മരിച്ചവരുടെ മുറിയിൽ
വെറുതെ
മരിച്ചപോലെ കിടന്നു ഞാൻ
മരിച്ചവർക്ക് കാഴ്ച ഇല്ലാത്തതിനാൽ അവർ സ്പർശനം കൊണ്ടു തിരിച്ചറിയുന്നു
മരിച്ചവരെൻ്റെ ചുറ്റും കൂടി
ഒരാൾ എൻ്റെ കാലിൽ തൊട്ടിട്ടു പറഞ്ഞു
ഇത് അയാൾ തന്നെ
മറ്റൊരാൾ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു
ഇത് അയാൾ തന്നെ
വേറൊരാൾ തലയിൽ തലോടിയിട്ടു പറഞ്ഞു ഇത് അയാൾ തന്നെ
ഒരാൾ എൻ്റെ വയറിൽ പിടിച്ചിട്ട് പറഞ്ഞു ഇത് അയാൾ തന്നെ.
മറ്റൊരാൾ എന്നെ സ്പർശിക്കാതെ വിളിച്ചു ചോദിച്ചു എന്നാൽ
അയാൾ എവിടെ... ?
സത്യം
എനിക്കും തോന്നി ഞാൻ എവിടെയാണെന്ന്.
കടപ്പാട്: പോതുപാറ മധുസൂദനൻ