കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

Malayalilife
 കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

കുട്ടികള്‍ക്ക് മരുന്ന്  രക്ഷിതാക്കള്‍ നല്‍കുമ്പോള്‍ ചില മുന്‍കരുതലൂകള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട് . കുട്ടികള്‍ക്ക് മരുന്നധികം നല്‍കിയാല്‍ രോഗം വേഗം മാറുമെന്നത് പല മാതാപിതാക്കളുടെയും തെറ്റായ ധാരണയാണ്  . എന്നാല്‍, അളവില്‍ കൂടുതല്‍ മരുന്ന് നല്‍കിയാല്‍ അത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും . കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം . 

കുട്ടികള്‍ക്ക് വീട്ടിലെ സ്പൂണില്‍ ഒരു കാരണവശാലും  മരുന്ന് നല്‍കരുത്. ചിലപ്പോള്‍ മരുന്നിന്റെ അളവില്‍ വ്യത്യാസം ഉണ്ടാകാം . ഒന്നുകില്‍ അത് കൂടാം അല്ലങ്കില്‍ അത് കുറയാം . ഒരു ടീസ്പൂണ്‍ എന്നത് അഞ്ച് മി.ലിറ്റര്‍ (5 എം.എല്‍) ആണ് എന്ന് ഓര്‍ത്ത് വയ്‌ക്കേണ്ടതാണ് . 

ചില കുട്ടികളില്‍ കണ്ടു വരുന്ന ഒന്നാണ് മരുന്ന് കുടിക്കാതെ തുപ്പിക്കളയുക എന്നത് . അങ്ങനത്തെ സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ ഓറല്‍ സിറിഞ്ചുകള്‍ ഉപയോഗിച്ച് തുള്ളി തുള്ളിയായി നാവില്‍ ഇറ്റിച്ച് നല്‍കാവുന്നതാണ് . കുട്ടികള്‍ക്ക് ഗുളിക നല്‍കുമ്പോള്‍  അത് കഴിച്ചുവെന്ന് ഉറപ്പ് വരുത്തണം.   ചില കുട്ടികള്‍ കയ്പ്പു കാരണം തുപ്പികളയാറാണ് പതിവ് . ഗുളിക വിഴുങ്ങാന്‍ പ്രയാസം ഉളള കുട്ടികള്‍ക്ക് അത് ചെറുചൂടുവെള്ളത്തിലോ ,കഞ്ഞിവെളളത്തിലോ ലയിപ്പിച്ച് നല്‍കണം . ജ്യൂസ്, പാല്‍ തുടങ്ങിയ പാനീയങ്ങളില്‍ മരുന്നു ലയിപ്പിച്ച് നല്‍കാന്‍ പാടുളളതല്ല . 

കുട്ടികള്‍ക്ക് നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍  അഞ്ചോ ആറോ ദിവസം കഴിക്കേണ്ടി വരാം. എന്നാല്‍ ആന്റിബയോട്ടിക് ഒന്നോ രണ്ടോ ദിവസം നല്‍കിയ ശേഷം ഒരിക്കലും നിര്‍ത്തിവയ്ക്കരുത്.  അതോടൊപ്പം ഡോസ് അടയാളപ്പെടുത്തിയ കപ്പുകളില്‍ തന്നെ മരുന്ന് നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം .

Precautions to be taken while giving medicine to children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES