കുട്ടികളുടെ തൂക്കം കൂട്ടാന്‍ നാച്വറല്‍ ഭക്ഷണങ്ങള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. കുട്ടിയുടെ ഉയരവും ജനിച്ചപ്പോഴുണ്ടായിരുന്ന തൂക്കവും അടിസ്ഥാനപ്പെടുത്തിയാണ് കുട്ടി അണ്ടര്‍ വെയ്റ്റാണോ അല്ലയോ എന്ന് തീരുമാനിയ്ക്കുന്നത്. ഉയരത്തിന് ആനുപാതമായി തൂക്കമുണ്ടോയെന്നറിയണം. ഓരോ കുട്ടികള്‍ക്കും ഓരോ രീതിയാണ്. അതായത് പാരമ്പര്യമടക്കം ഇതിന് അടിസ്ഥാനമായി വരുന്നു. അല്ലാതെ മറ്റു കുട്ടികള്‍ക്കത്രവും തൂക്കമില്ലെന്നതില്‍ കാര്യമില്ല.കുട്ടികളുടെ തൂക്കം കൂട്ടാനും ആരോഗ്യകരമായി വളരാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ കഴിയ്ക്കുന്ന രീതിയും ഏറെ പ്രധാനമാണ്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.
പാല്‍
കുട്ടികള്‍ക്ക് തൂക്കം കൂട്ടാന്‍ നല്‍കേണ്ട ചില ഭക്ഷണങ്ങളാണ്. ഇവ തയ്യാറാക്കേണ്ട രീതിയുമുണ്ട്. പാല്‍ കുട്ടികള്‍ക്ക് നല്‍കാം. ഇത് ഉപയോഗിയ്ക്കേണ്ട രീതിയുമുണ്ട്. ഇന്ന് കവര്‍ പാലാണ് പലരും ഉപയോഗിയ്ക്കുന്നത്. കൊഴുപ്പുള്ള പാല്‍ തന്നെ കുട്ടികള്‍ക്ക് നല്‍കാം. ഇതനുസരിച്ച് കവര്‍ വാങ്ങി കുഞ്ഞിന് നല്‍കാം. ഇതില്‍ വെള്ളം ചേര്‍ക്കേണ്ട കാര്യവുമില്ല. ദിവസവും രണ്ടു നേരം കൊടുക്കാം. അതായത് കാല്‍ ലിറ്റര്‍ വീതം രണ്ടു നേരം കൊടുക്കാം. ഇതില്‍ ബദാമോ കശുവണ്ടിപ്പരിപ്പോ ചേര്‍ത്ത് അടിച്ച് കൊടുക്കാം. ഇത് പാല്‍ ഇഷ്ടമല്ലെങ്കിലും രുചി വ്യത്യാസത്തോടെ കുടിയ്ക്കാന്‍ കുട്ടികളെ പ്രേരിപ്പിയ്ക്കും. ഇതുപോലെ ചീസ്, പനീര്‍, ബട്ടര്‍ എന്നിവയെല്ലാം നല്‍കാം. പാലില്‍ ഈന്തപ്പഴം വരെ അടിച്ച് നല്‍കാം. ചീസ്, ബട്ടര്‍ എന്നിവ കഴിയ്ക്കാന്‍ താല്‍പമില്ലാത്ത കു്ട്ടികള്‍ക്ക് സാന്‍ഡ്വിച്ച് രൂപത്തില്‍ നല്‍കാം.
പച്ചക്കറികളും
പച്ചക്കറികളും ഗുണകരമാണ്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയെല്ലാം കൊഴുപ്പുള്ളവയാണ്. ചോളം, പീസ് എന്നിവയെല്ലാം നല്‍കാം. കലോറി കൂടുതലുള്ള പഴങ്ങളാണ് നേന്ത്രപ്പഴം, നീലം മാങ്ങ പോലുളളവ. ഇവ നല്‍കാം. ഇവ പല രീതികളിലും നല്‍കാം.
ഫ്രൂട്സ് കഴിയ്ക്കാന്‍ താല്‍പര്യമില്ലാത്തവരെങ്കില്‍ കസ്റ്റാര്‍ഡ് രൂപത്തിലും മറ്റും നല്‍കാം. ഇത് കലോറിയും വര്‍ദ്ധിപ്പിയ്ക്കാം. മാങ്ങ തന്നെ ഉണക്കി മാങ്ങാത്തിര പോലുളള രൂപത്തില്‍ തയ്യാറാക്കി നല്‍കാം.
ചിക്കന്‍
ചിക്കന്‍ ബ്രെസ്റ്റ് കൊഴുപ്പില്ലാത്തതാണ്. ചിക്കന്‍ ലെഗ് കലോറി കൂടുതലുള്ള ഒന്നാണ്. ഇത് നല്‍കാം. മട്ടന്‍, ബീഫ് എന്നിവ കഴിയ്ക്കുന്നവരെങ്കില്‍ ഇത് നല്‍കാം. ഇത് ബട്ടര്‍ ചിക്കന്‍ പോലുള്ള രൂപത്തില്‍ തയ്യാറാക്കി നല്‍കുന്നത് കൊഴുപ്പ് ലഭ്യമാക്കാന്‍ സഹായിക്കും. പീനട്ട് ബട്ടര്‍ പൊതുവേ കുട്ടികള്‍ക്ക് ഇഷ്ടമാണ്. ഇത് നല്‍കാം. ദോശ തന്നെ ബട്ടര്‍ ചേര്‍ത്തും നെയ്യ് ചേര്‍ത്തുമെല്ലാം കുട്ടികള്‍ക്ക് നല്‍കാം.
മുട്ട
മുട്ട കുട്ടികള്‍ക്ക് നല്‍കുന്നത് കലോറി വര്‍ദ്ധനവിന് സഹായിക്കും. ഇത് പല രൂപത്തിലും നല്‍കാം. മുട്ട മഞ്ഞയും വെള്ളയും നല്‍കാം. ഓംലറ്റ് രൂപത്തിലും ചിക്കിയുമെല്ലാം നല്‍കാം. ഇത് കുട്ടികള്‍ക്ക് ഇഷ്ടവുമാകും. ഇതില്‍ മുരിങ്ങയില പോലുളളവ ചേര്‍ത്ത് കൂടുതല്‍ പോഷക സമൃദ്ധമാക്കാം.
തൈര് നല്‍കാം. ഇത് കട്ടത്തൈരാക്കി നല്‍കാം. അതായത് കൊഴുപ്പ് നീക്കാത്ത തൈര്. ഇത് കഴിയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ഫ്രൂട്സ് ചേര്‍ത്ത് നല്‍കാം. ഫ്രൂട്ട് യോഗര്‍ട്ട് രൂപത്തില്‍ ഇവ നല്‍കാം.
പല നേരത്തായികപ്പലണ്ടി അഥവാ നിലക്കടല നല്ലതാണ്. ഇത് പുഴുങ്ങി നല്‍കുന്നത് ഗുണം നല്‍കും. ഇതില്‍ സ്വാദിന് ബട്ടര്‍ പോലുളളവയും ചേര്‍ക്കാം. ഇതു പോലെ വെളളക്കടല പുഴുങ്ങിയത് തേങ്ങ ചേര്‍ത്ത് നല്‍കാം. മധുരം ഇഷ്ടമുള്ള കുട്ടികളെങ്കില്‍ ഇതില്‍ അല്‍പം ശര്‍ക്കര ചേര്‍ക്കുന്നതും നല്ലതാണ്.
കുട്ടികള്‍ക്ക് ഒരുമിച്ച് കഴിയ്ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പല നേരത്തായി നല്‍കാം. ഇത് ദഹിയ്ക്കാനും എളുപ്പമാണ്. പ്രത്യേകിച്ചും ഒരുമിച്ച് കൂടുതല്‍ കഴിയ്ക്കാന്‍ കഴിയാത്തവരെങ്കില്‍.