Latest News

പുതിയ ലുക്കില്‍ നസ്ലന്‍; തോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രം വൈറല്‍; ഇനി അല്‍പം സീരിയസ് റോളില്‍

Malayalilife
പുതിയ ലുക്കില്‍ നസ്ലന്‍; തോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രം വൈറല്‍; ഇനി അല്‍പം സീരിയസ് റോളില്‍

ആസിഫ് അലി നായകനാവുന്ന എറ്റവും പുതിയ ചിത്രം ടിക്കി ടാക്കയിൽ നസ്ലിനും ഒരു പ്രധാന റോളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വി​ഗ് വച്ച് പുതിയ ലുക്കിലാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ നസ്ലിന്റെ ലൊക്കേഷൻ ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ അൽപം സീരിയസായി കടൽതീരത്ത് തോക്കും പിടിച്ച് നിൽക്കുന്ന താരത്തിന്റെ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്. ‘ജീവിതത്തിലെ നഷ്ടങ്ങൾ ഒരു ആൺകുട്ടിയുടെ കയ്യിൽ തോക്ക് പിടിപ്പിച്ചു; സ്നേഹം അവനെ ഒരു പുരുഷനാക്കി മാറ്റി’ എന്ന ക്യാപ്ഷനോട് കൂടിയാണ് രോഹിത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’ എന്നീ സിനിമകൾക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി രോഹിത് ഒരുക്കുന്ന ചിത്രം കൂടിയാണ് ടിക്കി ടാക്ക. മാസ് ആക്ഷൻ വിഭാ​ഗത്തിൽപെടുന്ന സിനിമയിൽ തനിക്ക് വലിയ പ്രതീക്ഷയാണുളളതെന്ന് നേരത്തെ ആസിഫ് അലി പറഞ്ഞിരുന്നു. തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് ടിക്കി ടാക്കയെയെന്നും ഒരഭിമുഖത്തിൽ ആസിഫ് അലി അഭിപ്രായപ്പെട്ടു.

അതേസമയം ഇതുവരെ അധികം ചെയ്യാത്ത ​ഗ്രേ ഷേഡ് റോളിലാവും നസ്ലൻ ചിത്രത്തിൽ എത്തുകയെന്നാണ് സൂചന. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സം​ഗീത് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമാണം. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് തിരക്കഥ.

naslin new picture viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES