ഇടവപ്പാതി ഇങ്ങെത്തി! കുട്ടികളിലെ പനി ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

Malayalilife
topbanner
ഇടവപ്പാതി ഇങ്ങെത്തി! കുട്ടികളിലെ പനി ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ അസുഖം പോലും മാതാപിതാക്കളെ അസ്വസ്തരാക്കും. പനിയാണെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. കാരണം പനി ഒരു രോഗമല്ലെങ്കിലും രോഗലക്ഷണമായതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

 

പനിക്കാലം


സാധാരണ രീതിയില്‍ ചെറിയ പനി കണ്ടാല്‍ രണ്ടു ദിവസം മരുന്ന് കഴിച്ച് വീട്ടിലിരുന്ന് വിശ്രമിക്കാം. പാരസെറ്റാമോള്‍ ഗുളിക നല്‍കാം. പനി മാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകണം. ആരംഭത്തിലേ കടുത്ത പനി ഉണ്ടെങ്കില്‍ ചികിത്സ തേടണം.

 

പനിയുള്ള കുട്ടികള്‍ക്ക് നല്ല വിശ്രമം ആവശ്യമാണ്. പനി നന്നായി കുറഞ്ഞ് ആഹാരം കഴിച്ച് ആക്ടീവാണെങ്കില്‍ സ്‌കൂളില്‍ വിടുന്നതില്‍ പ്രശ്നമില്ല. 
പനിക്ക് മരുന്ന് നല്‍കിയാലും പനിച്ചൂട് കുറയാന്‍ സമയമെടുക്കും. പനി വളരെ കൂടിയിരിക്കുമ്പോള്‍ ഇളംചൂടുവെള്ളത്തി ല്‍ തുണി മുക്കി നല്ല പോലെ പിഴിഞ്ഞ ശേഷം കുഞ്ഞിന്റെ ശരീരം തുടച്ചെടുക്കുക. നല്ല പനി ഉണ്ടെങ്കില്‍ ഇടവിട്ട് തുടച്ചെടുക്കണം.

പനി പിടിപെടുമ്പോള്‍ ശരീരത്തിലെ ചൂടുമൂലം ജലാംശം നഷ്ടപ്പെടാനിടയുണ്ട്. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കുക. കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വര്‍ധിക്കാനിടയാക്കും.

 

പനിക്കാലത്തെ ഭക്ഷണം


പനിയുള്ളപ്പോള്‍ കഞ്ഞി കുടിക്കുന്നതാണ് നല്ലതെങ്കിലും ചില കുട്ടികള്‍ക്ക് കഞ്ഞി ഇഷ്ടമായിരിക്കില്ല. അവര്‍ക്ക് ചോറ് നല്‍കുന്നതില്‍ കുഴപ്പമില്ല. പക്ഷേ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. എണ്ണ കൂടുതലടങ്ങിയ വിഭവങ്ങള്‍, ക്രീം കൂടുതലടങ്ങിയ ബിസ്‌ക്കറ്റ്, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. റസ്‌ക്, ബണ്‍, ബ്രെഡ്, ആരോറൂട്ട് ബിസ്‌ക്കറ്റ്, ഗ്ലൂക്കോസ് ബിസ്‌ക്കറ്റ് എന്നിവ നല്‍കാം. 

uploads/news/2019/03/295848/parenting200319a.jpg


നന്നായി വെള്ളം കുടിപ്പിക്കണം. ചെറുചൂടുവെള്ളം, കഞ്ഞിവെള്ളം, കരിങ്ങാലി, ജീരകം മുതലായവ ഇട്ടു തിളപ്പിച്ച വെള്ളം എന്നിവ കുട്ടിയ്ക്ക് നല്‍കാം. ഓറഞ്ച് പോലുള്ള പഴങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി ജ്യൂസടിച്ച് നല്‍കാം. പായ്ക്കറ്റ് ജ്യൂസ് കൊടുക്കരുത്. ചെറുചൂടോടെ പാല്‍ നല്‍കാം. പനിയോടൊപ്പം കഫക്കെട്ടുണ്ടെങ്കില്‍ പാല്‍ ഒഴിവാക്കാം.

 

 

മരുന്ന് കഴിക്കാന്‍ മടിയോ?


കുട്ടികള്‍ മരുന്ന് കഴിക്കാന്‍ മടി കാണിച്ചാല്‍ ജ്യൂസില്‍ ചേര്‍ത്തു നല്‍കാം. ഒരു സ്പൂണില്‍ ഓറഞ്ച് നീര് പിഴിഞ്ഞെടുത്ത് അതില്‍ ഗുളിക പൊടിച്ചിട്ട് നല്‍കാം. മധുരം ഇഷ്ടമുള്ള കുട്ടികള്‍ക്ക് കല്‍ക്കണ്ടത്തിലോ അല്‍പം തേനിലോ ചേര്‍ത്ത് ഗുളിക നല്‍കാം. സിറപ്പിന്റെ രുചി ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് മരുന്ന് കൊടുത്തുടന്‍ ഒരു സ്പൂണ്‍ ചൂടുവെള്ളം നല്‍കുന്നത് നല്ലതാണ്.

 

നാവില്‍ നിന്ന് മരുന്നിന്റെ ചവര്‍പ്പ് മാറിക്കിട്ടാനിത് നല്ലതാണ്. സിറപ്പ് കഴിച്ചത് ഛര്‍ദ്ദിച്ചുപോയാല്‍ വീണ്ടും നല്‍കണം. പക്ഷേ മുഴുവന്‍ ഡോസും നല്‍കേണ്ടതില്ല.

മറ്റു ലക്ഷണങ്ങള്‍


പനി രോഗമല്ല, രോഗലക്ഷണമാണ്. വൈറല്‍ പനി, ബാക്ടീരിയല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെയെല്ലാം ലക്ഷണമാണ് പനി. പനിയുടെ തുടക്കത്തില്‍ കുട്ടികള്‍ക്ക് ഉത്സാഹക്കുറവ് കാണാം.

ഒരു കാര്യത്തിലും താല്‍പര്യമുണ്ടാവില്ല. ഭക്ഷണം കഴിക്കാനും വിമുഖത ഉണ്ടാവാം. ചുണ്ടുകളിലെ നിറവ്യത്യാസവും ശ്ര 
ദ്ധിക്കണം.

ചില കുട്ടികള്‍ക്ക് പനി വല്ലാതെ കൂടിയാല്‍ ഫിറ്റ്സ് വരാം. രാത്രിയാണ് പനിക്കുന്നതെങ്കില്‍ പാരസെറ്റാമോള്‍ നല്‍കാം. എന്നാല്‍ പനിയോടൊപ്പം തുടര്‍ച്ചയായ ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടെങ്കില്‍ സൂക്ഷിക്കുക.

Read more topics: # fever disease in child care
fever disease in child care

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES