ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അതില്‍ നിന്നുണ്ടാവുന്ന പ്രതിസന്ധികള്‍ അമ്മയെ മാത്രമല്ല വയറ്റില്‍ കിടക്കുന്ന കുഞ്ഞിനേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഓരോ കാര്യം ചെയ്യുമ്പോഴും വളരെയധികം സൂക്ഷിച്ച് വേണം ചെയ്യാന്‍ അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധിയും പിന്നീട് ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അത് ഗര്‍ഭാവസ്ഥയില്‍ ആണെങ്കിലും പ്രസവ ശേഷമാണെങ്കിലും. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഗര്‍ഭാവസ്ഥയില്‍ പോലും നമ്മുടെ ഭക്ഷണത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നുന്നു എന്ന് അറിയുക. അത് കൊണ്ട് തന്നെ കഴിയുന്നതും ഗര്‍ഭണിയായിരിക്കമ്പോള്‍ നല്ല ഭക്ഷണം കഴിക്കുക.
ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. എന്നാല്‍ ചില ഭക്ഷണങ്ങളാവട്ടെ ഒരു കാരണവശാലും കഴിക്കാന്‍ പാടില്ല. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നതാണ്. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വരുന്നതാണ് ആവക്കാഡോ. ഇത് കൂടാതെ നിരവധി ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. ആവക്കാഡോ കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭ്യമാവുന്ന പോഷകങ്ങള്‍ ധാരാളമാണ്. മാത്രമല്ല മറ്റ് ഭക്ഷണങ്ങളിലൂടെ ലഭിക്കുന്ന പോഷകങ്ങളെ ശരീരത്തിന് ഉതകുന്ന രീതിയിലും കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ രീതിയിലും ആക്കി മാറ്റുന്നതിനും കഴിയുന്നു. ആന്റി ഓക്സിഡന്റ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് അമ്മക്കും കുഞ്ഞിനും ഒരുപോലെ ഉപകാരപ്രദമായിട്ടുള്ളതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ച ആരംഭിക്കുന്നു. അതിന് സഹായിക്കുന്ന ഒന്നാണ ആവക്കാഡോ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുഞ്ഞിന്റെ നാഡീ ഞരമ്പുകളുടെ വളര്‍ച്ചക്കും തലച്ചോറിന്റെ ഉത്തേജനത്തിനും സഹായകമാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക് വളരെയധികം സഹായകമാവുന്ന ഘടകമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ഗുണകരമാണ് ആവക്കാഡോ. ധാരാളം ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ആവക്കാഡോ. ഇത് കുഞ്ഞിനും അമ്മക്കും വളരെ വേണ്ട വിധത്തില്‍ തന്നെ ആരോഗ്യവും ഉന്‍മേഷവും നല്‍കുന്നതിന് സഹായിക്കുന്നു. പലപ്പോഴൂം ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നു ആവക്കാഡോ.