നിര്‍മ്മാതാവായ സിനിമയില്‍ എത്തി പിന്നീട് നടിയായി മാറിയ ആളാണ് ഷീലു എബ്രഹാം. ബിസിനസുകാരനായ ഭര്‍ത്താവ് എബ്രഹാം ആണ് സിനിമ നിര്‍മ്മാണത്തില്‍ ശീലുവിന്റെ പിന്തുണ. തന്റെ തന്നെ സിനിമകളില്‍ അഭിനയിച്ചുകൊണ്ട് ആയിരുന്നു ഷീലുവിന്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നല്ല കഥാപാത്രങ്ങള്‍ ഷീലു ചെയ്തു കഴിഞ്ഞു. 2013 ല്‍ വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരത്തിന്റെ ഭര്‍ത്താവ് എബ്രഹാം സിനിമാ നിര്‍മാതാവാണ്. 11 വര്‍ഷത്തിനിടെ 20 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പമെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ ഇടയ്ക്കാണ് താരം മുംബൈയില്‍ പുതിയ ആഡംഭര വീട് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ വീടുകള്‍ എല്ലാം വിറ്റിരിക്കുകയാണ് എന്ന് പറഞ്ഞിരിക്കുകയാണ് നടി.
മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ അ്രബഹാമിന്റെയായി പുറത്തുവന്നിട്ടുട്ടെങ്കിലും കഴിഞ്ഞ കുറച്ച് സിനിമകളുടെ പരാജയം കാരണം പല വസ്തുക്കളും പണയത്തിലാണെന്നാണ് നടി ഷീലു എബ്രഹാം പറയുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമും ഭര്‍ത്താവും തന്നെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷീലു എബ്രഹാം പറഞ്ഞ കാര്യങ്ങളാണ് ഇത്. എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തിലാണ്. പുതിയ സിനിമയില്‍ അഭിനയിച്ചവര്‍ക്കാര്‍ക്കും ഇതുവരെ പൈസ നല്‍കിയിട്ടില്ല. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇനി രണ്ട് ഹോട്ടല്‍ കൂടി പണയം വയ്ക്കാനുണ്ട്. ഇഡിക്കൊക്കെ അറിയാം മൊത്തം പണയമാണെന്ന്. പണ്ട് അന്നദാനമൊക്കെ നടത്തിയിരുന്നു. ഇപ്പോള്‍ അന്നം കൊടുക്കാന്‍ കാശില്ലാതായതോടെ അത് നിര്‍ത്തി അവരോട് അന്നം മേടിക്കുന്ന അവസ്ഥയായി എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
രണ്ട് സിനിമ പൊട്ടി. അതോടെ അന്നദാനമൊക്കെ നിര്‍ത്തി. നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അതിനാണ് ഈ പടം എടുത്തത്. ഇത് പൊട്ടിയാല്‍ അന്നമെല്ലാം മുട്ടും. വീടൊക്കെ വിറ്റു. ബാഡ് ബോയ്സ് ഇറങ്ങിയതോടെ അത് വിറ്റ് വാടക വീട്ടിലേക്ക് മാറി. ഇത് അതിനുമുന്നേ എടുത്തുവച്ച പടമായിരുന്നു. മൊത്തം ദാരിദ്ര്യമാണെന്നേ'താരം പറഞ്ഞു. എന്നാല്‍ സിനിമയുടെ പ്രേമോയുടെ ഭാഗമായി പറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണരംഗത്തേക്ക് വന്നതും ആ സമയത്തുണ്ടായ നഷ്ടത്തെ കുറിച്ചും ഷീലു പറഞ്ഞു. 'ആദ്യം നിര്‍മ്മിച്ച സിനിമ പരാജയപ്പെട്ടപ്പോള്‍ വീണ്ടും സിനിമ നിര്‍മ്മാണത്തിലേക്ക് തന്നെ വരാന്‍ കാരണം ആ പോയ കാശ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം ആയിരുന്നു. ഒന്നര കോടി രൂപയാണ് ഒറ്റയടിക്ക് നഷ്ടം വന്നത്. അന്നത്തെ കാലത്ത് ഒന്നര കോടി എന്ന് പറയുന്നത് വലുതാണ്. ആ പ്രോജക്ടിന് ഒന്നര കോടി ആയിരുന്നു ആയത്. ആ ഒന്നര കോടിയും പോയി. ആ പോയ പൈസ തിരിച്ചു പിടിക്കണം എങ്കില്‍ വേറെ ഒരു ബിസിനസില്‍ നിന്നും പെട്ടെന്ന് പറ്റില്ലായിരുന്നു. ലാഭം വന്നാല്‍ പെട്ടെന്ന് പൈസ വരാന്‍ പറ്റുന്നത് സിനിമ തന്നെയാണ്.
അങ്ങനെയാണ് ഞങ്ങള്‍ ഷീ ടാക്സി എന്ന സിനിമ ചെയ്യുന്നത്. അതും ഞങ്ങള്‍ക്ക് നഷ്ടം തന്നെ ആയിരുന്നു. സിനിമ വിജയം ആയിരുന്നു. ചിലവ് കൂടുതല്‍ ആയിരുന്നു. രണ്ടര കോടിയില്‍ തുടങ്ങിയ സിനിമ നാലുകോടിയില്‍ ആണ് നിന്നത്. കൂര്‍ഗ് ഉള്‍പ്പടെ കുറെ സ്ഥലങ്ങളില്‍ ഒപരുപാട് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു, അത് ഞങ്ങള്‍ തുടക്കക്കാര്‍ ആയതുകൊണ്ട് സംഭവിച്ചതാണ്. പിന്നെ അങ്ങോട്ട് എക്‌സ്പീരിയന്‍സ് വരുന്നത് അനുസരിച്ച് നമ്മള്‍ നിയന്ത്രിക്കാന്‍ തുടങ്ങും. ഇവിടെ വച്ച് മതി എന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അത്രേയുള്ളു' എന്നാണ് ഷീലു പറഞ്ഞത്.
വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഷീ ടാക്സി എന്ന ചിത്രമാണ് ഷീലുവിന് ശ്രദ്ധ നേടി കൊടുത്തത്. മംഗ്ലീഷ്, കനല്‍, പുതിയ നിയമം, ആടുജീവിതം, പുത്തന്‍പണം, പട്ടാഭിരാമന്‍, ശുഭരാത്രി, അല്‍ മല്ലു, സ്റ്റാര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഷീലു അഭിനയിച്ചിട്ടുണ്ട്. 'ആടുപുലിയാട്ടം', 'പുതിയ നിയമം' എന്നീ ചിത്രങ്ങളിലൂടെയാണ് ഷീലു മലയാളികള്‍ക്ക് സുപരിചിതയായത്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിര്‍മാതാവ് ഭര്‍ത്താവായ എബ്രഹാം മാത്യു ആണ്.