Latest News

'എന്റെ മകനായതുകൊണ്ട് ഒരുപാട് അവസരങ്ങള്‍ ലഭിക്കുമെന്നാണ് എല്ലാവരുടേയും വിചാരം'; നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തി, കരിയറില്‍ വലിയൊരു ബ്രേക്ക് ഉണ്ടായി; അഹാനെ കുറിച്ച് സുനില്‍ ഷെട്ടി 

Malayalilife
 'എന്റെ മകനായതുകൊണ്ട് ഒരുപാട് അവസരങ്ങള്‍ ലഭിക്കുമെന്നാണ് എല്ലാവരുടേയും വിചാരം'; നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തി, കരിയറില്‍ വലിയൊരു ബ്രേക്ക് ഉണ്ടായി; അഹാനെ കുറിച്ച് സുനില്‍ ഷെട്ടി 

ബോര്‍ഡര്‍ 2 എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വികാരാധീനനായി നടന്‍ സുനില്‍ ഷെട്ടി. മകന്‍ അഹാന്‍ ഷെട്ടിയുടെ സിനിമാ ജീവിതത്തിലെ കടുത്ത പോരാട്ടങ്ങളെക്കുറിച്ചും അവനെ തകര്‍ക്കാന്‍ നടന്ന ഗൂഢാലോചനകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ സുനില്‍ ഷെട്ടിയുടെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍, നിര്‍മാതാവ് ഭൂഷണ്‍ കുമാര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. 

 തന്റെ മകന്‍ സുനില്‍ ഷെട്ടിയുടെ മകനായതുകൊണ്ട് ഇഷ്ടം പോലെ അവസരങ്ങള്‍ ലഭിക്കുമെന്നാണ് എല്ലാവരും കരുതുന്നതെന്ന് സുനില്‍ ഷെട്ടി വ്യക്തമാക്കി. എന്നാല്‍, സത്യം അതല്ലെന്നും കഴിഞ്ഞ കുറച്ചുകാലമായി അഹാന്‍ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2021-ല്‍ പുറത്തിറങ്ങിയ 'തഡപ്' എന്ന ചിത്രത്തിന് ശേഷം അഹാന്റെ കരിയറില്‍ വലിയൊരു ഇടവേള വന്നിരുന്നു. ഈ സമയത്ത് അവന്‍ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും സുനില്‍ ഷെട്ടി സംസാരിച്ചു. ബോര്‍ഡര്‍ 2 പോലുള്ള ഒരു വലിയ സിനിമ അവന് ലഭിച്ചതില്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും, യൂണിഫോം ധരിക്കുന്നത് വെറുമൊരു കാര്യമല്ലെന്നും വലിയ ഉത്തരവാദിത്തമാണെന്നും അഹാനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മകനെതിരെയുള്ള നെഗറ്റീവ് പ്രചാരണങ്ങളെക്കുറിച്ച് സുനില്‍ ഷെട്ടി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. അഹാന് പത്ത് അംഗങ്ങളുള്ള ഒരു സംഘം ഉണ്ടെന്നും മറ്റും മോശമായ വാര്‍ത്തകള്‍ പണം നല്‍കി മാധ്യമങ്ങളില്‍ വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ബോര്‍ഡര്‍ 2-ല്‍ അഹാന്‍ അഭിനയിക്കുന്നത് തടയാന്‍ വേണ്ടിയാണ് ചിലര്‍ ഈ നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'എനിക്കും സ്വാധീനങ്ങളുണ്ടെന്ന് അവര്‍ മറക്കരുത്. ഇത് തുടരുകയാണെങ്കില്‍ ഞാന്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേര് ഞാന്‍ വെളിപ്പെടുത്തും. ആരെയും വെറുതെ വിടില്ല,' സുനില്‍ ഷെട്ടി മുന്നറിയിപ്പ് നല്‍കി. ബോര്‍ഡര്‍ എന്ന ആദ്യ ചിത്രത്തില്‍ തന്റെ കഥാപാത്രം മരിച്ചതുകൊണ്ട് ബോര്‍ഡര്‍ 2-ല്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും, രാജ്യത്തിന് വേണ്ടി മരിക്കുന്നത് നല്ല കാര്യമാണെന്നും സുനില്‍ ഷെട്ടി ഓര്‍മ്മിപ്പിച്ചു. സണ്ണി ഡിയോള്‍ ഇല്ലാതെ ഈ സിനിമ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sunil shetty about her son

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES