Latest News

അസുഖങ്ങളെ മാറ്റിനിര്‍ത്താന്‍ ഈന്തപ്പഴം കഴിക്കൂ.....

Malayalilife
അസുഖങ്ങളെ മാറ്റിനിര്‍ത്താന്‍ ഈന്തപ്പഴം കഴിക്കൂ.....

ആരോഗ്യകരമായി ജീവിതത്തിന് നല്ല ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മതി. അതുപോലെ അസുഖങ്ങളെയും അകറ്റി നിര്‍ത്തുന്നതിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് മുഖ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണ്. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക.

*മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.

*നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്നസുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്. നിശാന്ധത വരാതിരിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്.

*ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്.

*സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. സ്ത്രീകള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

*വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിന്റെ ആരോഗ്യത്തെ കാത്തു രക്ഷിയ്ക്കും.

*പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ. ഇതില്‍ ഫ്ളോറിന്‍ എന്നൊരു ഘടകമുണ്ട്. പല്ലുകള്‍ ദ്രവിയ്ക്കുന്നതു തടയാന്‍ ഇതിന് സാധിക്കും. 

*ഹൃദയാരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തിന് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

Read more topics: # healthy life,# tips,# dates
healthy life,tips,dates

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES