ഹൃദയാഘാതം മൂലം വളരെ ആക്‌സ്മികമായിരുന്നു ബൈജു എഴുപുന്നയുടെ സഹോദരന്റെ വേര്‍പാട്. 49 ാം വയസില്‍ വിട പറഞ്ഞ ഷൈല്‍ജു എന്ന ജോണപ്പന്റെ ഒന്നാം ചരമാവാര്‍ഷികമായിരുന്നു കഴിഞ്ഞാഴ്ച്ച. ഇപ്പോളിതാ സുഹൃത്തിന്റെ ഓര്‍മദിനത്തില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ ടിനി ടോം
ഷല്‍ജുവിന്റെ ചിത്രം പോസ്റ്റ് ചെയ്യുമ്പോഴും കൈ വിറയ്ക്കുകയാണെന്നാണ് ടിനി പറയുന്നത്. പോയിക്കഴിഞ്ഞപ്പോഴാണ് ഷെല്‍ജു തനിക്കെല്ലാമിയിരുന്നു എന്ന സത്യം മനസ്സിലാക്കുന്നത് എന്നും ടിനി പറയുന്നു. പ്രിയ സുഹൃത്തിനെ മറ്റൊരു തീരത്ത് കണ്ടുമുട്ടാം എന്നു പറഞ്ഞുകൊണ്ടാണ് ടിനി ടോം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ടിനി ടോമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇപ്പോഴും ഈ ചിത്രം പോസ്റ്റ് ചെയ്യാന്‍ കൈ വിറയ്ക്കുന്നു അതാണ് ഇടാന്‍ വൈകിയത്. .ഷെല്‍ജു, സിനിമ താരം ബൈജു എഴുപുന്നയുടെ സഹോദരന്‍ എനിക്ക് സഹോദരനോ സുഹൃത്തോ അല്ല. ..ഷെല്‍ജു പോയപ്പോഴാണ് എനിക്ക് എല്ലാമായിരുന്നു എന്ന സത്യം മനസിലാക്കിയത്. .മരിച്ചു കിടക്കുന്ന കാഴ്ച എനിക്ക് ഒരിക്കലും താങ്ങാനാവാത്തത് കൊണ്ട് അന്ന് മാത്രമല്ല പിന്നീട് ഷെല്‍ജുവിന്റെ വീട്ടില്‍ പോകാന്‍ എനിക്ക് ഭയമായിരിന്നു. ..ഒരുമിച്ചിരുന്നു പൊട്ടിച്ചിരിച്ചു ഭക്ഷണം കഴിച്ചിരുന്ന് ആ വീട്ടിലേക്ക് ഷെല്‍ജു ഇല്ലാതെ ഞാനെങ്ങിനെ. ....ഒരു വര്‍ഷം പോയതറിഞ്ഞില്ല ,ഷെല്‍ജുവിന്റെ എപ്പോഴും ഫോണിലൂടെയുള്ള എടൊ വിളികള്‍ നിലച്ചു, ഇനി ഏത് ജന്മത്തില്‍ കണ്ടുമുട്ടും എന്നും എനിക്കറിയില്ല....മരണം എപ്പോഴും എനിക്കൊരു അത്ഭുതം ആണ്. ..brother കണ്ടു മുട്ടാം മറ്റൊരു തീരത്ത്.
2024 നവംബര്‍ 27 ന് ആണ് എഴുപുന്ന ബൈജുവിന്റെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.