Latest News

സൈക്ലിംഗിെന്റ ഗുണങ്ങളറിഞ്ഞു കുട്ടികളെ പരിശീലിപ്പിക്കുക; കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അവധിക്കാല ക്ലാസുകളെക്കാള്‍ കായിക വിനോദമാണ് വേണ്ടത് ; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
 സൈക്ലിംഗിെന്റ ഗുണങ്ങളറിഞ്ഞു കുട്ടികളെ പരിശീലിപ്പിക്കുക; കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അവധിക്കാല ക്ലാസുകളെക്കാള്‍ കായിക വിനോദമാണ് വേണ്ടത് ; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതു തലമുറയുടെ അവധിക്കാലം  ഗെയിമുകളുടെയും സമൂഹമാധ്യമങ്ങളുടെയും ലോകത്താണ്. ഓര്‍മ്മള്‍ ഒന്നും സൂക്ഷിക്കാനില്ലാത്ത   അവധിക്കാലം. ചില അവധിക്കാല ക്ലാസുകള്‍ക്കപ്പുറം കായിക വിനോദങ്ങള്‍ക്ക് കുട്ടികള്‍ക്ക് സമയമില്ല. തിരക്കിട്ട ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കൊപ്പം സമയം പങ്കിടാന്‍ മാതാപിതാക്കള്‍ക്ക് അവസരം ലഭിക്കുന്നില്ല. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനു വ്യായാമങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. കായിക വിനോദങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും മറ്റു വ്യായാമങ്ങെളക്കാള്‍ ആരോഗ്യഗുണം നല്‍കുന്ന സൈക്ലിംഗ് ഏതുപ്രായത്തിലുള്ള കുട്ടികള്‍ക്കും പരിശീലിക്കാം. എല്ലാ കായിക വിനോദങ്ങളെക്കാളും ഏറ്റവും ഉത്തമം സൈക്ലിംഗ്  ആണ് . എന്നാല്‍ നമ്മള്‍ പരിക്ഷീലിപ്പിക്കാത്തതും അത് തന്നെ.


 കുട്ടികളെ അവധിക്കാല ക്ലാസുകള്‍ക്ക് വിടാന്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അവധിക്കാല ക്ലാസുകളെക്കാള്‍ കായിക വിനോദങ്ങളാണ് ഉചിതം. സൈക്ലിംഗിെന്റ ഗുണങ്ങളറിഞ്ഞു ഈ അവധിക്കാലത്ത് കുട്ടികളെ സൈക്ലിംഗ് പരിശീലിപ്പിക്കാം. മുന്‍ തലമുറയെ അപേക്ഷിച്ച് അവധിക്കാലത്ത് പോലും വിവിധ ക്ലാസുകളില്‍ പങ്കെടുക്കേണ്ട അവസ്ഥയാണ് ഇന്നത്തെ കുട്ടികള്‍ക്കുള്ളത്. വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കാന്‍ അവരെ കിട്ടില്ല. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും പിന്നാലെയുള്ള യാത്രയിലാണ് പുതുതലമുറ. മാനസികവും ശാരീരികവുമായ പിരിമുറുക്കത്തിനു അയവു വരുത്തി പ്രകൃതിയോടിണങ്ങാനുള്ള ഉത്തമമായ മാര്‍ഗമാണ് സൈക്ലിംഗ്. 

അരമണിക്കൂര്‍ സൈക്ലിംഗ് ചെയ്യുന്നതിലൂടെ കിട്ടുന്ന ശാരീരികവും മാനസികവുമായ നേട്ടങ്ങള്‍ മറ്റ് വ്യായാമങ്ങളേക്കാള്‍ കൂടുതലാണ്. വ്യായാമം എന്നതിലുപരി കൂട്ടുകാരുമൊത്ത് നല്ല ചങ്ങാത്തം കൂടുവാനും പ്രകൃതിയിലേക്ക് അടുക്കുവാനും സൈക്ലിംഗ് സഹായിക്കും.മുതിര്‍ന്നവരിലും കുട്ടികളിലും ഒരു പോലെ ഗുണം നല്‍കാന്‍ കഴിയുന്ന ഒരു വിനോദം അഥവാ വ്യായാമ ഉപാധിയാണ് സൈക്ലിംഗ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും സൈക്ലിംഗ് മുഖ്യ പങ്കു വഹിക്കുന്നുണ്ട്. ശാരീരികമായ കരുത്ത് ആര്‍ജിക്കുന്നതിനൊപ്പം ഉറച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള മനോധൈര്യവും കുട്ടികള്‍ക്ക് ലഭിക്കും.

വ്യായാമക്കുറവാണ് ഇന്ന് കുട്ടികളില്‍ കണ്ടുവരുന്ന അമിത വണ്ണത്തിന്റെ പ്രധാന കാരണം. കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൈക്ലിംഗ് സഹായകമാകും. ദിവസവും 30 - 45 മിനിറ്റ് സൈക്ലിംഗ് ചെയ്യുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിന്റെ അളവില്‍ ഗണ്യമായ കുറവ് സംഭവിക്കും. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സൈക്ലിംഗ് പരിശീലിപ്പിക്കുന്നത് ആരോഗ്യപരമായി ഗുണം ചെയ്യും. സ്‌കൂളില്‍ പോകുമ്പോഴോ അല്ലെങ്കില്‍ വൈകുന്നേരങ്ങളിലോ അല്‍പസമയം സൈക്ലിംഗ്് പതിവാക്കുന്നത് കുട്ടികളുടെ പഠനത്തിനു കൂടുതല്‍ ഉപകാരപ്രദമാകും.നടക്കുമ്പോള്‍ കാലുകള്‍ക്ക് ഭാരം കൊടുക്കുന്നതു പോലെ തന്നെ സൈക്കിള്‍ ചവിട്ടുമ്പോഴും ഭാരം അനുഭവപ്പെടുന്നു. എന്നാല്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഇടുപ്പിലുള്ള അസ്ഥിയിലാണ് ഭാരം അനുഭവപ്പെടുന്നത്. ഇത് സാധാരണയായി അനുഭവപ്പെടുന്ന സന്ധി വേദന, പ്രായമാകുമ്പോള്‍ സന്ധികള്‍ക്ക് ഉണ്ടാകുന്ന വഴക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ ഒരു പരിധി വരെ തടയുവാന്‍ കഴിയും. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍കൂട്ടികണ്ട് കുട്ടികളില്‍ സൈക്ലിംഗ് വ്യായാമമായി വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കളും ശ്രമിക്കണം.

സൈക്കിള്‍ പെഡലിങിന്റെ (അഥവാ ഡീന്‍ സ്ട്രോക്ക്) പവര്‍ ഫെയ്സില്‍ കുട്ടികളുടെ, ഗ്ലൂടിയസ്, ക്വാഡ്രിസ്പ്സ്, സോളിയസ്, തുടങ്ങിയവയും റിക്കവറി ഫെയിസില്‍ (ബാക്ക് സ്ട്രോക്ക്, അപ്സ്ട്രോക്ക്, ഓവര്‍സ്ട്രോക്ക്) ഹാംസ്സ്ട്രിങ്സും ഹാന്‍ഡില്‍ ബാറില്‍ മുറുക്കി പിടിക്കുന്നതു വഴി കൈകളുടെ പേശികള്‍ക്കും നിവര്‍ന്ന് ഇരുന്ന് സൈക്ലിംഗ് ചെയ്യുമ്പോള്‍ വയറിലെ പേശികളും വളരെയധികം ഉപയോഗിക്കപ്പെടുന്നു.ഇത്തരം വ്യായാമത്തിലൂടെ വളരെ അധ്വാനമില്ലാതെയും സുരക്ഷിതവുമായി പേശികളുടെ ബലം വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നു. സൈക്കിള്‍ ചവിട്ടുന്ന ഒരാള്‍ മറ്റുള്ളവരേക്കാള്‍ 30 ശതമാനത്തോളം പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. 

സൈക്കിള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

വില കുറഞ്ഞ സൈക്കിള്‍ വാങ്ങരുത്. ശരീരത്തിനു കൂടുതല്‍ ആയാസം നല്‍കാത്ത തരത്തിലുള്ള സൈക്കിള്‍ തെരഞ്ഞെടുക്കുക. നട്ടെല്ല് നിവര്‍ന്നിരുന്ന് ചവിട്ടാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്ക് വീതി കൂടിയ ടയറുകള്‍, ഷോക്ക് അബ്സോര്‍ബറുള്ള സീറ്റ് പോസ്റ്റുകള്‍ തുടങ്ങിയവയുള്ള സൈക്കിള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
സീറ്റുകളില്‍ അധിക പാഡിങ് ചെയ്യുന്നതുവഴി ഇരിക്കുമ്പോള്‍ എല്ലുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാന്‍ കഴിയും. അല്ലാത്ത പക്ഷം ഇരിക്കുമ്പോള്‍ രക്തധമനികള്‍ക്ക് സമ്മര്‍ദം ഉണ്ടായി കാലുകളില്‍ പെരുപ്പും വേദനയും അനുഭവപ്പെടാന്‍ ഇടയുണ്ട്.

കുട്ടികള്‍ക്ക് സൈക്ലിംഗിനുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സൈക്ലിംഗിനിടയില്‍ കുട്ടികള്‍ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ അത്തരം വീഴ്ചകള്‍ മുന്നില്‍ കണ്ട് നിര്‍ബന്ധമായും സൈക്കിള്‍ സവാരിക്കു ഹെല്‍മറ്റ് ധരിക്കാന്‍ ശീലിപ്പിക്കുക.

വസ്ത്രത്തിന്റെ കാല്‍മുട്ട്, കൈമുട്ട് തുടങ്ങിയ ഭാഗങ്ങളില്‍ ഉള്ളില്‍ നല്ല രീതിയില്‍ പാഡിംഗ് ചെയ്യേണ്ടതാണ്. കാലുകള്‍ ഒരിക്കലും പെഡലില്‍ കെട്ടിവച്ച് ചവിട്ടരുത്. അത് വീഴ്ചയില്‍ പരിക്കുകളുടെ ആഘാതം കൂട്ടിയേക്കാം. സൈക്ലിംഗിനിടയില്‍ ഇടവിട്ട് വെള്ളം കുടിക്കാനും ചൂട് സമയത്ത് സണ്‍സ്‌ക്രീന്‍, സണ്‍ഗ്ലാസ് തുടങ്ങിയവ ഉപയോഗിക്കാനും മറക്കരുത്.

Read more topics: # cycling,# for kids
cycling, for kids

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES