ബോബി ചെമ്മണ്ണൂര്‍ തനിക്കെതിരായി നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നടി ഹണി റോസ് രംഗത്ത് എത്തുകയും വ്യവസായിക്കെതിരെ നടി പരാതി നല്കുകയും ചെയ്തതോട സോഷ്യലിടത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്.ഹണി റോസിന് വലിയ തോതില്‍ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുണ ലഭിക്കുന്നതിനിടെയില്‍ നടി വിമര്‍ശിച്ച് നടി ഫറ ഷിബില പങ്ക് വച്ച പോസ്റ്റും വലിയ ചര്‍ച്ചയ്ക്കാണ് വഴി തെളിച്ചിരിക്കുന്നത്.
ഹണിയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും, എന്നാല്‍ അതിന്റെ ഉദ്ദേശ ശുദ്ധിയില്‍ എതിര്‍ അഭിപ്രായമുണ്ട് എന്നുമാണ് നടി ഫറ ഷിബില തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കക്ഷി അമ്മിണിപ്പിള്ള, ഡൈവോഴ്‌സ്, പുലിമട പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഫറയുടെ ഇന്‍സ്റ്റഗ്രാമിലാണ് പ്രതികരണം.
സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല, സോഷ്യല്‍ മീഡിയയില്‍ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ്സ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന്‌ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
''എന്റെ മേഖല ഇതായത് കൊണ്ട്, ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നു, ഞാന്‍ പോയി ഉല്‍ഘാടനം ചെയ്യുന്നു ' -അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങള്‍ എന്ന് തോന്നുന്നില്ല. മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയില്‍ ഗെയ്‌സനെയും ഈ നാടിന്റെ ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്,വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ് നല്‍കുന്നത്?
സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയല്‍, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീര്‍ച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ_ 'ഇവര്‍ എന്താണ് ഈ കാണിക്കുന്നത് ?'' എന്ന് എങ്കിലും പരാമര്‍ശിക്കാത്തവര്‍ ഈ കൊച്ച് കേരളത്തില്‍ ഉണ്ടോ?
ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാന്‍ കാണുന്നു.! ഒരു പക്ഷെ അവര്‍ കോണ്‍ഷ്യസ് ആയി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇന്‍ഫ്‌ലുന്‍സ് ചെയ്യാന്‍ ഉദേശിച്ചിട്ടുമുണ്ടാവില്ല, സര്‍വൈവല്‍ ആണ് അവര്‍ക്ക് ഉല്‍ഘാടന പരിപാടികള്‍ എന്നും മനസിലാക്കുന്നു. പക്ഷെ 'Impact is more important than intention.' Right? - എന്നാണ് ഫറ ഷിബിലയുടെ കുറിപ്പ്.
നേരത്തെ ഒരു അഭിമുഖത്തിലും ഫറ ഹണി റോസിന്റെ ഉദ്ഘാടനങ്ങള്‍ സംബന്ധിച്ച് നടത്തിയ കമന്റ് വാര്‍ത്തയായിരുന്നു. അതേ സമയം ഫറയുടെ ഈ പോസ്റ്റില്‍ ഏറെ വിമര്‍ശനങ്ങളും വരുന്നുണ്ട്. ഫറയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നടിയുടെ പോസ്റ്റില്‍ ഒട്ടേറെ പേര്‍ കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയ താരമല്ലേ നിങ്ങളെന്നാണ് ഫറയോട് കൂടുതല്‍ പേരും ചോദിക്കുന്നത്. ബലാത്സംഗ ഇരയുടെ വസ്ത്രത്തെ കുറിച്ച് പറയുന്നത് പോലെ തരംതാണ അഭിപ്രായ പ്രകടനമാണ് ഫറയുടേത് എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെയും ഹണി റോസിനെ ഫറ ഷിബിലി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സോമന്റെ കൃതാവ് എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വച്ചായിരുന്നു ഫറയുടെ വിമര്‍ശനം. ഇപ്പോള്‍ ബോഡിയെ മാര്‍ക്കറ്റ് ചെയ്ത് മറ്റൊരു ട്രെന്‍ഡ് ഉണ്ടാക്കുകയാണ് ചില നടിമാര്‍ എന്നായിരുന്നു ഫറ പറഞ്ഞത്. മുന്‍പ് നല്ല സിനിമകള്‍ ചെയ്ത അറിയാവുന്ന നടിമാരായിരുന്നു ഇത്തരം മുഖങ്ങള്‍ ആയിരുന്നത്, എന്നാല്‍ ഇന്നത് മാറിയെന്നും ഫറ വിമര്‍ശിച്ചിരുന്നു.