കുട്ടികളിലെ പ്രധിരോധ ശേഷി കൂട്ടാൻ നെയ്യ്

Malayalilife
topbanner
കുട്ടികളിലെ പ്രധിരോധ ശേഷി കൂട്ടാൻ നെയ്യ്

കുട്ടികള്‍ക്ക് പ്രതിരോധശേഷി എന്ന് പറയുന്നതിന് ഒരു ഘടകം അവർ കഴിക്കുന്ന ഭക്ഷണങ്ങൾ എന്ന് എടുത്ത് പറയേണ്ടതാണ്. ചെറിയ അളവില്‍ ദിവസേന അവരുടെ  ആഹാരത്തില്‍  നെയ്യ് ഉള്‍പ്പെടുത്തണമെന്നാണ് ആയുര്‍വേദ വിദ​ഗ്ധര്‍ പറയുന്നത്. ധാരാളം പോഷക​ഗുണങ്ങള്‍ നെയ്യില്‍  അടങ്ങിയിരിക്കുന്നു. കുട്ടികളിലെ മലബന്ധം അകറ്റാന്‍ നെയ്യ്  ഏറെ സഹായകമാണ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കുന്നത് ഗുണകരമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ രോഗങ്ങളെ തടയും  നെയ്യ് കഴിക്കുന്നതിലൂടെ ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്‌ക്കും ബലം ലഭിക്കാനും ഉത്തമമാണ് നെയ്യ്.

 ഞരമ്ബുകള്‍ക്കും തലച്ചോറിനും വലിയ ഗുണം ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ കലവറയായ നെയ്യ്, നല്‍കുന്നു.  ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഈ ഫാറ്റി ആസിഡുകളുടെ അഭാവം വര്‍ദ്ധിപ്പിക്കുന്നു.

 നെയ്യ് ഉള്‍പ്പെടുത്തുന്നത് കുട്ടികളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ശീലമാക്കുക. ശക്തമായ ആന്റി വൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ പിന്തുണയ്ക്കുന്ന നെയ്യ്, ചുമ, ജലദോഷം തുടങ്ങിയ അണുബാധകള്‍ക്കെതിരെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Read more topics: # ghee for babies health
ghee for babies health

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES