താമരശ്ശേരി ചുരത്തിന്റെ നായകനായ കരിന്തണ്ടനെ കേന്ദ്രകഥാപാത്രമാക്കി ഒലിവ് പബ്ലിക്കേഷൻ പുസ്തകം പുറത്തിറക്കി. സനൽ കൃഷ്ണയുടെ അഞ്ചാമത്തെ പുസ്തകമാണ് കരിന്തണ്ടൻ. 1750 കാലഘട്ടത്തിൽ ജീവിച്ചിരുന്ന കരിന്തണ്ടന്റെ മുഴുനീള കഥ ആദ്യമായാണ് അച്ചടി മഷി പുരളുന്നത്.
ഹൈദരാലിയുടെയും മകനായ ടിപ്പുസുൽത്താന്റെയും മൈസൂർ സാമ്രാജ്യം തകർക്കാനായി ബ്രിട്ടീഷുകാർ തീർത്ത പാതയാണ് വയനാട് ചുരമെന്നും ഈ പാതക്ക് വഴിയൊരുക്കി കൊടുത്തത് ആദിവാസി വിഭാഗത്തിലെ പണിയ സമുദായക്കാരനായ കരിന്തണ്ടൻ ആയിരുന്നെന്നും ഒടുവിൽ ചതിയിലൂടെ കരിന്തണ്ടനെ വധിക്കുകയായിരുന്നുവെന്നുമാണ് വിശ്വാസം.
ഒരു വർഷത്തോളം നീണ്ട അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ശേഷമാണ് പുസ്തകം പൂർത്തിയാക്കിയത്.