Latest News

ഇത് ശാസ്ത്രീയ പഠന റിപ്പോർട്ടാണ്; മക്കളെ പറഞ്ഞുമനസ്സിലാക്കുക; സ്മാർട്ട് ഫോണിൽ കുത്തിക്കുറിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വലിപ്പം കുറയും; ഓർമശക്തി നശിക്കും; ബുദ്ധി ഇല്ലാതാവും; സാധാരണത്വം നഷ്ടപ്പെടും

Malayalilife
ഇത് ശാസ്ത്രീയ പഠന റിപ്പോർട്ടാണ്; മക്കളെ പറഞ്ഞുമനസ്സിലാക്കുക; സ്മാർട്ട് ഫോണിൽ കുത്തിക്കുറിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വലിപ്പം കുറയും; ഓർമശക്തി നശിക്കും; ബുദ്ധി ഇല്ലാതാവും; സാധാരണത്വം നഷ്ടപ്പെടും

ഇത് ശാസ്ത്രീയ പഠന റിപ്പോർട്ടാണ്; മക്കളെ പറഞ്ഞുമനസ്സിലാക്കുക; സ്മാർട്ട് ഫോണിൽ കുത്തിക്കുറിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വലിപ്പം കുറയും; ഓർമശക്തി നശിക്കും; ബുദ്ധി ഇല്ലാതാവും; സാധാരണത്വം നഷ്ടപ്പെടും

സദാസമയവും സ്മാർട്ട്‌ഫോണിൽ കുത്തിക്കൊണ്ടിരുന്നാൽ എന്തുസംഭവിക്കും. ആശയവിനിമയത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഇക്കാലത്ത് സ്മാർട്ട്‌ഫോൺ ഒരുപരിധിവരെ ആവശ്യമാണെങ്കിലും അതിന്റെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളിൽ നിയന്ത്രിക്കേണ്ടതാണെന്ന് വ്യക്തമാക്കുകയാണ് ഈ ഗവേഷണം. സദാസമയവും സ്മാർട്ട് ഫോണിൽ കളിച്ചുകൊണ്ടിരുന്നാൽ, കുട്ടികളുടെ തലച്ചോറിന്റെ സ്വാഭാവികമായ വളർച്ച ഇല്ലാതാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞർ പറയുന്നു.

ഒരു ദിവസം ഏഴുമണിക്കൂറോ അതിൽക്കൂടുതലോ നേരം സ്മാർട്ട്‌ഫോൺ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വലിപ്പം കുറയുമെന്നാണ് കണ്ടെത്തൽ. ഇതുവഴി ഓർമശക്തി കുറയാനും ബുദ്ധി കുറയാനും തിരിച്ചറിയൽ ശേഷി നഷ്ടപ്പെടാനും ഇടയാക്കും. സാധാരണ ബുദ്ധിവികാസം സംഭവിച്ച കുട്ടികളെപ്പോലെ പെരുമാറാനുള്ള ശേഷിയും ഇത്തരം കുട്ടികൾക്ക് നഷ്ടമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

നാലായിരത്തി അഞ്ഞൂറോളം കുട്ടികളുടെ തലച്ചോർ സ്‌കാൻ ചെയ്താണ് ഗവേഷകർ ഇത്തരമൊരു ആധികാരികമായ നിഗമനത്തിലെത്തിയത്. ഒമ്പതുമുതൽ പത്തുവയസ്സുവരെയുള്ള 11,000 കുട്ടികളെ നിരീക്ഷിച്ച് നടത്തിയ പഠനമാണിത്. കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയെ സ്മാർട്ട് ഫോൺ ഉപയോഗം എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നതിനുവേണ്ടിയാണ് ഗവേഷണം സംഘടിപ്പിച്ചത്. ദിവസം രണ്ടുമണിക്കൂറിലേറെ സ്‌ക്രീനിൽ നോക്കിയിരിക്കുന്ന കുട്ടികളുടെ ചിന്താശേഷി കുറയുന്നുണ്ടെന്നും ഭാഷാ പരീക്ഷകളിൽ അവർ പിന്നോട്ടുപോകുമെന്നും ഗവേഷകർ കണ്ടെത്തി.

പുറത്തുനിന്ന് കിട്ടുന്ന വിവരങ്ങളെ അപഗ്രഥിക്കുന്ന തലച്ചോറിന്റെ ഏറ്റവും പുറത്തെ ആവരണമായ കോർ്‌ട്ടെക്‌സിനെയാണ് സ്മാർട്ട്‌ഫോൺ ഉപയോഗം സാരമായി ബാധിക്കുക. ഓർമ, ചിന്ത, വിവേകം, പ്രതികരണം തുടങ്ങിയ നിർണായക കാര്യങ്ങൾ കോർട്ടെക്‌സാണ് നിയന്ത്രിക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന കുട്ടികളും അല്ലാത്തവരും തമ്മിൽ ഇക്കാര്യങ്ങളിൽ ശ്രദ്ധേയമായ അന്തരമുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.. ഗയ ഡൗളിങ് പറഞ്ഞു.

എന്നാൽ, ഈ അന്തരത്തിന്റെ യഥാർഥ കാരണം സ്മാർട്ട് ഫോൺ ഉപയോഗമാണെന്ന് സ്ഥിരീകരിക്കാൻ ഇനിയുമേറെ പഠനം ആവശ്യമാണെന്ന് അവർ പറഞ്ഞു. എന്നാൽ, കൂടുതൽ നേരം സ്മാർട്ട്‌ഫോൺ സ്‌ക്രീനിൽ നോക്കിയിരിക്കുന്ന കുട്ടികളുടെ തലച്ചോറിൽ കാര്യമായ മാറ്റങ്ങളുണ്ടാകുന്നുവെന്നത് സത്യമാണെന്ന് അവർ വ്യക്തമാക്കി. അതിന്റെ യഥാർഥ കാരണം കണ്ടുപിടിക്കുന്നതിന് കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും ഡോ. ഗയ ഡൗളിങ് പറഞ്ഞു.

health research smart phone use in child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES