കുട്ടികളിലെ പ്രധിരോധ ശേഷി മാതാപിതാക്കളെ അലട്ടുന്ന ഒരു പ്രധാനപ്രശ്നമാണ്. എന്നാൽ ഇവ സ്വാഭാവികമായി കൂട്ടുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ആല്‍മണ്ട് ബട്ടര്‍.ആല്‍മണ്ട് ബട്ടറില്‍ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ബുയ്തിവികാസങ്ങൾക്ക് ഉൾപ്പെടെ സഹായകമാണ്.
ആല്‍മണ്ട് ബട്ടറില്‍ ധാരാളം തന്നെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമായ സെലിനീയം അടങ്ങിയിട്ടുണ്ട്. ബദാമും ക്രീമും ചേര്‍ത്ത് തയ്യാറാക്കിയതാണ് ആല്‍മണ്ട് ബട്ടര്‍ എന്ന് പറയുന്നത്. 196-200 കലോറിയും 17ഗ്രാം ഫാറ്റും ഏഴു ഗ്രാം കാര്‍ബോയും എട്ടു ഗ്രാം പ്രോട്ടീനുമാണ് രണ്ടു ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ബട്ടറിലുള്ളത്. ആല്‍മണ്ട് ബട്ടറില്‍ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് ആല്‍മണ്ട് ബട്ടര്‍.
ദിവസവും ഒരു സ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍ ആര്‍ത്തവ പ്രശ്നങ്ങള്‍ അകറ്റാന്‍ കഴിക്കുക. ആല്‍മണ്ട് ബട്ടറില്‍ ധാരാളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഫെെബര്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍ കൊടുക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.