Latest News

നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ സമൂഹ മാധ്യമത്തില്‍ ഫോട്ടോയിടുന്നത് എന്തിനാണ്; തനൂജാ ഭട്ടത്തിരിയുടെ കുറിപ്പ് 

Malayalilife
 നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ സമൂഹ മാധ്യമത്തില്‍ ഫോട്ടോയിടുന്നത് എന്തിനാണ്; തനൂജാ ഭട്ടത്തിരിയുടെ കുറിപ്പ് 

നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ സമൂഹ മാധ്യമത്തില്‍ ഫോട്ടോയിടുന്നത് എന്തിനാണ്? ആരെ ആകര്‍ഷിക്കാനാണ് അവര്‍ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന ഫോട്ടോകള്‍ ഇടുന്നത്? കണ്ണ് എഴുതി ലിപ്സ്റ്റിക് ഇട്ട് ഒരുങ്ങി ചമഞ്ഞ് ഇവര്‍ ഫോട്ടോ ഇടുന്നത് എന്ത് മോശമാണ്! എന്നിങ്ങനെ പ്രതികരിക്കുന്നവര്‍ക്കും ഇത്തരം കമന്റുകള്‍ കേട്ട് ഫോട്ടോ ഇടാന്‍ മടിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി എഴുത്തുകാരിയ തനൂജാ ഭട്ടത്തിരിയുടെ കുറിപ്പ് വൈറലാകുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

തിരുവോണ തോണിയില്‍ പാര്‍ത്ഥസാരഥിക്ക് ഓണക്കാഴ്ചയുമായി ഭട്ടത്തിരി എത്തും; അകമ്പടി സേവിക്കാന്‍ വള്ളങ്ങളില്‍ കരക്കാരും: ക്ഷേത്രത്തോളം പഴക്കമുള്ള ആന്മുള ഉതൃട്ടാതി വള്ളം കളിയും വള്ള സദ്യയും ഇന്ന് ചരിത്ര പ്രസിദ്ധം മലയാളത്തിന്റെ പ്രിയനടി പാര്‍വതി ബോളിവുഡിലേക്ക്; നടിയുടെ ഹിന്ദിയിലേക്കുള്ള ചുവടുവയ്പ്പ് ഇര്‍ഫാന്‍ ഖാന്റെ നായികയായി
നാല്പത് വയസ്സെങ്കിലും മിനിമം കഴിഞ്ഞ, എഫ്ബിയില്‍ ഫോട്ടോസ് സ്ഥിരമായി ഇടാറുള്ള സ്ത്രീകള്‍ വായിക്കാന്‍.
കൂട്ടുകാരേ,എന്റെ ചില കൂട്ടുകാര്‍ ഇവിടെ ഫോട്ടോസ് ഇട്ടപ്പോഴുണ്ടായ അനുഭവങ്ങളൊക്കെ എഴുതിയത് വായിച്ചിരുന്നു.
സ്ഥിരമായി ധാരാളം ഫോട്ടോകള്‍ ഇടാറുള്ള ആളാണ് ഞാന്‍ എന്നു ഇവിടെയുള്ള എന്റെ കൂട്ടുകാര്‍ക്കറിയാം.
അതിന്റെ അനുഭവത്തില്‍ ചില കാര്യങ്ങള്‍ ഞാനും പറയുന്നു.
സ്ത്രീകള്‍ ഫോട്ടോ ഇടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. നമ്മള്‍ ഒരു യുദ്ധത്തിലുമാണ്. വിവേചനത്തിനെതിരെയുള്ള യുദ്ധം.
പുരുഷന്മാര്‍ എന്ത് ചെയ്താലും ആര്‍ക്കും ഒരു പ്രശ്നവുമില്ല ! ചെറുപ്പക്കാരികള്‍ ഫോട്ടോസ് ഇട്ടാലും ഒരു പരിധിവരെ സഹിക്കും.
വീട്ടമ്മമാര്‍, പ്രതേകിച്ചു ഇരുത്തം വന്ന സ്ത്രീകള്‍, അതായത് പ്രായം ഏറിയ സ്ത്രീകള്‍, ഫോട്ടോകള്‍ ഇടുന്നത് എന്തിനു വേണ്ടിയിട്ടാണ്?
ആരെ ആകര്‍ഷിക്കാനാണ് അവര്‍ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന ഫോട്ടോകള്‍ ഇടുന്നത്. ?
കണ്ണ് എഴുതി ലിപ്സ്റ്റിക് ഇട്ട് ഒരുങ്ങി ചമഞ്ഞ് ഇവര്‍ ഫോട്ടോ ഇടുന്നത് എന്ത് മോശമാണ്!
പ്രായമായാല്‍ പ്രായമായെന്ന് സമ്മതിക്കണം! ചെറുപ്പക്കാരിയാണെന്നാണ് ഭാവം!
ഫോട്ടോ എഡിറ്റ് ചെയ്യുന്നതാണ്, അല്ലാതെ ഈ വയസ്സില്‍ ഇങ്ങനെയിരിക്കില്ലല്ലോ!
സത്യം, പറഞ്ഞാല്‍ ഇവറ്റകളെ കാണാനൊന്നും ഒരു ഭംഗീമില്ല ചുമ്മാ മേക്കപ്പാണ് !
പ്രായമായ കോപ്ലക്സ് കൊണ്ട് ചെറുപ്പക്കാരിയാവാന്‍ ശ്രമിച്ച് ഫോട്ടോ ഇടുന്നതാണ്. വല്ല ചെറുപ്പക്കാരേം സംഘടിപ്പിക്കാനാണ് പുറപ്പാട്.
തള്ളച്ചി, തള്ള, എന്നൊക്കെയെ ഇവരെയൊക്കെ കുറിച്ച് മറ്റുള്ളവരോട് പറയാവൂ.
അമ്മുമ്മ വല്യമ്മ ഈ പേരൊക്കെയാ ചേരുക!
കൊച്ചു പിള്ളേരെ പോലെ ശൃംഗരിക്കും !
ഇങ്ങനെ സംസാരം നീളും!
കൂട്ടുകാരേ,
നിങ്ങള്‍ എന്ത് സുന്ദരിയാ... എന്ത് ചെറുപ്പമായിരിക്കുന്നു എന്ന് കുറച്ചു പേര്‍ പറഞ്ഞാല്‍ അതിഷ്ടപ്പെട്ടോളൂ, പക്ഷേ പൂര്‍ണമായി വിശ്വസിക്കണ്ട !
അന്നത്തെ അമേരിക്ക, ബറാക് ഒബാമക്ക് പറയാനുള്ളത്

അന്നത്തെ അമേരിക്ക, ബറാക് ഒബാമക്ക് പറയാനുള്ളത്
എന്തെന്നാല്‍ കാലം എന്നത് കാലം തന്നെയാണ്. സമയം എന്നത് സമയവും. ചെറുപ്പം പോലെ തോന്നാം. പക്ഷേ അവിടെ 'പോലെ'യുണ്ട്.
മനസ്സും ശരീരവും വൃത്തിയായി ഭംഗിയായി സൂക്ഷിക്കുന്ന ആര്‍ക്കും ഭംഗിയുണ്ടാവും. പലപ്പോഴും സ്ത്രീകള്‍ തന്നെയാണ് ഇത്തരം വിമര്‍ശനങ്ങള്‍ പറയുക.
ചെറുപ്പക്കാരോട് ഇടപെട്ടാല്‍ ഇപ്പോള്‍ അവര്‍ക്ക് ചെറുപ്പക്കാരിലാണ് കമ്പം എന്നു പറയും.
പ്രായമായവരോട് സൗഹൃദമുണ്ടായാല്‍ മൂത്തുനരച്ച വരെയാണിഷ്ടം എന്നു പറയും.
ഇനി സ്ത്രീകള്‍ ആണ് കൂട്ടുകാര്‍ എങ്കില്‍ സംശയമില്ല ലെസ്ബിയന്‍ തന്നെ.
ഇങ്ങനെ ലൈംഗികത എന്ന തൊഴുത്തില്‍ ഓരോ സ്വതന്ത്ര സ്ത്രീയെയും കെട്ടാതെ പുരുഷാധിപത്യ സമൂഹത്തിന് സമാധാനമുണ്ടാകില്ല.
ഫോട്ടോകള്‍ നിരന്തരം ഇടുന്നതെന്തിനാണ്? മടുക്കില്ലേ?
ഇല്ല, എനിക്ക് മടുക്കാത്ത ഒരു കാര്യം എന്റെ മുഖമാണ്.
എന്റെ മുഖം, എന്റെ ഫോണ്‍, എന്റെ ക്യാമറ, എന്റെ ടൈം ലൈന്‍.
സീരിയസായിരിക്കേണ്ടയാളല്ലേ? ഫോട്ടോ? സീരായസാവേണ്ട സമയം, കൃത്യമായി സീരിയസാവാന്‍ അറിയാം!
ഒന്നുമില്ലെങ്കില്‍ ഇടക്കിടക്ക് ഭര്‍ത്താവിന്റെയും മക്കളുടെയും ഉള്‍പ്പെടെ കുടുംബ ഫോട്ടോകള്‍ ഇട്ടൂടെ?
ഇതിനുമറുപടി ചുള്ളിക്കാടന്‍ ഉത്തരം.
കുടുംബ ഫോട്ടോ കണ്ടില്ലേല്‍ ആ സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് കുറച്ചേറെ പറയാനുണ്ട് ചിലര്‍ക്ക്.
തള്ളച്ചിയാണ്, ഒരു പക്ഷേ ഓഞ്ഞ തള്ളമാര്‍!
പക്ഷേ ഈ പ്രായത്തില്‍, ഈ ആറ്റിറ്റൂഡില്‍ കുറച്ചു പേര്‍ ഇവിടെയുള്ളതുകൊണ്ട് ഇങ്ങനെയൊക്കെ കളിയാക്കുന്ന കുറേ പേര്‍ക്ക് ആറ്റിറ്റിയൂഡ് നിലനിര്‍ത്താന്‍ ഒരു പ്രചോദനമാവും, അത് പോരെ ?
ശരിക്കും പറഞ്ഞാല്‍ തള്ള എന്നും അമ്മച്ചി എന്നും കെളവി എന്നും ഒക്കെ കേള്‍ക്കുമ്പോഴാണ് എന്നിലെ യുവത്വം തിളക്കുന്നത്.
എന്ന് ഫോട്ടോകള്‍ ഇടണ്ട എന്ന് നമ്മള്‍ തീരുമാനിക്കുന്നുവോ അന്ന് വരെ നമ്മള്‍ ഫോട്ടോ ഇടും.
എന്ന് ഇടണ്ട എന്നു തോന്നുന്നു, അന്ന് ഏതുകൊലക്കൊമ്പത്തി/കൊലക്കൊമ്പന്‍ വന്നു പറഞ്ഞാലും നമ്മള്‍ ഇടില്ല
നമ്മുടെ മുഖം, നമ്മുടെ സ്ഥലം, നമ്മുടെ രാഷ്ട്രീയം, നമ്മുടെ ശരി. ഓക്കെയല്ലേ കൂട്ടുകാരേ

Read more topics: # thanooja bhattathiri writeup
thanooja bhattathiri writeup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES