കുട്ടികൾക്ക് ഏറെ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. എന്നാൽ ഇത് കുട്ടികൾക്ക് അത്ര ഗുണകരമായ കാര്യമല്ല. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാൻ സാധ്യത ഏറെയാണ്. പലതരത്തിലുള്ള അസുഖങ്ങള്‍ ഡയപ്പര്‍ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളില്‍ പിടിപ്പെടാം. കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ധരിപ്പിക്കുന്നത് വായുസഞ്ചാരം തടസപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ്. പൊള്ളലേറ്റ പോലുള്ള പാടുകളും , ജനനേന്ദ്രിയത്തിന്‍റെ ഭാഗത്ത് ചുവപ്പ് നിറവും ഡയപ്പര്‍ ഉപയോഗിക്കുമ്ബോള്‍ ഉണ്ടാകാറുണ്ട്.
ഡയപ്പര്‍ മൂലം ഉണ്ടാകാറുള്ള ചൊറിച്ചില്‍ മാറ്റാന്‍ മികച്ച ഒരു മാർഗ്ഗമാണ് കടുകെണ്ണ. ചൊറിച്ചിലുള്ള ഭാഗത്ത് കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം പുരട്ടുക. ആഴ്ച്ചയില്‍ രണ്ട് തവണയെങ്കിലും പുരട്ടാന്‍ ശ്രമിക്കുക. ഒരു നുള്ള് ബേക്കിംഗ് സോഡ കുളിപ്പിക്കുന്ന വെള്ളത്തില്‍ ഇടുന്നത് അണുക്കള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. കുഞ്ഞുങ്ങളിലെ ശരീരത്തിലെ ചുവന്നപ്പാടുകള്‍ മാറ്റാന്‍ മുട്ടയുടെ വെള്ള സഹായിക്കും. കുഞ്ഞുങ്ങളിലെ ചര്‍മ്മം കൂടുതല്‍ ലോലമാകാന്‍ മുട്ടയുടെ വെള്ള ഉത്തമമാണ്.
കുഞ്ഞുങ്ങള്‍ക്ക് വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഇത് വരണ്ട ചര്‍മ്മം ഇല്ലാതാകാന്‍ സഹായിക്കും. വെളിച്ചെണ്ണ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് അരമണിക്കൂര്‍ മുമ്ബേ ശരീരത്തില്‍ പുരട്ടാന്‍ ശ്രമിക്കുക. ഡയപ്പര്‍ ഉപയോഗിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ സ്ഥിരമായി പുരട്ടാം. കുഞ്ഞുങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് കൊണ്ടുള്ള ഡയപ്പറുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക. എപ്പോഴും വായു കിട്ടുന്ന രീതിയിലാകണം കുഞ്ഞുങ്ങളില്‍ ഡയപ്പറുകള്‍ ധരിപ്പിക്കേണ്ടത്.