ഉപ്പും മുളകും എന്ന ഒരൊറ്റ സിറ്റ്കോം പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് മുടിയന്‍ എന്ന ഋഷി എസ് കുമാര്‍. ഒരു വര്‍ഷം മുമ്പായിരുന്നു ഋഷിയുടെ പ്രണയ വിവാഹം. ഏറെക്കാലം കൂട്ടുകാരിയായിരുന്ന ഡോക്ടറും സീരിയല്‍ നടിയുമായിരുന്ന ഐശ്വര്യാ ഉണ്ണിയെയാണ് ഋഷി താലികെട്ടിയത്. അതിനു ശേഷം ഒരു വര്‍ഷം പിന്നിടവേ ഇപ്പോഴിതാ, മറ്റൊരു സന്തോഷ നിമിഷത്തിനു കൂടിയാണ് താരകുടുംബം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഐശ്വര്യയുടെ അനുജത്തിയുടെ വിവാഹനിശ്ചയമാണത്. ഇന്നലെ കൊച്ചിയില്‍ വച്ചായിരുന്നു ആ വിവാഹനിശ്ചയച്ചടങ്ങുകള്‍.
നവ്യ ഉണ്ണി എന്നാണ് ഐശ്വര്യയുടെ അനജത്തിയുടെ പേര്. അഡ്വക്കേറ്റായ നവ്യയെ സ്വന്തമാക്കുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അമല്‍ മേനോന്‍ എന്ന കക്ഷിയാണ്. തൃശൂരുകാരനായ അമല്‍ നാട്ടിലെ പഠനത്തിനു ശേഷം ഗ്രീന്‍വിച്ച് യൂണിവേഴ്സിറ്റിയിലാണ് ഉന്നത വിദ്യാഭ്യാസം നടത്തിയത്. ഇപ്പോള്‍ യുകെയിലെ മാഞ്ചസ്റ്ററിലാണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും.
അതസമയം, നവ്യ കൊച്ചിയിലാണ് അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്നത്. നാലു വര്‍ഷം മുമ്പ് വക്കീലായി എന്റോള്‍ ചെയ്ത നവ്യ കരിയര്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകവേയാണ് ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയിരിക്കുന്നത്. അമലിനൊപ്പം വിവാഹശേഷം യുകെയിലേക്ക് പോകുവാന്‍ തന്നെയാണ് നവ്യയുടേയും പ്ലാന്‍. അതേസമയം, പഠിച്ചു നേടിയത് ഡോക്ടര്‍ ബിരുദമാണെങ്കിലും ഐശ്വര്യ ഇപ്പോള്‍ പ്രാക്ടീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് വിവരം. ആറു വര്‍ഷത്തെ പ്രണയമായിരുന്നു ഐശ്വര്യയുടേയും ഋഷിയുടേയും. പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഐശ്വര്യ വെബ് സീരീസുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. സുഖമോ ദേവി പരമ്പരയിലെ മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യയാണ്. കുടുംബവിളക്കിലെ പൂജ എന്ന കഥാപാത്രത്തെയും ഐശ്വര്യയായിരുന്നു അവതരിപ്പിച്ചിരുന്നത്.
ഉപ്പും മുളകും എന്ന ഒരൊറ്റ സിറ്റ്കോമിലൂടെ പ്രേക്ഷകര്‍ക്കു മുഴുവന്‍ പ്രിയപ്പെട്ടവനായ താരമാണ് മുടിയന്‍. പരമ്പരയില്‍ നിന്നും വിട്ടു നിന്നപ്പോഴം ആ ജനപ്രിയതയ്ക്ക് കുറവൊന്നും വന്നില്ല. ചുരുളന്‍ തലമുടിയും വ്യത്യസ്തമായ നൃത്ത ചുവടുകളും നിഷ്‌കളങ്കമായ മുഖവുമായാണ് ഋഷി പ്രേക്ഷക മനസില്‍ കയറി കൂടിയത്. ചില സിനിമകളിലും അഭിനയിച്ചു. പൊതുവെ മികച്ച പ്രേക്ഷക പിന്തുണയുള്ളവര്‍ ബിഗ് ബോസിലെത്തിയാല്‍ ഒന്നെങ്കില്‍ അവരെ അടുത്തറിഞ്ഞ് കഴിയുമ്പോള്‍ ആരാധകരില്‍ വ്യത്യാസം വരും. എന്നാല്‍ ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് ഋഷിയുടെ കാപട്യമില്ലാത്ത പെരുമാറ്റം അടുത്തറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ സീരിയലിലൂടെ സമ്പാദിച്ച ആരാധകരെ ഋഷിക്ക് കൈമോശം വന്നില്ല. സീസണ്‍ ആറില്‍ വിജയിയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഫിനാലെ സ്റ്റേജിലെത്താന്‍ ഋഷിക്ക് സാധിച്ചു. അമ്മയോടും സഹോദരങ്ങളോടും ഋഷിക്കുള്ള സ്നേഹത്തിന്റെ ആഴം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതും താരം ബിഗ് ബോസില്‍ എത്തിയതിനുശേഷമാണ്. അമ്മയും സഹോദരന്മാരും അടങ്ങുന്ന കുടുംബത്തെ നോക്കുന്നത് ഋഷിയാണ്.