അമ്മമാരെ സംബന്ധിച്ച് കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ടെന്‍ഷ ആയിരിക്കും. അവർ ആവശ്യത്തിന് പക്ഷം കഴിക്കുന്നുണ്ടോ അവരുടെ വളർച്ച കൃത്യമാണോ, തുടങ്ങി ഒട്ടനവധി ചോദ്യങ്ങളും സംശയങ്ങളും ആകും ഉണ്ടാകുക. ഇതെല്ലം അമ്മമാരെ വളരെയധികം ആശയക്കുഴപ്പത്തില്‍ ആക്കാറുണ്ട്. കുഞ്ഞിന് കിട്ടേണ്ട പോഷകങ്ങളും മറ്റും കുഞ്ഞിന്റെ ഓരോ വളര്‍ച്ചയിലും കൃത്യമായി ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ചയെ അത് കാര്യമായി തന്നെ ബാധിക്കുന്നു.
കുട്ടികളില്‍ സാധാരണമായി കാണിക്കുന്ന ഒരു പ്രശനം ആണ് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. മലബന്ധം, മറ്റ് ദഹന പ്രശനങ്ങൾക്ക് എന്നെന്നും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ദിവസവും ഈന്തപ്പഴം മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് പോലുള്ള അസുഖങ്ങള്‍ പിടിപെടാതിരിക്കാന്‍ ഗുണകരമാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. കുട്ടികള്‍ക്ക് കുരു കളഞ്ഞ ശേഷം മാത്രം ഈന്തപ്പഴം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധ നൽകേണ്ടതും അത്യാവശ്യമാണ്.
. ഈന്തപ്പഴത്തില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം എന്ന് പറയുന്നത് ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്ബുഷ്ടമാണ്. ഈന്തപ്പഴത്തില്‍ അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കുട്ടിയുടെ മസ്തിഷ്ക വികസനത്തിനും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും മാത്രമല്ല ഇവയില്‍ കാണപ്പെടുന്ന പൊട്ടാസ്യം ഈന്തപ്പഴം സഹായിക്കുന്നു.