Latest News

പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റം; ബാക്കി ദിവസം അത് കഴിഞ്ഞതിന്റെ കുറ്റം; കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകള്‍ക്ക് അപവാദമാണ് മഞ്ജുവാര്യര്‍; കുറിപ്പുമായി ജയചന്ദ്രന്‍ കൂട്ടിക്കല്‍; കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീയെന്ന് പ്രശംസിച്ച് ശാരദക്കുട്ടിയും

Malayalilife
 പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റം; ബാക്കി ദിവസം അത് കഴിഞ്ഞതിന്റെ കുറ്റം; കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകള്‍ക്ക് അപവാദമാണ് മഞ്ജുവാര്യര്‍; കുറിപ്പുമായി ജയചന്ദ്രന്‍ കൂട്ടിക്കല്‍; കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീയെന്ന് പ്രശംസിച്ച് ശാരദക്കുട്ടിയും

ഒരു ബി.എം.ഡബ്ല്യു അഡ്വഞ്ചര്‍ ബൈക്കില്‍ മഴ നനഞ്ഞ്, കാറ്റിനെ വകഞ്ഞുമാറ്റി പറന്നുപോയ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയെ കത്തിച്ചിരുന്നു. നടിയുടെ വീഡിയോയ്ക്ക് പിന്നാലെ നടിയുടെ ജീവിതത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യരെന്നും കുടുംബമില്ലെങ്കിലും തനിക്ക് ഒന്നും നഷ്ടപ്പെടില്ലെന്ന് തെളിയിച്ച ധീരയായ സ്ത്രീയാണ് താരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ജു വാര്യരുടെ അതിരുകള്‍ ഭേദിക്കാനുള്ള കഴിവിനും ധൈര്യത്തിനും 'ബിഗ് സല്യൂട്ട്' നല്‍കുന്നതായും ശാരദക്കുട്ടി തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്.


'ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങള്‍ക്കും കടമകള്‍ക്കും അച്ചടക്കങ്ങള്‍ക്കും നിന്ദകള്‍ക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാന്‍ കേരളം കണി കണ്ടുണരുന്ന പെണ്മയാണ് മഞ്ജു. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്ന് മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീയാണവര്‍,' ശാരദക്കുട്ടി പറഞ്ഞു. മഞ്ജുവിന്റെ വളര്‍ച്ചയുടെ വഴികള്‍ എളുപ്പമായിരുന്നില്ലെന്നും, കഴിവുകള്‍ തേച്ചു മിനുക്കി നിലനിര്‍ത്തുന്ന മിടുക്കാണ് അവരുടെ പ്രത്യേകതയെന്നും എഴുത്തുകാരി ചൂണ്ടിക്കാട്ടി.

നടന്‍ ജയചന്ദ്രന്‍ കൂട്ടിക്കല്‍ നടിയെക്കുറിച്ച് പങ്ക് വച്ചത് ഇങ്ങനെയാണ്.
ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍ യോജിച്ച് പോകാന്‍ പറ്റാത്ത ബന്ധങ്ങളില്‍ കടിച്ച് തൂങ്ങി ഭര്‍ത്താവ് കൊണ്ടുവരുന്ന ഭക്ഷണവും കഴിച്ച് അയാളെയും സംശയരോഗിയാക്കി മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരികളായ കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാകുന്ന സ്ത്രീകള്‍ക്കും മഞ്ജു അപവാദമാണ് എന്നായിരുന്നു കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം: കൂടുതല്‍ കണ്ടെത്തുക ശ്രീലാല്‍ മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്‌ക്കെങ്ങാനും ഒരു ദിവസം കിട്ടിയാല്‍ അതില്‍ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കില്‍.., ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍, യോജിച്ച് പോകാന്‍ പറ്റാത്ത ബന്ധത്തില്‍ കടിച്ച് തൂങ്ങി ഭാര്‍ത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളില്‍ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കില്‍' അത്തരക്കാര്‍ക്ക് അപവാദമാണ് മഞ്ജുവാര്യര്‍!...

 ധനുഷ്‌കോടിയിലൂടെയായിരുന്നു മഞ്ജുവിന്റെ യാത്ര. കഴിഞ്ഞുപോയതിനും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനും, വരാനിരിക്കുന്നതുമെല്ലാം നന്ദി എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയേ പങ്കുവച്ചത്. മഞ്ജുവിന്റെ വിഡിയോയ്ക്ക് താഴെ സെലിബ്രിറ്റികളടക്കം ഒട്ടനവധി പേരാണ് കമന്റുകളുമായി എത്തുന്നത്. കാറില്‍ നിന്നുമാണ് വിഡിയോ പകര്‍ത്തിയത്.

Saradakutty and kuttikal jayachabdran about manju

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES