കുട്ടികളിൽ കണ്ട് വരുന്ന ഒരു പ്രവണതയാണ് കിടക്കയില്‍ മൂത്രമൊഴിക്കുക. ഇതിനെ എനൂറിസിസ് എന്നാണ് വിളിക്കുക. നന്നേ ചെറുപ്പത്തിലേ കാണുന്ന ഈ ശീലം പന്ത്രണ്ട്-പതിനാല് വയസുവരെ കാണാറുണ്ട്. ഈ ശീലം പ്രായമായവരിലും ഉണ്ടാകാറുണ്ട്. ഈ ശീലം അധികമായും ആണ്‍കുട്ടികളിലാണ് കാണപ്പെടുന്നത്. നിരന്തരമായും അല്ലാതെയും ഈ ശീലം കാണാറുമുണ്ട്.
ചില നാഡീപ്രവര്‍ത്തനങ്ങളുടെ അനുവാദത്തോടെ മൂത്രസഞ്ചിയിലെ പേശീകള്‍ക്കുണ്ടാകുന്ന സങ്കോചവികാസത്തിന്റെ അന്തരഫലമായാണ് മൂത്രമൊഴിക്കുന്നത്. മൂത്രസഞ്ചിയുടെ മേലുള്ള നിയന്ത്രണം നഷ്ടമാവുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ചില കുട്ടികളിലെ അമിതഭയം, സന്തോഷം തുടങ്ങിയവയും കരണങ്ങളാകുന്നു. പേടിപ്പെടുത്തുന്ന ശബ്ദമോ, ഉറക്കെ ചിരിക്കുകയോ, കരയുകയോ ചെയ്യുന്നതിലൂടെയും മൂത്രം പോകാന്‍ കാരണമാകുന്നു.
കുട്ടികാലിൽ പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ശക്തമായ ടെന്‍ഷന്‍, ദേഷ്യം എന്നിവയും ഇങ്ങനെ കിടക്കയിൽ മൂത്രമൊഴിക്കാൻ കാരണമാകാം. കുഞ്ഞിനെ മലമൂത്രവിസര്‍ജ്ജ്യത്തിനായി അമ്മ അച്ചടക്ക നടപടികൾ ശീലിപ്പിക്കുമ്പോഴും അതിന്റെ ഭാഗമായുള്ള പ്രതികരണം രാത്രിയിൽ കാണാറുമുണ്ട്. കുട്ടികളിൽ മടി കൂടിയാൽ ഇത്തരം ശീലങ്ങൾ തുടരുക തന്നെ ചെയ്യും.