Latest News

കേരളത്തില്‍ ഒരു യുക്തിവാദിയെ ഒരു കമ്മ്യൂണിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയാല്‍ മരിച്ചവന്റെ കാര്യം പോക്കാണ്; അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്; സജീവ് ആല എഴുതുന്നു

Malayalilife
topbanner
കേരളത്തില്‍ ഒരു യുക്തിവാദിയെ ഒരു കമ്മ്യൂണിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയാല്‍ മരിച്ചവന്റെ കാര്യം പോക്കാണ്; അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്; സജീവ് ആല എഴുതുന്നു

ഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്. ഒരുകാരണവശാലും കേരളത്തില്‍ ഇങ്ങനെ പറയാന്‍ പാടില്ല. അഭിമന്യു അനുസ്മരണ പോസ്റ്റുകളില്‍ പോസ്റ്ററുകളില്‍ എല്ലാം വര്‍ഗീയത തുലയട്ടേ എന്ന് മാത്രമേ എഴുതാന്‍ പാടുള്ളൂ. കൊലയാളികള്‍ ബിജെപി ആര്‍എസ്‌എസ് എബിവിപി ക്രിമിനലുകളാണെങ്കില്‍ ഹിന്ദു വര്‍ഗീയത തുലയട്ടേ എന്ന് വെണ്ടയ്ക്കാ നിരത്താം. ചേകന്നൂര്‍ മൗലവി തിരോധാനം ജോസഫ് മാഷ് കൈവെട്ട് അഭിമന്യു കൊലപാതകം ഇതിന്റെയൊക്കെ ആസൂത്രകരെ ഇന്റര്‍പോള്‍ തപ്പിയാല്‍ പോലും പിടികിട്ടില്ല.

അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയവന്‍ ഒളിവിലിരുന്ന് ബോറടിച്ച്‌ അടുത്തിടെ സ്വമേധയാ വന്ന് കീഴടങ്ങുകയായിരുന്നു. സിപിഎം-ആര്‍എസ്‌എസ് വെട്ടുകുത്തുകൊലപാതകങ്ങളിലെ പ്രതികളെ പൊലീസ് മനസ്സുവച്ചാല്‍ ഒരാഴ്ചയ്ക്കകം പിടികൂടാം. കേരളത്തിന്റെ ഇടനെഞ്ചിലേറ്റ മുറിവായിരുന്നു അഭിമന്യുവിന്റെ കൊലപാതകം.

കൊലയാളികള്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് വിളിച്ചു പറയാന്‍ എല്ലാവരും നാണിച്ചു ഇപ്പോഴും നാണിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആചാരവും കീഴ്‌വഴക്കവും ലംഘിച്ചിരിക്കുന്നു. അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദമാണെന്ന പ്രസ്താവന അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വോട്ട് കുറച്ചേക്കാം. അപൂര്‍വമായ ആര്‍ജ്ജവം പ്രകടിപ്പിച്ച കടകംപള്ളി അഭിനന്ദനം അര്‍ഹിക്കുന്നു. നിങ്ങള്‍ ഒരു മലയാളി യുക്തിവാദിയോ മതേതര ചിന്താഗതിക്കാരണോ ആണെങ്കില്‍ ഏതെങ്കിലും ഹിന്ദു തീവ്രവാദിയുടെ കൈ കൊണ്ട് മരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

ഗംഭീരമായ ശവസംസ്കാരവും അനുസ്മരണാഘോഷങ്ങളും ഫാസിസ്റ്റ് വിരുദ്ധ പ്രഘോഷണങ്ങളും എല്ലാം ആസ്വദിച്ച്‌ ഡിങ്കലോകത്തേക്ക് യാത്രയാകാം. കേരളത്തില്‍ ഒരു യുക്തിവാദിയെ ഒരു കമ്മ്യൂണിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയാല്‍ മരിച്ചവന്റെ കാര്യം പോക്കാണ്. വര്‍ഗീയത തുലയട്ടെ എന്ന ബാനറും പുതച്ച്‌ മരിച്ചവന്‍ വിസ്മൃതിയിലേക്ക് അപ്രത്യക്ഷനാവും. സംശയമുള്ളവര്‍ കോയമ്ബത്തൂരില്‍ കഴുത്തറത്തുകൊല ചെയ്യപ്പെട്ട ഫാറൂഖിന്റെ കാര്യം ഒന്നന്വേഷിച്ചാല്‍ മതിയാകും.

അബൂബക്കര്‍ ബാഗ്ദാദി കേരളത്തില്‍ ജനിക്കാതെ പോയത് അയാള്‍ക്ക് കനത്ത നഷ്ടം തന്നെയാണ്. തക്‌ബീര്‍ മുഴക്കിയ മലയാളത്തിന്റെ സ്വന്തം ചെഗുവേര എന്ന കെ ഇ എന്‍ പൊന്‍തൂവലുമായി മരണാനന്തരം ഹൂറികളുമായി വിരാജിക്കേണ്ട ബാഗ്ദാദിക്ക് പട്ടി കടിയേറ്റ് മരിക്കാനായിരുന്നു യോഗം. പത്തമ്ബത് വര്‍ഷം കഴിഞ്ഞ് ബാഗ്ദാദന്‍ എന്ന സിനിമയില്‍ നായകവേഷത്തില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി അഭിനയിച്ച്‌ കസറാനുള്ള അവസരമാണ് അബൂബക്കര്‍ ബാഗ്ദാദിക്ക് നഷ്ടമായതെന്ന് ഓര്‍ക്കുമ്ബോള്‍ അങ്ങേരോട് ശരിക്കും സഹതാപം തോന്നിപ്പോകുന്നു...!

sajeeva ala note on abimanyue murder

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES