കുട്ടികള്‍ക്കു നേരെയുളള ലൈംഗികാതിക്രമം ദിനംപ്രതി വര്‍ദ്ധിച്ചാണ് വരുന്നത്. സ്വന്തം വീടുകളിലും ബന്ധുവീടുകളിലുമൊക്കെ കുട്ടികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥയാണ്. എന്നാല്‍ ഇത്തരം ചൂഷണങ്ങള്‍ വര്‍ദ്ധിക്കാന്‍ അധികവും കുട്ടികള്‍ ഇതിനെക്കുറിച്ച്
അഞ്ജരായിരിക്കും എന്നത് കൊണ്ടാണ്. സ്‌നേഹവും ഉപദ്രവവും തിരിച്ചറിയാനാകാത്ത പ്രായത്തില്‍ തങ്ങളോടു കാട്ടുന്ന ചൂഷണത്തെ സ്‌നേഹമായോ അമിത വാത്സല്യമോ ലാളനയോ ഒക്കെ ആയിട്ടാകും കുട്ടികള്‍ കാണുക. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ തങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന നല്ല സ്പര്‍ശനങ്ങളെയും മോശം സ്പര്‍ശനങ്ങളെയും പറ്റി കുട്ടികള്‍ക്ക് നല്ല അവബോധം ഉണ്ടാക്കുകയാണ വേണ്ടത്.
കുട്ടികളെ അവരുടെ ശരീരഭാഗങ്ങളെപ്പറ്റി പറഞ്ഞു ബോധ്യപ്പെടുത്തുക. ഏതെല്ലാം ഭാഗങ്ങളില്‍ മറ്റുള്ളവര്‍ സ്പര്‍ശിയ്ക്കരുതന്നെ കാര്യം പറഞ്ഞുകൊടുക്കുക.തന്റെ ശരീരഭാഗത്തു സ്പര്‍ശിയ്ക്കുന്നത് തെറ്റായ ഉദ്ദേശത്തോടെയാണെന്നു തിരിച്ചറിയുന്ന കുട്ടിയ്ക്ക് ഇതിനെ എതിര്‍ക്കാനും ഇത്തരം നീക്കത്തില്‍ നിന്നും രക്ഷപ്പെടാനുമുള്ള കഴിവുണ്ടാകും
ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഏതെല്ലാം വിധത്തില്‍ പ്രതികരിയ്ക്കണമെന്നും ഇതേക്കുറിച്ചു മുതിര്‍ന്നവരോടു പറയാന്‍ മടിയ്ക്കേണ്ടെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക. എന്തു കാര്യമുണ്ടെങ്കിലും അച്ഛനമ്മമാരോടു പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികള്‍ക്കുണ്ടാക്കി കൊടുക്കണം.അപരിചിതരുമായി സൗഹാര്‍ദം വേണ്ടെന്ന കാര്യവും അപരിചിതര്‍ തങ്ങളോട് അടുപ്പം കാണിയ്ക്കുന്നുണ്ടെങ്കില്‍ ഇത് വീട്ടില്‍ പറയാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കുക. അടുത്ത സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.