കുട്ടികളുടെ ശാരീരിക വികാസത്തിനും ബുദ്ധി വളർച്ചയ്ക്കും കൊടുക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് മുട്ട. എന്നാൽ ഇവ ദിവസവും നൽകാമോ എന്നുള്ള ചോദ്യവും നിലനിൽക്കുന്നുണ്ട്. കുട്ടികള്‍ക്ക് ദിവസം ഒരു മുട്ട നല്‍കുന്നത് കുട്ടികളിലെ വളര്‍ച്ച വേഗത്തിലാക്കുമെന്നാണ് പറയാറുള്ളത്.
ആറു മുതല്‍ ഒന്‍പത് മാസം വരെയുള്ള കുട്ടികളെ പഠനത്തിനായി തിരഞ്ഞെടുത്തൂ. ഇവരെ രണ്ടു ഗ്രൂപ്പുകളാക്കി. ആദ്യ ഗ്രൂപ്പിന് ആറുമാസകാലം തുടര്‍ച്ചായായി ദിവസവും ഓരോ മുട്ട നല്‍കി. വളര്‍ച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാന്‍ ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞു. പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
വിദഗ്ധര്‍ കുട്ടികള്‍ ദിവസവും ഒരു മുട്ട നല്‍കണമെന്ന് തന്നെയാണ് പറയുന്നത്. തലച്ചോറിന്റെ വികസനത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും ഇതില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ എന്ന പോഷകം അത്യന്താപേക്ഷിതമാണ്. കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട വളരെ സഹായിക്കുന്നു.
മുട്ടയില്‍ ചെറിയ കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ലോറ ലാനോറ്റി പറഞ്ഞു. മുട്ട എപ്പോഴും പുഴുങ്ങിയോ, ബുള്‍സ് ഐ ആക്കിയോ കഴിക്കുകയാണ് നല്ലത്. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം.
മുട്ട പുഴുങ്ങിയെടുത്താലും ബുള്‍സ് ഐ ആക്കിയാലും അത് അത്യാവശ്യം നന്നായി വേവിച്ചെടുക്കുക. അല്ലെങ്കില്‍ മുട്ടയിലുള്ള സാല്‍മൊണെല്ല എന്ന ബാക്ടീരിയ ശരീരത്തിന് ദോഷകരമാണ്. ഏതു രീതിയില്‍ എടുത്താലും മുട്ട പാകം ചെയ്യുമ്ബോള്‍ അത് വേവിച്ചു കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം.