കു ട്ടികളുടെ വീഡിയോകളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിവാക്കാന്‍ പുതിയ നീക്കവുമായി യൂട്യൂബ്. കുട്ടികളുടെ വീഡിയോകള്‍ സൈറ്റില്‍ നിന്നും 'യൂട്യൂബ് കിഡ്സ്' എന്ന ആപ്പിലേക്ക് നീക്കം ചെയ്യാനാണ് യൂട്യൂബിന്‍റെ തീരുമാനം.
കുട്ടികളുടെ വീഡിയോകള്‍ക്ക് മാത്രമായി തയാറാക്കിയ ആപ്ലിക്കേഷനാണ് 'യൂട്യൂബ് കിഡ്സ്'. കൂടാതെ, കുട്ടികളുടെ വീഡിയോകള്‍ക്കുള്ള 'ഓട്ടോ പ്ലേ മോഡ്' നിര്‍ത്തലാക്കാനും യൂട്യൂബ് ആലോചിക്കുന്നുണ്ട്.
ദോഷകരമല്ലാത്ത വീഡിയോയില്‍ നിന്ന് പ്രായത്തിന് അനുചിതമായ ഉള്ളടക്കത്തിലേക്ക് കാഴ്ചക്കാരെ നയിച്ചേക്കാമെന്ന കാരണത്താലാണിത്.
വിവാദങ്ങള്‍ ഒഴിവാക്കാന്‍ യൂട്യൂബിന് ഒരു പരിധി വരെ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, വീഡിയോകളുടെ ശുപാര്‍ശ നീക്കുന്നത് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണെന്നും കരുതാനാകില്ല.
കൂടാതെ, വീഡിയോകള്‍ കൂട്ടത്തോടെ നീക്കം ചെയ്യുന്നത് യൂട്യൂബിന്‍റെ വരുമാനത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. വീഡിയോകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ നിന്നും വലിയ വരുമാനമാണ് യൂട്യൂബിന് ലഭിക്കുന്നത്.
ഈ നീക്കം പ്രവര്‍ത്തികമാകുന്നതോടെ ആ വരുമാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്.