ദിവസേന ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്ന ഉലുവ വെള്ളം, രക്തത്തിലെ പഞ്ചസാര മുതല്‍ ഹൃദയാരോഗ്യം വരെയുള്ള മേഖലകളില്‍ ഗുണകരമാണെന്ന് ജേര്‍ണല്‍ ഓഫ് ഫുഡ് കോമ്പോസിഷന്‍ ആന്‍ഡ് അനാലിസിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്ലഡ് ഷുഗര്‍ നിയന്ത്രണം
ഉലുവയിലെ സജീവസംയുക്തങ്ങള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കുന്നു.
ടൈപ്പ് 2 പ്രമേഹം തടയും
ലയിക്കുന്ന നാരുകള്‍ പഞ്ചസാരയുടെ ആഗിരണം കുറച്ച് രക്തത്തിലെ ഗ്ലൂക്കോസ് വര്‍ധിക്കുന്നത് തടയുന്നു. ദിവസേന ഉലുവപ്പൊടി ഉപയോഗിച്ചവരില്‍ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിച്ചുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
അമിത വിശപ്പ് കുറയും
ഉലുവയിലെ നാരുകള്‍ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഭാരം നിയന്ത്രണത്തിലാക്കാനും സ്ഥിരമായ ഊര്‍ജ്ജം നിലനിര്‍ത്താനും കഴിയും.
ദഹനാരോഗ്യം മെച്ചപ്പെടും
ഉലുവ വെള്ളം അസിഡിറ്റി, മലബന്ധം, വയറുവേദന എന്നിവ കുറയ്ക്കുന്നു. കുടലിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിലും ഇതിന് സഹായമുണ്ട്.
മോശം കൊളസ്ട്രോള്‍ കുറയും
പതിവായി ഉലുവ വെള്ളം കുടിക്കുന്നത് എല്‍.ഡി.എല്‍ ('മോശം' കൊളസ്ട്രോള്‍) കുറയ്ക്കുകയും രക്തസമ്മര്‍ദ്ദവും രക്തചംക്രമണവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചര്‍മ്മവും മുടിയും സംരക്ഷണം
ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ചേര്‍ന്ന ഉലുവ വെള്ളം മുഖക്കുരു, പാടുകള്‍ എന്നിവ കുറയ്ക്കുന്നു. താരന്‍ കുറയ്ക്കാനും തലയോട്ടിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും
ഫൈറ്റോ ഈസ്ട്രജന്‍, ഫ്ലേവനോയ്ഡുകള്‍ പോലുള്ള ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നു. മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ഇതിന് കഴിയും.