കുട്ടികള്‍ പഠിക്കേണ്ട, കുട്ടികളെ പഠിപ്പിക്കേണ്ട മര്യാദകളില്‍ പ്രധാനം തീന്‍മേശയിലെ മര്യാദയാണ്. കുട്ടികളെ എപ്പോഴും ടേബിള്‍ മാനേഴ്സ് ശീലിപ്പിച്ചിരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ആ ഒരു കാരണം കൊണ്ട് പല സാഹചര്യങ്ങളിലും നമ്മള്‍ നാണംകെടാന്‍ സാധ്യതയുണ്ട്. വലിയ വലിയ കാര്യമൊന്നുമല്ല ഇത്. എന്നാല്‍ ആണുതാനും. ഈ വലിയ കാര്യത്തെ വളരെ ചെറുതായി കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കെ സാധിക്കുകയുള്ളു. എളുപ്പത്തില്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ടേബിള്‍ മാനേഴ്‌സ് എങ്ങനെ പഠിപ്പിക്കാമെന്ന് നോക്കാം.
* ഭക്ഷണം കഴിക്കാന്‍ വരുന്നതിന് മുന്‍പും ശേഷവും കൈ വൃത്തിയായി കഴുക്കാന്‍ ശീലിപ്പിക്കുക
* കളികള്‍ക്കിടയിലാണ് കുട്ടികളെ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നതെങ്കില്‍, അവരുടെ കൈവശമുള്ള കളിപ്പാട്ട വസ്തുകള്‍ മാറ്റി വെച്ച് ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ പഠിപ്പിക്കുക.
* കസേരക്ക് മുകളില്‍ കയറി ഇരിക്കരുതെന്ന് പറഞ്ഞ് പഠിപ്പിക്കുക. ശബ്ദമുണ്ടാക്കാതെ വളരെ സാവധാനം കസേരയില്‍ ഇരിക്കാന്‍ പറയുക.
* എല്ലാവരും വിളമ്പിയതിനു ശേഷം ഒരുമിച്ച് കഴിക്കാന്‍ തുടങ്ങുക
* കഴിക്കുന്ന ഭക്ഷണത്തിന്റെ അംശം ദേഹത്ത് വീഴാതിരിക്കാന്‍ നാപ്കിന്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* ഭക്ഷണം ഇഷ്ടപെട്ടില്ലെങ്കില്‍ പറയാതിരിക്കുക. മറിച്ച് ഇഷ്ടമായാല്‍ അത് തുറന്ന് പറയുക
* ഭക്ഷണം വിളമ്പുന്നവരോടും അത് ഉണ്ടാക്കുന്നവരോടും നന്ദി പറയാന്‍ പഠിപ്പിക്കുക.
* ശബ്ദമുണ്ടാക്കാതെ കത്തിയും ഫോര്‍ക്കും ഉപയോഗിക്കാന്‍ പഠിപ്പിക്കുക
* കഴിച്ച് കഴിഞ്ഞാല്‍ അടുത്തിരുന്ന് കഴിക്കുന്നവരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം എഴുന്നേല്‍ക്കുക
* ഇതിനേക്കാള്‍ പ്രധാനപ്പെട്ട വസ്തുത, ഭക്ഷണം കഴിക്കുന്ന സമയത്തെ സംസാര രീതി നന്നാക്കാന്‍ ശ്രദ്ധിക്കുക.