പുതുവൈപ്പിനില്‍ ചതുപ്പില്‍ താഴ്ന്ന് പോയ സിനിമാ ആര്‍ട്ട് ഡയറകടറുടെ ജീവന്‍ രക്ഷിച്ചത് വഴിയാത്രക്കാരന്റെ ഇടപെടലില്‍; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷന്‍ പരിധിക്കാനെത്തിയ മലപ്പുറം സ്വദേശിയെ ജീവന്‍ രക്ഷപ്പെട്ടത് തലാനാരിഴയ്ക്ക്

Malayalilife
പുതുവൈപ്പിനില്‍ ചതുപ്പില്‍ താഴ്ന്ന് പോയ സിനിമാ ആര്‍ട്ട് ഡയറകടറുടെ ജീവന്‍ രക്ഷിച്ചത് വഴിയാത്രക്കാരന്റെ ഇടപെടലില്‍; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷന്‍ പരിധിക്കാനെത്തിയ മലപ്പുറം സ്വദേശിയെ ജീവന്‍ രക്ഷപ്പെട്ടത് തലാനാരിഴയ്ക്ക്

സിനിമ ലൊക്കേഷന്‍ നോക്കാനെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി. ദിലീപ് ചിത്രമായ ഭ ഭ ബ (ഭയം ഭഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയ ആര്‍ട് ഡയറക്ടര്‍ മലപ്പുറം കെ പുരം മുളക്കില്‍ നിമേഷാണ് ചതുപ്പില്‍ താഴ്ന്നത്...

വൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് താഴ്ന്നത്. സംഭവത്തിന് പിന്നാലെ ഫയര്‍ ഫോഴ്സ് എത്തി നിമേഷിനെ രക്ഷപ്പെടുത്തി.


ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു നിമേഷ്. വാണിംഗ് ബോര്‍ഡ് ഇല്ലാത്തത് കൊണ്ടാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പരാതി. കാല്‍മുട്ടുവരെ താഴ്ന്നു പോയ അവസ്ഥയിലായിരുന്നു നിമേഷ്. അതുവഴി പോയ യാത്രക്കാരനാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഭ ഭ ബ നിര്‍മ്മിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകന്‍. ഫാഹിം സഥര്‍- നൂറിന്‍ ഷെരീഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

Read more topics: # ഭ ഭ ബ
director nimesh rescued from mud

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക