Latest News

'ആ ചിത്രം ഒരു മാസ്റ്റര്‍പീസാണ്, ബയാന മോമിന്റേത് ലോക നിലവാരത്തിലുള്ള പ്രകടനം'; എക്കോ'യെ പ്രശംസിച്ച് ധനുഷ് 

Malayalilife
 'ആ ചിത്രം ഒരു മാസ്റ്റര്‍പീസാണ്, ബയാന മോമിന്റേത് ലോക നിലവാരത്തിലുള്ള പ്രകടനം'; എക്കോ'യെ പ്രശംസിച്ച് ധനുഷ് 

മലയാള ചിത്രം 'എക്കോ'യെ പ്രശംസിച്ച് തമിഴ് ചലച്ചിത്രതാരം ധനുഷ്. നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടി റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ധനുഷിന്റെ അഭിനന്ദനം. ചിത്രം ഒരു മാസ്റ്റര്‍പീസാണെന്നും നടി ബിയാന മോമിന്റെ പ്രകടനം ലോകനിലവാരത്തിലുള്ളതാണെന്നും ധനുഷ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചു. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് ബാഹുല്‍ രമേശാണ്. 

'ചിത്രം ഒരു മാസ്റ്റര്‍പീസ് ആണ്. നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങളും അര്‍ഹിക്കുന്നു. ലോക നിലവാരത്തിലുള്ള പ്രകടനം,' ധനുഷ് തന്റെ എക്‌സ് പോസ്റ്റില്‍ രേഖപ്പെടുത്തി. 2023 നവംബര്‍ 21-നാണ് 'എക്കോ' തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഡിസംബര്‍ 31 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ പ്രേക്ഷകപ്രശംസ ഏറെ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു 'എക്കോ'. വലിയ പ്രീ-റിലീസ് ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം, ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടി. 

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെ തിയറ്ററുകളില്‍ വലിയ ജനത്തിരക്കും മികച്ച കളക്ഷനും നേടാനായി. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ഒടിടി റിലീസോടെ മറുഭാഷാ പ്രേക്ഷകരിലേക്കും 'എക്കോ' എത്തിച്ചേരുകയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. 2024-ല്‍ തിയറ്ററുകളിലെത്തി മികച്ച പ്രേക്ഷകപ്രീതി നേടിയ 'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനും വീണ്ടും ഒന്നിക്കുന്നു എന്ന നിലയില്‍ 'എക്കോ' റിലീസിന് മുന്‍പേ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. 

 ബാഹുല്‍ രമേശിന്റെ രചനയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. 'കിഷ്‌കിന്ധാ കാണ്ഡം', ജിയോ ഹോട്ട്സ്റ്റാറിന്റെ വെബ് സീരീസായ 'കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണിനും' (സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു) ശേഷം ബാഹുല്‍ രമേശിന്റെ 'അനിമല്‍ ട്രൈലജി'യിലെ മൂന്നാമത്തെ ഭാഗമായാണ് 'എക്കോ' ഒരുക്കിയിരിക്കുന്നത്. യുവനായകനിരയിലേക്ക് ഉയര്‍ന്നു വരുന്ന സന്ദീപ് പ്രദീപിനും ഈ ചിത്രം വലിയ നേട്ടമാണ് സമ്മാനിച്ചത്. വിനീത്, നരെയ്ന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍ തുടങ്ങിയ ശ്രദ്ധേയ താരനിരയും ചിത്രത്തിലുണ്ട്.

Read more topics: # എക്കോ
dhanush about eko

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES