കുട്ടികള്‍ നഖം കടിക്കുന്ന് ഒരു ദുശീലമാണെന്ന് മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും. ചെറുപ്പത്തിലേ നിയന്ത്രിച്ചില്ലെങ്കില്‍ മുതിരുമ്പോഴും ഈ ശീലം തുടരാനുള്ള സാധ്യതയുണ്ട്. നഖംകടിക്കുന്നത് കാണുന്നത് തന്നെ പലര്‍ക്കും അരോചകമാണ്. കുട്ടികളെ ആദ്യം നഖം കടിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി പറഞ്ഞു മനസിലാക്കുക. നഖം കടിച്ചാല്‍ കൂട്ടൂകാര്‍ കളിയാക്കുമെന്നും മററും പറഞ്ഞാല്‍ കുട്ടി ഇക്കാര്യം ഉള്‍ക്കൊണ്ടേക്കും.
നഖം വളരുമ്പോഴാണ് അത് കടിക്കാന്‍ മിക്കവാറും പ്രേരണയുണ്ടാകുന്നത്. ആഴ്ച തോറും കുട്ടിയുടെ നഖം മുറിക്കണം. ആരോഗ്യത്തിനും ഇതാണ് നല്ലത്. കയ്യില്‍ നെയില്‍പോളിഷ് ഇട്ടാല്‍ അതുപോകുമെന്ന് പേടിച്ച് ചില കുട്ടികളെങ്കിലൂം നഖംകടി നിറുത്തും. വേണമെങ്കില്‍ ഈ മാര്‍ഗവും പരീക്ഷിക്കാം.ചിലപ്പോഴൊക്കെ വെറുതെ ഇരിക്കുമ്പോല്‍ നഖം കടിക്കാനുള്ള പ്രേരണയുണ്ടാകും. കുട്ടികളെ എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക.
ഇത്തരം മാര്‍ഗങ്ങള്‍ പരാജയപ്പെട്ടാല്‍ കോലുമിഠായി കൊടുക്കാം. കുട്ടി അത് ചപ്പിക്കൊണ്ടിരുന്നോളും.അല്‍പം മുതിര്‍ന്നാല്‍ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ കുട്ടിയെ പ്രേരിപ്പിക്കാം. കയ്യില്‍ എപ്പോഴും മൗസുണ്ടെങ്കില്‍ നഖം കടിക്കാന്‍ സാവകാശം കിട്ടില്ല.
നഖം കടിക്കുന്ന കുട്ടിയെ ശകാരിക്കുന്നത് ഒരു പരിഹാരമാര്‍ഗമല്ലെന്ന് മനസിലാക്കുക. സ്നേഹപൂര്‍ണമായ ശാസന ഫലം ചെയ്തേക്കും. എന്നാല്‍ വഴക്കു പറയുന്നതും ശിക്ഷിക്കുന്നതും ചില കുട്ടികളിലെങ്കിലും നല്ല ഫലമായിരിക്കില്ല ഉണ്ടാക്കുക