Latest News

അലറി കരഞ്ഞു, പൊട്ടിച്ചിരിച്ചും കൈപിടിച്ച് നില്ക്കന്നവരെ കടിച്ചും വിചിത്ര പ്രവര്‍ത്തികള്‍;  'ദൈവം കുടികൊണ്ടു'വെന്ന് ചിലര്‍; ഓസ്‌കര്‍ അഭിനയമെന്ന് വിമര്‍ശനം; ഭജന്‍ വേദിയില്‍ നിന്നുള്ള സുധ ചന്ദ്രന്റെ വീഡിയോ ചര്‍ച്ചയാകുമ്പോള്‍

Malayalilife
അലറി കരഞ്ഞു, പൊട്ടിച്ചിരിച്ചും കൈപിടിച്ച് നില്ക്കന്നവരെ കടിച്ചും വിചിത്ര പ്രവര്‍ത്തികള്‍;  'ദൈവം കുടികൊണ്ടു'വെന്ന് ചിലര്‍; ഓസ്‌കര്‍ അഭിനയമെന്ന് വിമര്‍ശനം; ഭജന്‍ വേദിയില്‍ നിന്നുള്ള സുധ ചന്ദ്രന്റെ വീഡിയോ ചര്‍ച്ചയാകുമ്പോള്‍

ഒരു മതപരമായ ചടങ്ങില്‍ വിചിത്രമായ രീതിയില്‍ പെരുമാറുന്നതിന്റെ വീഡിയോ നടി സുധ ചന്ദ്രന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. 'മാതാ കി ചൗക്കി' എന്ന ചടങ്ങില്‍ നിയന്ത്രണം വിട്ട് കരയുകയും പൊട്ടിച്ചിരിക്കുകയും ഒരാളെ കടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തില്‍ നടിക്കെതിരെ വിമര്‍ശനങ്ങളും അതേസമയം ശക്തമായ പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

 കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ പുറത്തുവന്നത്. 'മാതാ കി ചൗക്കി'യില്‍ പാടി നൃത്തം ചെയ്തുകൊണ്ടിരിക്കെയാണ് സുധ ചന്ദ്രന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടുതുടങ്ങിയത്. അലറി കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത നടി, തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഒരാളുടെ കൈകളില്‍ പലതവണ കടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് അവര്‍ തുള്ളിച്ചാടുന്നതായും കാണാം. വീഡിയോ വന്‍ തോതില്‍ പ്രചരിച്ചതിന് പിന്നാലെ വിവിധ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്.

 'ദൈവം കുടികൊണ്ടു' എന്നാണ് നടിയെ പിന്തുണയ്ക്കുന്ന പലരും കുറിച്ചത്. ആത്മീയമായ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ മനുഷ്യന്‍ അറിയാതെ ഇങ്ങനെയായിപ്പോകുമെന്നും, അത് ദൈവത്തിന്റെ കടാക്ഷവും സുധയ്ക്ക് ലഭിച്ച മഹാഭാഗ്യവുമാണെന്നും അഭിപ്രായപ്പെടുന്നവരും ധാരാളമാണ്. എന്നാല്‍, ഇതിനെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേര്‍ രംഗത്തെത്തി. 

'ഇതൊരു സീരിയല്‍ തന്നെ, ഓസ്‌കര്‍ അഭിനയം' എന്ന് ചിലര്‍ പരിഹസിച്ചു. 'ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സുധ. പക്ഷേ, ഇങ്ങനെയെല്ലാം കാണിച്ചുകൂട്ടി വെറുതെ നാണം കെടരുത്' എന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. ഒരപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടതിന് ശേഷവും നൃത്തവേദികളില്‍ സജീവമായിരുന്ന സുധ ചന്ദ്രന്‍, മലയാളികള്‍ക്ക് ഏറെ പരിചിതയായ ഹിന്ദി ടെലിവിഷന്‍ താരമാണ്. അവരുടെ ഈ വീഡിയോ വലിയ ചര്‍ച്ചയായി മാറിയെങ്കിലും, വിഷയത്തില്‍ നടി സുധ ചന്ദ്രന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by India Today (@indiatoday)

sudha chandran viral video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES