കുട്ടികളുടെ കൈയക്ഷരം നന്നാവാന്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി

Malayalilife
topbanner
കുട്ടികളുടെ കൈയക്ഷരം നന്നാവാന്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി

ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് കുട്ടികള്‍ വലുതാകുമ്പോഴും പിന്തുടരുന്നത്. അതിപ്പോള്‍ എന്ത് കാര്യത്തില്‍ ആണെങ്കിലും. കൈയക്ഷരത്തിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെ ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ കൈയ്യക്ഷരം മെച്ചപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുഞ്ഞിന്റെ വിരലുകളിലെ പേശികള്‍ക്ക് അയവുണ്ടെങ്കിലേ പെന്‍സില്‍ പിടിക്കാനും എഴുതാനും കഴിയൂ. കുന്നിക്കുരുവും മുത്തുകളും പെറുക്കി കളക്കുന്നതു പേശികള്‍ക്ക് അയവുണ്ടാക്കും. ക്രയോണുകള്‍ കൊണ്ടു നിറം കൊടുക്കുന്നതും ചോക്കു കൊണ്ടു സ്‌ളേറ്റില്‍ വരപ്പിക്കുന്നതും നല്ലതാണ്. 

കുട്ടി നല്ല അക്ഷരത്തില്‍ എഴുതാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

. എഴുതാനിരിക്കുന്ന രീതിയും കൈയക്ഷരവും തമ്മിലും ബന്ധമുണ്ട്. കൂനിക്കൂടിയിരിക്കാതെ നിവര്‍ന്നിരുന്നു വേണം എഴുതാന്‍.

. എഴുതേണ്ട ബുക്ക് നാല്‍പ്പത്തിയഞ്ചു ഡിഗ്രിയില്‍ വച്ച് എഴുതുന്നതാണു നല്ലത്. പേനയും നാല്‍പ്പത്തിയഞ്ചു ഡിഗ്രിയില്‍ പിടിക്കുന്നതു നന്നായെഴുതാന്‍ സഹായകമാകും.

. നല്ല പ്രകാശമുള്ള സ്ഥലത്ത് വേണം കുഞ്ഞിനെ എഴുതാനിരുത്താന്‍. കണ്ണും ബുക്കും തമ്മില്‍ മുപ്പതു സെന്റീമീറ്റര്‍ അകലം വേണം.

. എഴുതുമ്പോള്‍ ഇടതു കൈ മേശമേല്‍ വയ്ക്കുന്നതു ശരീരഭാരം മുഴുവന്‍ പെന്‍സിലിലേക്കു വരുന്നതു തടയും. എഴുത്തും സുഗമമാക്കും.

. തള്ള വിരലും ചൂണ്ടുവിരലും കൊണ്ടുവേണം പെന്‍സില്‍ പിടിക്കാന്‍. നടുവിരല്‍ കൊണ്ടു പെന്‍സിലിനു താങ്ങും കൊടുക്കണം.

. ആറു വയസു വരെ കുട്ടികള്‍ പെന്‍സില്‍ കൊണ്ട് എഴുതുന്നതാണു നല്ലത്. ഉരുണ്ടിരിക്കുന്ന പെന്‍സിലുകളെക്കാള്‍ മൂന്നോ ആറോ വശങ്ങളുള്ള പെന്‍സിലുകളാണു നന്ന്. ഇതു പെന്‍സില്‍ മുറുകെ പിടിക്കാന്‍ കുട്ടിയെ സഹായിക്കും. 6 ബി പെന്‍സിലുകളാണു കുഞ്ഞുങ്ങള്‍ക്ക് ആദ്യം എഴുതാന്‍ കൊടുക്കേണ്ടത്. ഓരോ വയസു കഴിയുമ്പോഴും ഗ്രേഡ് കുറച്ച് 1 ബി വരെ കൊണ്ടുവരാം.

. വളരെ നീളം കൂടിയ പെന്‍സിലോ തീരെ നീളം കുറഞ്ഞ പെന്‍സിലോ കുഞ്ഞിനു കൊടുക്കരുത്. നീളമുള്ള പെന്‍സില്‍ ശരിയായി ബാലന്‍സ് ചെയ്യാന്‍ കഴിയാതെ വരും. മുതിര്‍ന്ന കുട്ടികള്‍ ഫൌണ്ടന്‍ പേന ഉപയോഗിക്കുന്നത് അവരുടെ അക്ഷരം നന്നാകാന്‍ നല്ലതാണ്.

kids care tips for parents

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES