ജനിച്ച ദിവസം കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. ജനനസമയത്തു കുഞ്ഞിന്റെ ശരീരമാകെ മെഴുകുപോലുള്ള വെര്‍ണിക്‌സ് കേസിയോസ എന്ന വസ്തുവുണ്ടാകും. ഇത് കുഞ്ഞിന് ആദ്യദിവസം സംര ക്ഷണ കവചമായി വര്‍ത്തി ക്കുന്നു. ഇതു കഴുകികളയേണ്ട ആവശ്യമില്ല.
വീട്ടില്‍ കുളിപ്പിക്കുമ്പോള്‍
പണ്ടുകാലത്തു പാളയിലും നീട്ടിവച്ച കാലുകളിലും കിടത്തി കുഞ്ഞിനെ കുളിപ്പിച്ചിരുന്നു. അന്നൊക്കെ മുത്തശ്ശിമാര്‍ പരമ്പരാഗതരീതി കുളിപ്പിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കു നന്നായി മസാജിങ് ലഭിച്ചിരുന്നു. അത്തരം സ്പര്‍ശങ്ങള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറെ അനിവാര്യമാണു താനും.
ഇന്ന് കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ പ്‌ളാസ്റ്റിക് ടബ്ബുകളും വിപണിയില്‍ ലഭ്യമാണ്.തണുപ്പു മാറ്റിയ ഇളം ചൂടുവെള്ളം കൊണ്ടാണു കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്. അമിതചൂട് ആണ്‍കുഞ്ഞുങ്ങളുടെ അഗ്രചര്‍മത്തിനു ക്ഷതം വരുത്താനിടയാകും.
തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞുനെ കമിഴ്ത്തികിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറാതിരി ക്കാനാണിത്. വെള്ളം കയറിയാല്‍ പഞ്ഞികൊണ്ടോ വൃത്തിയുളള തുണികൊണ്ടോ അപ്പോള്‍ തന്നെ തുടക്കണം. ചെവിയിലെയും മൂക്കിലെയും വെള്ളം കളയുന്നതിന് ഊതുന്നതുനല്ല പ്രവണതയല്ല.
അണുനാശിനികള്‍ കലര്‍ത്താമോ?
ഡെറ്റോളും മറ്റ് അണുനാശിനികളും യൂഡികൊളോണ്‍ പോലെ സുഗന്ധദ്രവ്യങ്ങള്‍ കലര്‍ന്ന വസ്തുക്കളൊന്നും നവജാതശിശുവിനെ കുളിപ്പിക്കുന്ന വെള്ളത്തില്‍ കലര്‍ത്തേണ്ട ആവശ്യമില്ല.
പതിവായി സോപ്പു തേപ്പിക്കണോ?
കുഞ്ഞിനെ സോപ്പ് തേപ്പിക്കുന്നതില്‍ അപാകതയില്ല, ബേബി സോപ്പ് മാത്രം ഉപയോഗിക്കുക. ബേബിസോപ്പില്‍ ആല്‍ക്കലിയുടെ അംശം കുറവാണ്. എന്നാല്‍ അധികം വരണ്ട ചര്‍മമാണു കുഞ്ഞിന്റേതെങ്കില്‍ എല്ലാദിവസവും സോപ്പു തേയ്‌ക്കേണ്ട ആവശ്യമില്ല.
തല തുവര്‍ത്തുമ്പോള്‍
നന്നായി വെള്ളം പോകാന്‍ ചിലര്‍ കുഞ്ഞുങ്ങളുടെ തലയില്‍ ദീര്‍ഘ നേരം അമര്‍ത്തി തുവര്‍ത്താറുണ്ട്. എന്നാല്‍ അധികം ബലം പ്രയോഗിക്കാതെ മൃതുവായി വേണം നവജാതശിശുക്കളുടെ തല തുവര്‍ത്താന്‍. വെള്ളം ആഗീരണം ചെയ്യുന്നതരം വൃത്തിയുള്ള തുണിയോ തോര്‍ത്തോ ഉപയോഗിക്കാം.