Latest News

കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം..? അമ്മമാര്‍ അറിയാന്‍

Malayalilife
കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം..? അമ്മമാര്‍ അറിയാന്‍

കേരളത്തിലെ കുട്ടികളിലെ ആരോഗ്യം ഒരു വഴിത്തിരിവിലാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു കാലത്ത് മുതിര്‍ന്നവരില്‍ മാത്രം കണ്ടിരുന്ന പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ ഇന്ന് കുട്ടികളിലും സാധാരണമാണ്. തെറ്റായ ഭക്ഷണ ശൈലിയാണ് കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. ജനിച്ച് 6 മാസമാകുന്നത് വരെ കുട്ടികളില്‍ മുലപ്പാല്‍ മാത്രമെ നല്‍കാവു എന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് കുറുക്കുകള്‍ നല്‍കിത്തുടങ്ങാം. റാഗി (പഞ്ഞിപ്പുല്ല്), ഉണക്കിയ പച്ചക്കായ, നിലക്കടല, ചെറുപയര്‍ എന്നിവയൊക്കെ പൊടിച്ചു ശര്‍ക്കരയുമായി ചേര്‍ത്തുണ്ടാക്കുന്ന കുറുക്കുകള്‍ കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ നല്‍കും. ആറുമാസം കഴിഞ്ഞാല്‍ മുലപ്പാല്‍ നല്‍കുന്നതിന്റെ അളവ് പതുക്കെ കുറയ്ക്കാന്‍ ശ്രമിക്കണം. വിശപ്പറിഞ്ഞാല്‍ മാത്രമേ കുറുക്കുകള്‍ക്കായി കുഞ്ഞു വായ തുറക്കുകയുള്ളൂ.

ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുറുക്ക്, ഏത്തപ്പഴം പുഴുങ്ങി ഉടച്ചത്, മുട്ടയുടെ മഞ്ഞ, വിവിധ തരം ഫലവര്‍ഗങ്ങള്‍, തുടങ്ങിയവ ഈ പ്രായത്തില്‍ നല്‍കാം. കുഞ്ഞിന് അരി, ഗോതമ്പ് തുടങ്ങിയ ആഹാരങ്ങള്‍ പരിചയപ്പെടുത്തി തുടങ്ങേണ്ട പ്രായം കൂടിയാണ് ഇത്. കുട്ടികള്‍ക്ക് ആവശ്യം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നി ഘടകങ്ങള്‍ കുഞ്ഞുങ്ങളിലെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.

തികച്ചും ശാന്തമായ അന്തരീക്ഷത്തിലിരുന്ന് വേണം കുഞ്ഞിന് ഭക്ഷണം നല്‍കാന്‍. നിര്‍ബന്ധിച്ചോ, ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. കട്ടി ആഹാരം കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ കുറുക്കു രൂപത്തിലുള്ളവ കൊടുത്ത് വേണം തുടങ്ങാന്‍. പുതിയ ആഹാര ശൈലിയുമായി കുഞ്ഞ് പൊടുത്തപ്പെട്ട് തുടങ്ങിയാല്‍ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്ന ഏത് ഭക്ഷണവും കുഞ്ഞിനെ പരിചയപ്പെടുത്താവുന്നതാണ്. കുഞ്ഞ് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ഭക്ഷണം നല്‍കേണ്ടത്. അളവ് കുറച്ച് പല തവണകളായി വിവിധ തരം ഭക്ഷണം നല്‍കുന്നതും കുഞ്ഞിന് ആഹാരത്തിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Read more topics: # health-food-tips-for-kids
health-food-tips-for-kids

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES