എല്ലാ മനുഷ്യരെ പോലെയും തൊട്ടിലിലുറങ്ങുന്ന കൊച്ചു കുഞ്ഞിനും മാനസിക സംഘര്‍ഷങ്ങളും ടെന്‍ഷനുമുണ്ടാവാമെന്ന് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണത്രേ കുട്ടികളുടെ മനസ്സില്‍ കൊച്ചു കൊച്ചു പിരിമുറക്കങ്ങളുണ്ടാക്കുക. സമയത്ത് ഭക്ഷണം കിട്ടാതിരിക്കുക, അപരിചിതരുടെ നടുവില്‍ ഒറ്റപ്പെട്ടു പോവുക, അമ്മ അകന്നുപോവുക...ഇതെല്ലാം കുഞ്ഞുങ്ങളുടെ മനസിനെ അസ്വസ്ഥമാക്കുന്നുണ്ട്.
ജോലിക്കാരായ അമ്മമാര്‍ക്കു കുഞ്ഞുങ്ങളെ വിട്ടുപോകുന്നത് ഒഴിവാക്കാന്‍ കഴിയില്ല. പെട്ടെന്നുള്ള ഈ വിട്ടുപിരിയല്‍ കുഞ്ഞുങ്ങളുടെ മനസില്‍ അകാരണമായ ഭയങ്ങള്‍ നിറയ്ക്കാം. അമ്മ നല്‍കിയ സുരക്ഷിതത്വത്തിന്റെ തണല്‍ പെട്ടെന്ന് ഇല്ലാതാവുമ്പോള്‍ പരിഭ്രമവും ടെന്‍ഷനും കുട്ടികള്‍ക്കുണ്ടാവാം.കുറച്ചുകൂടി മുതിരുമ്പോള്‍ സ്‌കൂളും സ്‌കൂളിലെ സാഹചര്യവുമാവാം ഇവരെ വിഷമിപ്പിക്കുന്നത്. കൂട്ടുകാരുടെ പിണക്കം, ടീച്ചറുടെ നിഷ്‌കരുണമായ പെരുമാറ്റം, സ്‌കൂളിലേയ്ക്കു തിരിച്ചുമുള്ള യാത്രയിലുണ്ടാവുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ ഇതെല്ലാം കുഞ്ഞിന്റെ കളിചിരികളെ മായ്ക്കുന്നു.
*വീടും പ്രശ്‌നങ്ങളും
*അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്
സ്‌കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ കുഞ്ഞു മടികാണിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണം ചോദി ച്ച് മനസിലാക്കുന്നതില്‍ വീഴ്ച വരുത്തരുത്. സ്‌കൂളില്‍ബസില്‍വച്ചും സ്‌കൂളിലെ വിശ്രമസമയത്തുമെല്ലാം ചിലപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ ചെറിയ കുട്ടികളെ ഉപദ്രവിച്ചെന്നിരിക്കാം. ഭയംമൂലം ഇതവര്‍ക്ക് പുറത്തുപറയാനും കഴിഞ്ഞെന്നു വരില്ല. നാളെയും ചേട്ടന്മാര്‍ ഇടിക്കുമോ? അമ്മയോടു പറഞ്ഞാല്‍ അമ്മയേയും ഇവര്‍ ഉപദ്രവിക്കുമോ? എന്നെല്ലാം ഇവരുടെ മനസ് വിഷമിക്കാം. അപൂര്‍വമായെങ്കിലും ലൈംഗികപീഡനങ്ങളും കുഞ്ഞുങ്ങളുടെ മനസിനെ ഏറെ മുറിപ്പെടുത്തുന്നു. സ്‌കൂളില്‍വച്ചോ വീട്ടില്‍വച്ചോ മുതിര്‍ന്നവര്‍ ഇവരെ ലൈംഗിക ചൂഷണത്തിന് വിധേയമാ ക്കിയാല്‍ കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന അവ്യക്തതയും അത്തരം സാഹചര്യം ഒഴിവാക്കാനുള്ള ത്വരയുമു ണ്ടാവാം. ഇതുകഴിയാതെ വന്നാല്‍ ടെന്‍ഷനും പിരിമുറുക്കവും അവരെ അസ്വസ്ഥതപ്പെടുത്താം.
*സങ്കടങ്ങള്‍ തിരിച്ചറിയാന്‍
ഒരു നിമിഷംപോലും അടങ്ങിയിരിക്കാതെ കളിചിരികളില്‍ മുഴുകുന്നതാണ് കുഞ്ഞുങ്ങളുടെ രീതി. ഈ സ്വഭാവത്തിന് പെട്ടെന്നൊരു മാറ്റമുണ്ടായാല്‍ കുഞ്ഞിന്റെ മനസ് കലുഷിതമാണെന്ന് മനസിലാക്കാം. കുഞ്ഞിന്റെ മനസറിയാന്‍ ഏറ്റവും നല്ലമാര്‍ഗം ഈ 'മൂഡ് മാറ്റങ്ങളെ ശ്രദ്ധിക്കുകയാണ്.