കോഴിക്കോട്: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം കേരള-കര്‍ണാടക തീരത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറ് ദിശയിലേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.
വടക്കന്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറു നിന്ന് പടിഞ്ഞാറേക്ക് മണിക്കൂറില്‍ 35 മുതല്‍ 45 പരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കര്‍ണാടക തീരത്ത് വടക്ക് പടിഞ്ഞാറു നിന്നും തെക്കുകിഴക്കു നിന്നും പടിഞ്ഞാറേക്കും 35 കിലോമീറ്റര്‍ മുതല്‍ 45 കിലോമീറ്റര്‍ വരെ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
ഇതിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്- കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുത് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത്. മെയ് 29നാണ് കാലവര്‍ഷം കേരളത്തിലാരംഭിക്കാന്‍ സാധ്യതയുള്ളതെന്ന് അിയിച്ചിരുന്നതെങ്കിലും ഇത് നേരത്തെയെത്തുമെന്നാണ് കണക്കുകൂട്ടല്‍.