അമ്മ ആകുന്നതിനു മുന്നേ പല സ്ത്രീകള്‍ക്കും പല ആശങ്കകളും ഉണ്ടാകും. എങ്ങിനെയാണ് കുഞ്ഞുങ്ങളെ നോക്കേണ്ടത്. എങ്ങിനെ അവരെ സംരക്ഷിക്കണം എന്ന് ആലോചിക്കുമ്പോള്‍ തന്നെയെല്ലാം അമ്മമാരുടെ മനസ്സില്‍ ആദിയാണ്.പ്രസവിച്ച ഉടന്‍ ആശുപ്രതിയില്‍ നിന്നു പൊക്കിള്‍കൊടി മുറിച്ച്, രക്തവാര്‍ച്ച നില്‍ക്കുവാന്‍ 'ക്ലിപ്' (രഹശു) ചെയ്തിട്ടുണ്ടാകും.പൊക്കിള്‍ക്കൊടി തനിയെ വീണു പോവുകയാണ് വേണ്ടത്. പൊക്കിള്‍ക്കൊടിയുടെ മഞ്ഞനിറം പച്ചയും പിന്നീട് ബ്രൗണുമാകും. പൊക്കിള്‍ക്കൊടിയുണങ്ങി എന്നു നാടന്‍ ഭാഷയില്‍ പറയാം. ഈ സ്റ്റേജില്‍ ഇതു തനിയെ പൊഴിഞ്ഞു പോയിക്കൊള്ളും.
കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടാകെ 200-210 മി.ലിറ്റര്‍ രക്തം മാത്രം ഉള്ളതിനാല്‍ ഒരോ തുള്ളിയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു പൊക്കിള്‍കൊടിയില്‍ നിന്നു ചെറിയ തോതിലെങ്കിലും രക്തവാര്‍ച്ച ഉണ്ടെങ്കില്‍ നഴ്‌സിനെയോ, ഡോക്ടറെയോ ഉടന്‍ അറിയിക്കണം. സാധാരണ ഗതിയില്‍ 710 ദിവസത്തിനുള്ളില്‍ പൊക്കിള്‍കൊടി ഉണങ്ങി താനേ വീണുപോവും. പൊക്കിള്‍ക്കൊടി മുറിച്ചാണ് കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തുന്നത്. ഇതിന്റെ അറ്റം അല്‍പദിവസം കഴിഞ്ഞാലേ പൊഴിഞ്ഞു പോവുകയുള്ളൂ. അതുവരെ പൊക്കിള്‍ക്കൊടിയില്‍ അണുബാധകളില്ലാതെ സൂക്ഷിയ്ക്കേണ്ട്ത് ഏറെ പ്രധാനമാണ്
പൊക്കിള്‍ക്കൊടി നനയാതെ ശ്രദ്ധിയ്ക്കണം. പ്രത്യേകിച്ച് കുഞ്ഞിനെ കുളിപ്പിയ്ക്കുമ്പോള്‍. നനഞ്ഞാല്‍ തന്നെ ഇത് ഉടനെ തുടച്ച് വെള്ളം കളഞ്ഞു വൃത്തിയാക്കുകയും വേണം.പത്തു ദിവസം കഴിഞ്ഞിട്ടും പൊക്കിള്‍കൊടി വീഴുന്നില്ലെങ്കില്‍ അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം. പൊക്കിള്‍കൊടി മുറിച്ചുകളഞ്ഞ ഭാഗത്തു ഓയിന്‍മെന്റുകളും മറ്റു ലേപനങ്ങളും ആവശ്യമില്ല. വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രം മതി. പൊക്കിളിനു ചുറ്റും ചുവപ്പു വൃത്തം കണ്ടാലും അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം.