Latest News

കുഞ്ഞുങ്ങളിലെ അമിത ഉഷ്ണം കുറയ്ക്കാം 

Malayalilife
കുഞ്ഞുങ്ങളിലെ അമിത ഉഷ്ണം കുറയ്ക്കാം 


സ്ത്രത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അയഞ്ഞതും മൃദുവായതുമായ കോട്ടന്‍ വസ്ത്രങ്ങള്‍ കുഞ്ഞുങ്ങളെ ധരിപ്പിക്കുക. ഫ്രില്ലുകള്‍, ഇലാസ്റ്റിക് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തു പോകുമ്പോള്‍ കുഞ്ഞിന്റെ ദേഹവും കൈകാലുകളും മൂടും വിധത്തിലുള്ള വസ്ത്രം ധരിപ്പിക്കുക. വെയിലില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഇത് സഹായിക്കും. ചൂടില്‍ കഴിവതും കുഞ്ഞിനെ പുറത്തു കൊണ്ടുപോകാതിരിക്കുക. അത്യാവശ്യമെങ്കില്‍ വൈകീട്ടോ രാവിലെ വെയിലാകുന്നതിനു മുന്‍പോ പോകാന്‍ ശ്രമിയ്ക്കുക. കുഞ്ഞിനെ വെറുതെ പുറത്തു കൊണ്ടുപോവുകയാണ് ഉദ്ദേശ്യമെങ്കില്‍ വൈകീട്ടായിരിക്കും നല്ലത്. 

കുഞ്ഞിനെ പ്രാമിലാണു കൊണ്ടുപോകുന്നതെങ്കില്‍ കുഞ്ഞിന് ആവശ്യത്തിനുള്ള കാറ്റ് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുക. ചൂടുണ്ടാക്കും വിധത്തിലുള്ള ടവലുകളും മറ്റും ഉപയോഗിക്കാതിരിക്കുക. വേനലില്‍ കുഞ്ഞിനും ധാരാളം വെള്ളം കൊടുക്കണം. ഇത് പഴച്ചാറുകളോ തിളപ്പിച്ചാറ്റിയ വെള്ളമോ ആകാം. കുഞ്ഞിനു കൊടുക്കാവുന്ന പഴവര്‍ഗങ്ങളും നല്‍കാം. ഫാനും മറ്റും ഉപയോഗിക്കുന്നതിനു പകരം സ്വാഭാവിക രീതിയിലുള്ള കാറ്റു ലഭിക്കുന്ന വഴികള്‍ പരീക്ഷിക്കുക. ജനല്‍ തുറന്നിടുക, മുറിയിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ.

Read more topics: # children,# dressing parenting
children dressing parenting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES