Latest News

കുഞ്ഞുങ്ങള്‍ക്ക് മഴക്കാലത്ത് കൂടുതല്‍ പരിചരണം മറക്കാതെ 

Malayalilife
കുഞ്ഞുങ്ങള്‍ക്ക് മഴക്കാലത്ത് കൂടുതല്‍ പരിചരണം മറക്കാതെ 

ഴക്കാലമാകുമ്പോള്‍ അമ്മമാര്‍ക്ക് പൊതുവെ വലിയ ടെന്‍ഷനാണ് കുട്ടികള്‍ക്ക് അസുഖം വരുന്ന കാര്യമോര്‍ത്തിട്ട്. പ്രത്യേകിച്ച് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ പലപ്പോഴും അവര്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗപ്രതിരോധ ശേഷി കൊച്ചു കുഞ്ഞുങ്ങള്‍ക്ക് കുറവായത് കൊണ്ട് തന്നെ പെട്ടെന്ന് രോഗം പിടിപ്പെടാം. വൈറസുകള്‍, കൊതുകുകള്‍ എന്നിവയില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുഞ്ഞ് സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കാന്‍ അമ്മമാര്‍ സ്വീകരിക്കേണ്ട നുറുങ്ങുകള്‍ നോക്കാം.

മുലയൂട്ടുക 
കുഞ്ഞിനെ മുലയൂട്ടേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ആദ്യത്തെ ആറ് മാസം. എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് വെള്ളം കൊടുക്കാന്‍ പാടില്ലാത്തതിനാല്‍ ഇടയ്ക്കിടെ മുലയൂട്ടാന്‍ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക. അമ്മയുടെ ശരീരത്തില്‍ നിന്ന് കുഞ്ഞിന് ആന്റിബോഡികള്‍ നല്‍കിക്കൊണ്ട് മുലപ്പാല്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് വളരെ പ്രധാനമാണ്.

ഡയപ്പര്‍ ഉപയോഗം 
പൊതുവെ എല്ലാ അമ്മമാരും ഡയപ്പര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മഴക്കാലത്ത് രോഗണാക്കുള്‍ വളരെ വേഗത്തിലാണ് പടരുന്നത്. മഴക്കാലത്ത് കുഞ്ഞിനെ ഇറകിയ ഡയപ്പറുകള്‍ ധരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമ്മമാര്‍ക്ക് എളുപ്പമുള്ള കാര്യമാണ് ഡയപ്പര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വീട്ടിലായിരിക്കുന്ന സമയത്ത് പരമാവധി ഡയപ്പറുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക. അമിതമായ ഈര്‍പ്പം സ്വകാര്യ ഭാഗത്ത് നിലകൊള്ളുന്നത് പല പ്രശ്‌നങ്ങള്‍മുണ്ടാക്കാന്‍ കാരണമാകാറുണ്ട്. ഡയപ്പര്‍ ധരിപ്പിച്ചാലും കൃത്യസമയത്ത് അത് മാറ്റാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഡയപ്പര്‍ ഫ്രീ ടൈം കൊടുക്കാനും മറക്കരുത്.
കുളപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക 
മഴക്കാലം കാലാവസ്ഥയെ ഈര്‍പ്പമുള്ളതാക്കുന്നു. ഇത് ബാക്ടീരിയയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് കുഞ്ഞുങ്ങളില്‍ അണുബാധയുണ്ടാക്കാം. കുഞ്ഞിനെ ശരിയായി കുളിപ്പിക്കുകയും ചര്‍മ്മം ഉടന്‍ ഉണക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കുന്ന ഇറുകിയ വസ്ത്രങ്ങള്‍ ധരിപ്പിക്കരുത്. അയഞ്ഞ വസ്ത്രം മതി. അതേ സമയം, കുഞ്ഞിന്റെ കഴുത്ത്, കൈകള്‍, ഡയപ്പര്‍ പ്രദേശം എന്നിവ ഫംഗസ് അണുബാധയുണ്ടോ എന്ന് കൃത്യമായ പരിശോധിക്കുക. കുളി കഴിഞ്ഞ ശേഷം ഈ ഭാഗങ്ങളില്‍ വെള്ളം തങ്ങി നില്‍ക്കുന്നില്ലെന്നും ഉറപ്പ് വരുത്തണം.
വസ്ത്രം
കുഞ്ഞുങ്ങള്‍ക്ക് സുഖപ്രദമായ വസ്ത്രങ്ങള്‍ എന്നാല്‍ ഇറുകിയതും കട്ടിയുള്ളതുമായ വസ്ത്രങ്ങള്‍ എന്നാണ് പല അമ്മമാരും കരുതുന്നത്. എന്നാല്‍ മഴക്കാലമായാലും കുഞ്ഞിന് സുഖപ്രദമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം. ചര്‍മ്മത്തിന് ശ്വസിക്കാന്‍ അനുവദിക്കുന്ന വസ്ത്രം വേണം ധരിപ്പിക്കാന്‍. പരുത്തി വസ്ത്രങ്ങള്‍ ശ്വസിക്കാന്‍ കഴിയുന്നതാണ്. ഇത്തരം വസ്ത്രങ്ങള്‍ കുട്ടിയില്‍ ശ്വസനത്തിനും ശ്വാസംമുട്ടലിനും കാരണമാകില്ല. നല്ല തണുപ്പുള്ളപ്പോള്‍ ഇളം കമ്പിളി വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതും നല്ലതാണ്.

കൊതുകില്‍ നിന്ന് സംരക്ഷിക്കുക 
കുഞ്ഞുങ്ങളെ കൊതുക് കടിക്കുന്നതില്‍ നിന്ന് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്ത് നെറ്റിനുള്ളില്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ ശ്രമിക്കുക. കൊതുകിനെ അകറ്റാന്‍ വീട്ടിലും വാതിലിലും ജനലിലും കൊതുകുവല സ്ഥാപിക്കാം. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞിനെ കൊതുകുവലയില്‍ കിടത്താം. കുഞ്ഞിന് അലര്‍ജി ഉണ്ടാക്കാത്ത രീതിയില്‍ സുരക്ഷിതമായ രീതിയില്‍ കൊതുകുനിവാരണം ഉപയോഗിക്കാം. കുട്ടികളില്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കരുത്.

take care of your infant babies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES