Latest News

കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നോ

Malayalilife
കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നോ

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്. കുട്ടികളുടെ പ്രിയ ഭക്ഷണങ്ങള്‍ മാറി മാറി ഉണ്ടാക്കി നോക്കിയാലും പലവിധ രുചികള്‍, നിറങ്ങള്‍ ഒക്കെ പരീക്ഷിച്ചു നോക്കിയാലും ചിലപ്പോള്‍ ഒരു ബലവും ഉണ്ടാകയില്ല. കുട്ടികള്‍ മെലിഞ്ഞ് തന്നെ ഇരിക്കും. അമ്മമാരില്‍ നിന്നും  സ്ഥിരകം കേള്‍ക്കുന്ന ഒരു കാര്യമാണ് ഇത്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയെന്നത് വിശപ്പ്  എന്താണ് എന്ന് സ്വയം അനുഭവിച്ചറിഞ്ഞു തുടങ്ങുന്നതു വരെയുള്ള പ്രായത്തില്‍  ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്.  ഇതിന്റെ പേരില്‍ കുട്ടികളെ തള്ളുന്നതിന് പകരം മികച്ച ഒരു പ്ലാനിങ് നടത്തുന്നതാണ്. 

 ഓരോ പ്രായത്തിലും കുഞ്ഞുങ്ങള്‍ക്ക് ഓരോ തരം ഭക്ഷണമാണ് നല്‍കേണ്ടത്. കുട്ടികളുടെ ബുദ്ധി വളര്‍ച്ചക്ക് . ഒരു വയസ്സു മുതല്‍ രണ്ടു വയസ്സു വരെ നല്‍കുന്ന ഭക്ഷണം  സഹായകരമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ഭക്ഷണം നേരത്തെ പ്ലാന്‍ ചെയ്യണം. അതുകൊണ്ട് തന്നെ . ഓരോ ദിവസവും ഇതു ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മൂന്നു ദിവസത്തെ ഉള്ള പ്ലാന്‍ ഒരുമിച്ച് ചെയ്യാവുന്നതാണ്. കുട്ടികളുടെ ആരോഗ്യത്തിന്  ലളിതമായ ഭക്ഷണമാണ് ആരോഗ്യത്തിനും ബുദ്ധിക്കും അനിവാര്യം


കുട്ടികളെ കാഴ്ചകള്‍ കാണിച്ചും വര്‍ത്തമാനം പറഞ്ഞും അവര്‍ക്കൊപ്പം കളിച്ചുരസിസിച്ചും വേണം ഭക്ഷണം കൊടുക്കേണ്ടത്.  പച്ചക്കറികളും, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്‌സും  ഇത്തരത്തില്‍ ഡയറ്റ് തയ്യാറാക്കുമ്പോള്‍ കൃത്യമായ അളവ്  പാലിക്കേണ്ടതാണ്. എന്നാല്‍ കുട്ടികളെ എല്ലാവിധ രുചികളും പരിചയിക്കണം.  സമീകൃതമായി എരുവ് , പുളി, മധുരം എന്നിവ നല്‍കണം. 

വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുന്നതിലൂടെ അവരുടെ മാതാപിതാക്കളെ അനുകരിക്കാന്‍ കുട്ടികളും ശ്രമിക്കാറുണ്ട്.  ഇതിലൂടെ വര്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കും. തീന്മേശയില്‍ കുട്ടിക്കും  മൂന്നു വയസ്സു മുതല്‍ സ്ഥാനം നല്‍കുക.  കുട്ടികള്‍ അത്രപെട്ടെന്ന് അമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം  അംഗീകരിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ അതുമായി പൊരുത്തപ്പെടാന്‍ ചിലപ്പോള്‍ കുട്ടികള്‍ക്ക് സമയം വേണ്ടി വരും.  അക്കാര്യവും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്

Read more topics: # parenting kids foods
parenting kids foods

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES