പലപ്പോഴു പഠനകാര്യത്തില്‍ കുട്ടികള്‍ പുറകോട്ട് പോകുമ്പോള്‍ അവരെ ശാസിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പഠനത്തില്‍ കുട്ടികള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതെന്ന് ഒട്ടുമിക്ക മാതാപിതാക്കളും ചിന്തിക്കാറില്ല. തുടക്കത്തിലെ ശ്രദ്ധിച്ചാല്‍, ആവശ്യമായ പരിശീലനം നല്‍കിയാല്‍ പഠനവൈകല്യത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കും.
പഠനവൈകല്യത്തിന്റെ യഥാര്‍ത്ഥ കാരണം തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പാരമ്പര്യം, ഗര്‍ഭാവസ്ഥയിലും , പ്രസവ സമയത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജനനശേഷമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ പഠനവൈകല്യത്തിനുള്ള കാരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ മസ്തിഷ്‌ക്കത്തെ വൈകല്യമില്ലാത്തവരുടെ മസ്തിഷ്‌ക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ച് വ്യത്യാസങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ മസ്തിഷ്‌ക്കത്തില്‍ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും വസ്തുക്കളെ വിലയിരുത്തുന്നതിനും വേര്‍തിരിക്കുന്നതിനും സാരമായി തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ വളര്‍ച്ചാ ഘട്ടത്തിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ മരുന്നുകൊണ്ടോ,ശസ്ത്രക്രിയകൊണ്ടോ പരിഹരിക്കാന്‍ കഴിയില്ല.
അതുകൊണ്ട് തന്നെ പഠനവൈകല്യത്തെക്കുറിച്ച് ലഭിക്കാവുന്ന വിവരങ്ങള്‍ മാതാപിതാക്കള്‍ ശേഖരിക്കുകയും. കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ശ്രമിക്കുക. മാത്രമല്ല പഠനവൈകല്യമുള്ള മറ്റ് കുട്ടികളുടെ മാതാപിതാക്കളുമായി സൗഹൃദത്തിലാവുന്നത് വഴി കുട്ടികളുടെ താരതമ്യ കഴിവുകളും കഴിവുകേടുകളും തിരിച്ചറിയാന്‍ സാധിക്കും.