കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് എണ്ണ തേച്ചുള്ള മസാജ് . കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് 15-20 മിനിട്ടുകള്‍ക്ക് മുന്നേ വേണം മസാജ് ചെയ്യാൻ. ഇത് പതിവായി ചെയ്യുന്നതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഭാരം ഉണ്ടാകാനും നല്ല ഉറക്കം ലഭിക്കാനും സഹായകരമാണ്. മസാജ് നിത്യേനെ ചെയ്യുന്നതിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലെ ക്തയോട്ടം വര്‍ദ്ധിക്കുകയും ഹോര്‍മോണുകളുടെ ഉല്പാദനം കൂടുകയും ചെയ്യുന്നു. ഇത് അവരിൽ ഉള്ള വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാവുകയും ചെയ്യും.
അതേ സമയം ഭാരം കുറഞ്ഞ കുട്ടികളെ കുളിപ്പിക്കുന്ന വേളയിൽ അധികം സമയം തണുത്ത വെള്ളത്തില്‍ നിർത്തുന്നത് ഒഴിവാക്കേണ്ടതാണ്. കുട്ടികളെ കുളിപ്പിച്ച ശേഷം നന്നായി തുവര്‍ത്തണം പിന്നാലെ ശരീരം നന്നായി പുതപ്പിച്ച് ചൂടാക്കി വയ്ക്കുകയും വേണം. കുഞ്ഞുങ്ങൾക്ക് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണയാണ് ഏറെ ഗുണകരമായത്. കുഞ്ഞുങ്ങളിൽ എന്ന തേച്ച് കുളിപ്പിക്കുന്നതിലൂടെ ചര്മത്തിന് സംരക്ഷണം, റോമാ വളർച്ച,നിറം ലഭിക്കുന്നതിനും എല്ലാം സഹായകരമാകും.
കുഞ്ഞുങ്ങൾക്ക് എണ്ണതേക്കുന്നതോടൊപ്പം എരിച്ചിലും പുകച്ചിലും ഉണ്ടാക്കുന്ന മഞ്ഞൾ പോലുള്ള വസ്‌തുക്കൾ ഒരു കാരണവശാലും എണ്ണയിൽ ചേർക്കാൻ പാടുള്ളതല്ല. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ബേബി സോപ്പ്/ഷാംപൂ/ബേബി വാഷ് എന്നിവ ഉപഗോയിക്കുന്നതിന്റെ അളവ് കുറയ്‌ക്കേണ്ടതാണ്.