കോരിചൊരിയുന്നൊരു തുലാവർഷ
രാത്രി...
പുതപ്പിനുള്ളിലെ ആ ഇളം ചൂടിൽ സുഖ നിദ്രയിലായിരുന്നു
ഞാൻ.
പെട്ടെന്നാണ് എന്റെ മൊബൈൽ
ഫോൺ ശബ്ദിച്ചത്. ഉറക്കത്തിന്റെ
ആലസ്യത്തിൽ നിന്ന് എഴുന്നേൽക്കാൻ
പ്രയാസപ്പെട്ട ഞാൻ ഒരു വിധം ഫോൺ എടുത്തു.
''ഹലോ''
''സാർ ...ഞാൻ കോൺസ്റ്റബിൾ
രാജനാണ്...,ഒരു ഇൻഫർമേഷൻ
കിട്ടിയിട്ടുണ്ട്..ടൗണിൽ ജംഗ്ഷൻ അടുത്ത്
മദ്യ ലഹരിയിലായിരുന്നു മകൻ അച്ഛനെ തലക്കടിച്ച് കൊന്നെന്ന്... പ്രതിയെ
നാട്ടുകാർ പിടികൂടിയിട്ടുണ്ട്''.
''ok...you proceed...സ്ഥലം സന്ദർശിച്ച് ഇൻകോസ്ററ് നടത്തിക്കോളൂ .. പ്രതിയെയും
കൊണ്ട് സ്റ്റേഷനിലേക്ക് വന്നാൽ മതി....
അപ്പോഴേക്കും ഞാൻ അവിടെ
എത്തിക്കോളാം ''
വളരെ പണിപ്പെട്ട് ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്കു പോയി.
വാഷ് ബേസിൽ മുഖം കഴുകി
ഞാൻ ബോധ മണ്ഡലത്തിലേക്ക്
തിരിച്ചെത്തി. അപ്പോഴാണ്
കോൺസ്റ്റബിൾ സംസാരിച്ച
കാര്യത്തിന്റെ ഗാംഭീര്യത്തെ
കുറിച്ച് ഞാൻ ചിന്തിച്ചത്.
ജന്മം കൊടുത്ത
അച്ഛനെ ഒരു മകൻ കൊന്നിരിക്കുന്നു.
അതും എന്റെ സ്റ്റേഷൻ അതിർത്തിക്കുള്ളിൽ.
എന്റെ ആത്മ രോഷത്തെ ഉണർത്തിയത് എന്നിലെ പോലീസുകാരൻ
മാത്രമായിരുന്നില്ല, എന്നിലെ മകൻ കൂടിയായിരുന്നു.
ഞാൻ ഉടനെത്തന്നെ ഡ്രസ്സ് മാറി സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
അവിടെ എത്തിയപ്പോഴേക്കും ഇൻകോസ്ററ് നടത്തിയ കോൺസ്റ്റബിൾ സംഘം
പ്രതിയെയും കൊണ്ട് സ്റ്റേഷനിൽ
തിരിച്ചെത്തിയിരുന്നു.
ഞാൻ ഉടനെ തന്നെ പ്രതിയെ കാണാൻ സെല്ലിന്
മുന്നിലേക്ക് ചെന്നു. അവിടെ
നിഷ്കളങ്കമായ മുഖഭാവത്തോടെ ഒരു ചെറുപ്പക്കാരൻ.
അവന്റെ ശരീരത്തിൽ
അങ്ങിങ്ങായി ചില മുറിവുകൾ
കാണാം.
അവനെ പിടികൂടുന്നതിനിടയിൽ നാട്ടുകാർ ആക്രമിച്ചതാവാം
അതൊക്കെ.
തൊട്ട് മുൻപ് ചെയ്ത ആ
മഹാപാതകത്തിന്റെ പാപഭാരം
അവന്റെ മുഖത്ത് ഒട്ടും പ്രകടമായിരുന്നില്ല.
നിർവികാരതയോടെ അവൻ എന്റെ
മുഖത്തേക്ക് നോക്കിയതും എന്റെ രോഷം ഇരട്ടിച്ചു.
ഞാൻ അവനോട് കയർത്തു.
''ജന്മം തന്ന സ്വന്തം തന്തയെ തന്നെ
തീർത്തല്ലോടാ....നീയും ഒരു
മകനാണല്ലോ??''
''ഞാൻ കൊല്ലാൻ വേണ്ടി ചെയ്തതല്ല"
''ഇത് എല്ലാ പ്രതികളും പറയുന്ന
ന്യായീകരണമല്ലേ''
പെട്ടന്നവന്റെ മുഖഭാവം മാറി.
ഒരൽപം കാരുണ്യത്തിന് വേണ്ടി
കൊതിക്കുന്നത് പോലെ അവനെന്റെ മുഖത്തേക്ക് നോക്കി.
''എനിക്ക് 15 വയസ്സുള്ളപ്പോഴാണ് സാർ
എന്റെ അമ്മ മരിച്ചത്.. ഒന്നര
വയസ്സുകാരിയായ എന്റെ പെങ്ങളെയും എന്നെയും അച്ഛനെ ഏല്പിച്ചിട്ട്..
.ആദ്യമൊക്കെ അച്ഛൻ ഞങ്ങൾ രണ്ടുപേരെയും
പൊന്നുപോലെയാണ് നോക്കിയത്..പിന്നെ പിന്നെ അച്ഛന്റെ അവളോടുള്ള
പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിത്തുടങ്ങി...
പലപ്പോഴും അച്ഛന്റെ
കണ്ണിൽ ഞാൻ കണ്ടിരുന്നത് അവളോടുള്ള
വാത്സല്യമല്ലായിരുന്നു സാർ..
പിന്നെ കേവലം പെണ്ണ് ഉടലിനോട് തോന്നുന്ന
വെറും കാമം മാത്രം..
അവളെ അച്ഛന്റെ കൂടെയാക്കി ജോലിക്ക്
പോകാൻ പേടിയായത് കൊണ്ട് ഞാൻ അയൽവാസികളെ അവളെ നോക്കാൻ
ഏൽപ്പിച്ചു. പക്ഷെ, ഇന്ന് ജോലികഴിഞ്ഞു
വരുമ്പോൾ മദ്യ ലഹരിയിലായിരുന്നു അച്ഛൻ
അവളെ ബലാൽക്കാരമായി
കീഴ്പ്പെടുത്താൻ ശ്രമിക്കന്നതാണ് ഞാൻ
കണ്ടത്.അപ്പോഴത്തെ വെപ്രാളത്തിൽ
അവളെ രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ
അച്ഛന്റെ തലക്കടിച്ചത്.
പക്ഷെ , അച്ഛൻ..... -
v_a_l_a_p_o_t_t_u_k_a_l
- ആളുകൾ ശബ്ദം കേട്ട് ഓടിക്കൂടുമ്പോഴേക്കും
എന്റെ മനസ്സിൽ ഒരു ബുദ്ധി
തോന്നി. അച്ഛന്റെ
കാമവെറിക്കിരയായ ഒരു
പെൺകുട്ടിയായി എന്റെ പെങ്ങളെ സമൂഹം കാണാതിരിക്കാൻ
വേണ്ടിയാണ് അവിടെ
ബാക്കിയുണ്ടായിരുന്ന ആ മദ്യം ഞാൻ കുടിച്ചത്...
അല്ലാതെ ഞാൻ അച്ഛനെ
കൊല്ലാൻ ശ്രമിച്ചതല്ല...
സാർ എനിക്ക് വേണ്ടി ഒരുപകാരം ചെയ്യണം..
മദ്യപിച്ചു വഴക്കുണ്ടാക്കിയ മകൻ അച്ഛനെ കൊന്നു എന്ന് തന്നെ സാർ FIR എഴുതണം..
അല്ലെങ്കിൽ എന്റെ കുഞ്ഞുപെങ്ങൾക്ക് അവളുടെ
ഭാവി ജീവിതം നഷ്ടമാകും..പ്ളീസ്
സാർ.."
അവൻ പറയുന്ന യാഥാർഥ്യങ്ങളെ
ഉൾക്കൊള്ളാനാവാതെ എന്റെ ഹൃദയം വിറങ്ങലിച്ചു.
അവനോട് എന്ത്
പറയണമെന്നറിയാതെ ഞാൻ എന്റെ
സഹപ്രവർത്തകരുടെ മുഖത്തേക്ക്
നോക്കി.
അവർക്കും മറുപടിയൊന്നും
ഉണ്ടായിരുന്നില്ല.ഞാൻ ഉടനെ തന്നെ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ ഞാൻ ആദ്യം പോയത് എന്റെ പൊന്നുമോളുടെ
അടുത്തേക്കായിരുന്നു.
രണ്ടു ദിവസങ്ങൾക്കു
മാത്രം ഞാൻ സമ്മാനിച്ച
കളിപ്പാവയെയും കെട്ടിപ്പിയടിച്
ചുകൊണ്ട് ഉറങ്ങുന്ന അവളുടെ ആ നിഷ്കളങ്കമായ
മുഖം കണ്ടപ്പോൾ ഞാനല്പം കൂടി വികാരാധീനനായി.
എന്റെ മുഖത്തെ
അസ്വാഭാവികത്വം മനസ്സിലാക്കിയത്
കൊണ്ടാവണം എന്റെ ഭാര്യ
ചോദിച്ചത്.
''എന്ത് പറ്റി...??''
''ഒരു പെൺകുട്ടിയുടെ പിതൃത്വം എത്ര
അമൂല്യമായ ഉത്തരവാദിത്തമാണല്ലേ??...
അവളുടെ വാത്സല്യ നിധിയായ
അച്ഛനാകുക..അവളുടെ ശാഠ്യങ്ങൾക്കും
വാശികൾക്കും തോറ്റു കൊടുക്കുന്ന
കൂട്ടുകാരനാകുക...
അവളുടെ ശരീരവും
മാനവും സംരക്ഷിക്കാൻ ശക്തിയുള്ള കാവൽക്കാരനാകുക...
പിന്നെ അവളുടെ
സൃഷ്ടിപ്പിൽ മറ്റാർക്കും
അവകാശപ്പെടാനാവാത്ത
പങ്കാളിയായതിന്റെ അഹങ്കാരവും "
''ഇതൊക്കെ പറയാൻ എന്തുണ്ടായി???''
ഞാൻ അവളോട് എന്റെ മനസുതുറന്നു.
എന്റെ അനുഭവം സസൂക്ഷ്മം കേട്ട അവളുടെ കണ്ണുകളിൽ
ഈറനണിഞ്ഞിരുന്നു.
പിന്നെ അവൾ പറഞ്ഞു:
''കഷ്ടം..അയാളൊരു മനുഷ്യനെ
അല്ല...പിന്നെ അല്ലെ അയാളുടെ
പിതൃത്വം..രക്തബന്ധങ്ങളുടെ ധാർമികതയെ
പലരും സംശയിക്കുന്നത് ഇത്തരം അനുഭവങ്ങൾ
കേൾക്കുന്നത് കൊണ്ടാവും അല്ലെ ഏട്ടാ..??’’
''അതെ, പക്ഷെ അവൻ അത് അബദ്ധത്തിലെങ്കിലും ചെയ്തില്ലായിരുന്നുവെങ്കിൽ ആ പിഞ്ചു മോൾ സമീപ ഭാവിയിൽ വീണ്ടും ആക്രമിക്കപ്പെടുമായിരുന്നു…. അവന്റെ സ്ഥാനത്ത്
ഞാനായിരുന്നുവെങ്കിൽ അത് അറിഞ്ഞു കൊണ്ട് തന്നെ ചെയ്യുമായിരുന്നു.
ഇത്തരക്കാർക്കെതിരെ ശിക്ഷ
വിധിക്കുന്നതിൽ നമ്മുടെ
നീതിപീഠത്തിന് പരിധികളുണ്ടായിരിക്കാം.
പക്ഷെ,നമ്മുടെ
മനസ്സാക്ഷിയുടെ കോടതിയിൽ അവരെ വിധിക്കുന്നതിൽ ഒരിക്കലും തെറ്റ്
പറ്റരുത്. ഇതാണ് ഇന്നത്തെ ശെരി