Latest News

ബിജു മേനോന്‍ മദ്യപിക്കാറുണ്ടോ? സംയുക്ത നല്‍കിയ മറുപടി ഇങ്ങനെ, ശരിക്കും മാതൃകാ ദമ്പതികൾ തന്നെ

Malayalilife
ബിജു മേനോന്‍ മദ്യപിക്കാറുണ്ടോ? സംയുക്ത നല്‍കിയ മറുപടി ഇങ്ങനെ, ശരിക്കും മാതൃകാ ദമ്പതികൾ തന്നെ

വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞുപോവുന്ന നായികമാരുടെ സ്ഥിരംശൈലി തന്നെയാണ് സംയുക്ത വര്‍മ്മയും പിന്തുടര്‍ന്നത്. ബിജു മേനോനുമായുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച്‌ മുന്നേറുകയാണ് ഈ താരദമ്ബതികള്‍. മഴ, മധുരനൊമ്ബരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഇവര്‍ പ്രണയത്തിലായത്. സ്‌ക്രീനില്‍ മാത്രമല്ല ഇവരുടെ മനസ്സിലും പ്രണയമഴ പൊഴിയുകയായിരുന്നു ആ സമയത്ത്. തുടക്കത്തിലെ എതിര്‍പ്പുകളെ തരണം ചെയ്ത് വിവാഹത്തിലേക്ക് എത്തിച്ചിരുന്നു ഇരുവരും.പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട് ഇവരോട്. മാതൃകാ താരദമ്ബതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞുപോയെങ്കിലും ഇന്നും സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

അഭിമുഖങ്ങളിലെല്ലാം ഇവര്‍ക്ക് നേരെ വരുന്ന ചോദ്യങ്ങളിലൊന്നാണ് സംയുക്തയുടെ തിരിച്ചുവരവ്. സിനിമയിലേക്ക് തിരിച്ചുവരുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും എന്നായിരിക്കും അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും താന്‍ സംതൃപ്തയാണെന്ന് സംയുക്ത വര്‍മ്മ പറയുന്നു.

ബിജു മേനോന്‍ മദ്യപിക്കുമോ?
ബിജു മേനോന്‍ മദ്യപിക്കുമോയെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. അത് തന്നെയാണ് ഇവരുടെ ജീവിതത്തിന്റെ വിജയവും. ജോലി കഴിഞ്ഞ് വരുമ്ബോള്‍ ആ സമ്മര്‍ദ്ദം തീര്‍ക്കാനായി ഓരോരുത്തരും ഓരോ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ബിജുവിന് ഇക്കാര്യത്തോടായിരിക്കും താല്‍പര്യമെന്നാണ് താരപത്‌നി പറയുന്നത്.

വിവാഹത്തിന് ശേഷം ഒരുമിച്ച്‌ സ്ക്രീനിലേക്കെത്തണമെന്ന് വിചാരിക്കാറുണ്ട്. ഇരുവരും ഈ ആഗ്രഹത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഇനി അങ്ങനെ വന്നാല്‍ ഡയലോഗ് പറയാനൊക്കെ ബുദ്ധിമുട്ടായിരിക്കും. പ്രധാനപ്പെട്ട ഡയലോഗുകളൊക്കെ പറയുമ്ബോള്‍ മുഖത്ത് നോക്കിയാല്‍ ചിരി വരും. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതിന് ശേഷമായിരുന്നു മേഘമല്‍ഹാറില്‍ അഭിനയിച്ചത്. ഇപ്പോള്‍ അത് കാണുന്നതേ സഹിക്കില്ലെന്നായിരുന്നു നേരത്തെ ബിജു മേനോന്‍ പറഞ്ഞത്.

 

Samyuktha varma interview

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക