Latest News

കുട്ടി പച്ചക്കറികള്‍ കഴിക്കുന്നില്ലേ., എങ്കില്‍ ഇനി വിഷമിക്കേണ്ട; കുട്ടികളെക്കൊണ്ട് പച്ചക്കറി കഴിപ്പിക്കാന്‍ ചില വഴികളുണ്ട്..

Malayalilife
കുട്ടി പച്ചക്കറികള്‍ കഴിക്കുന്നില്ലേ., എങ്കില്‍ ഇനി വിഷമിക്കേണ്ട; കുട്ടികളെക്കൊണ്ട് പച്ചക്കറി കഴിപ്പിക്കാന്‍ ചില വഴികളുണ്ട്..


ച്ചക്കറികള്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനുള്ള മിക്കവാറും പോഷകങ്ങളും ഇതില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ പലര്‍ക്കും പച്ചക്കറികളോട് അത്ര താല്‍പര്യമില്ല പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടി കാണിക്കുന്നവരാണ് ഒട്ടുമിക്ക കുട്ടികളും. ഇത് പല മാതാപിതാക്കളേയും വിഷമിപ്പിയ്ക്കുന്ന കാര്യവുമാണ്. കാരണം ചെറുപ്പത്തിലേ ഈ ശീലമില്ലെങ്കില്‍ വലുതാകുമ്പോഴും ഇവ കഴിയ്ക്കാന്‍ മടിയുണ്ടാകും. എന്നാല്‍ കുട്ടികളെക്കൊണ്ടു പച്ചക്കറികള്‍ കഴിപ്പിക്കാന്‍ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കൂ,

*പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്ത് ചപ്പാത്തിയ്ക്കുള്ളില്‍ വച്ച് ചപ്പാത്തി റോള്‍ ആയി കൊടുക്കാം.
പാസ്തയും നൂഡില്‍സുമെല്ലാം കുട്ടികളുടെ പ്രിയ ഭക്ഷണങ്ങളാണ്. ഇവയ്ക്കൊപ്പം പച്ചക്കറികള്‍ വേവിച്ചു ചേര്‍ത്തു നല്‍കാം.

*വറുത്ത സാധനങ്ങള്‍ സാധാരണ കുട്ടികള്‍ക്കിഷ്ടമാണ്. അല്‍പം ഒലീവ് ഓയിലില്‍ പച്ചക്കറികള്‍ പതുക്കെ വറുത്തെടുക്കാം. അല്‍പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്തു രുചികരമാക്കാം. ഒലീവ് ഓയില്‍ ആരോഗ്യകരവുമാണ്.

*പച്ചക്കറികള്‍ വേവിച്ചരച്ചു സൂപ്പാക്കാം. ഇതില്‍ അല്‍പം ബട്ടറും കുരുമുളകുപൊടിയും ചീസ് ക്യൂബുകളും വറുത്ത ഉരുളക്കിഴങ്ങുമെല്ലാം ചേര്‍ത്ത് നല്‍കാം.

*ബര്‍ഗര്‍, സാന്റ്വിച്ച് എന്നിവ കുട്ടികള്‍ക്കു പ്രിയങ്കരമാണ്. ഇവയുടെ ഉള്ളില്‍ വേവിച്ച പച്ചക്കറികള്‍ നിറച്ച് വീട്ടില്‍ തയ്യാറാക്കി നല്‍കാം.

*പച്ചക്കറികള്‍ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ആകര്‍ഷകമായ രൂപങ്ങളില്‍ നല്‍കുക. ഇത് കുട്ടികളില്‍ കൗതുകം വളര്‍ത്തിുകയും ഭക്ഷണം കഴിക്കാന്‍ സഹായിക്കുകയും ചെയ്യും.

*കുട്ടികള്‍ക്കു മാതൃകയായി മുതിര്‍ന്നവരും ഇവ കഴിച്ചു കാണി്ക്കുക. തീന്‍മേശയില്‍ ഇവ സ്ഥിര വിഭവമായി കൊണ്ടുവരികയും വേണം. ഇതേ രീതിയില്‍ പച്ചക്കറികള്‍ കഴിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി കുട്ടികളില്‍ ബോധ്യമുണ്ടാക്കാന്‍ കഴിയും.


 

tips for parents-kids care tips for parents

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES