കുട്ടികള്‍ക്കായി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ജ്യൂസുകള്‍ ഉപയോഗിച്ച് നിങ്ങളുടെ കുഞ്ഞിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. കാരണം കുട്ടികളായത് കൊണ്ട് തന്നെ പലപ്പോഴും അതിന് വഴങ്ങണം എന്നില്ല. എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കുട്ടികള്‍ക്ക് കൊടുക്കേണ്ട ജ്യൂസുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
് ഓറഞ്ച് ജ്യൂസ് കുഞ്ഞിന് നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഓറഞ്ച് ജ്യൂസ് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഗുണങ്ങള്‍ ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നോക്കാവുന്നതാണ്. എന്നാല്‍ ഓറഞ്ച് കുഞ്ഞിന് നല്‍കുമ്പോള്‍ കുരു ഇല്ലാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിന്‍ സി ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷിയും വൈറല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കുന്നുണ്ട്.
ചീര ജ്യൂസ് വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിരിക്കുന്ന ചീര നിങ്ങളുടെ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ. പക്ഷേ നിങ്ങളുടെ കുഞ്ഞ് സെലക്ടീവ് ഈറ്റര്‍ ആണെങ്കില്‍ ചീര കഴിക്കുന്നത് അല്‍പം പ്രയാസമേറിയ ഒന്നാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന് ഇഷ്ടപ്പെടുന്ന രീതിയില്‍ വേണം എപ്പോഴും ഭക്ഷണം നല്‍കുന്നതിന്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതിന് മികച്ചതാണ് ചീര സ്മൂത്തി. വിവിധ ബെറി സ്മൂത്തി കുട്ടികള്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വിവിധ തരത്തിലുള്ള ബെറികള്‍. രോഗപ്രതിരോധ ബൂസ്റ്റിംഗ് ജ്യൂസുകളില്‍ ഒന്ന് ബെറി മിശ്രിതം ഒരു പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിന്‍ സി നിറഞ്ഞ സ്ട്രോബെറി, ബ്ലൂബെറി എന്നിവ കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്.