ശശി തരൂരിനെ ഇനിയും കോൺഗ്രസിന് തീർത്തും അവഗണിക്കാൻ സാധിക്കില്ല; തരൂർ സെക്കുലർ ലിബറൽ രാഷ്ട്രീയമുള്ളയാളാണ്; ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിയെന്ത്? ജെ എസ് അടൂർ എഴുതുന്നു

Malayalilife
topbanner
ശശി തരൂരിനെ ഇനിയും കോൺഗ്രസിന് തീർത്തും അവഗണിക്കാൻ സാധിക്കില്ല; തരൂർ സെക്കുലർ ലിബറൽ രാഷ്ട്രീയമുള്ളയാളാണ്; ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിയെന്ത്? ജെ എസ് അടൂർ എഴുതുന്നു

ശി തരൂരിന്റ കോര്‍ കൊമ്ബിറ്റന്‍സ് കമ്മ്യുണിക്കെഷന്‍ മാനേജ്‌മെന്റ്റില്‍ ആഗോള തലത്തിലുള്ള പരിചയ സമ്ബന്നതയാണ്. അദ്ദേഹത്തിനു ആറില്‍ അധികം ഭാഷയില്‍ പ്രാവീണ്യമുണ്ട്. സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കണമെന്നു അറിയാവുന്ന ഏക കോണ്‍ഗ്രസ് നേതാവ്. ട്വിറ്റര്‍ സെലിബ്രിറ്റിയായാണ് അരങ്ങേറ്റം തന്നെ.

മീഡിയ മാനേജ്‌മെന്റ് കേരളത്തിലും കേന്ദ്രത്തിലുമുള്ള മിക്കവാറും എല്ലാവരെക്കാളില്‍ നന്നായി തരൂരിന് അറിയാം. മീഡിയയില്‍ എങ്ങനെ നിറഞ്ഞു നില്‍ക്കണമെന്നും. ശ്രീ ജന്റെ ഫോര്‍ത്തിലെ ആദ്യ ലേഖനം വായിച്ചപ്പോഴും അതാണ് തോന്നിയത്.

മീഡിയ മാനേജ്‌മെന്റില്‍ make others keep, guessing എന്ന ഒരേര്‍പ്പാട് ഉണ്ട്. അതാണ് strategic ambivalence ലൂടെ തരൂര്‍ ചെയ്യുന്നത്. അതു കൊണ്ടാണ് ശ്രീജന്‍ എഴുതിയ ആദ്യ ലേഖനത്തിനു കൂടുതല്‍ വായനക്കാരുണ്ടാകുന്നത്. അതു Sreejan Balakrishnan നെക്കാളില്‍ നന്നായി ശശി തരൂരിന് അറിയാം. കമ്മ്യുണിക്കേഷനില്‍ ഫോമും ഡെലിവറിയും കണ്ടന്റുമുണ്ട്. ഫോമിലും ഡെലിവറിയിലും ശശി തരൂര്‍ വേള്‍ഡ് ക്ളാസാണ്. ഡിബേറ്റില്‍ മികച്ച നിലവാരം. വോയ്‌സ് മോഡ്യൂലെഷന്‍ നല്ലത്. പ്രെസെന്‍സില്‍ മികച്ചത്. ഉയരവും സൗന്ദര്യവുമുണ്ട്. കോണ്‍ഗ്രസിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെലിബ്രിറ്റി quotient ഉള്ള എം പി. ശശി തരൂരിന്റ ശരീര ഭാഷയിലുആ സെലിബ്രിറ്റി quotient നന്നായി ഉണ്ട്. അയാള്‍ ഒരു മുറിയിലോ സ്റ്റേജിലോ കയറി വന്നാല്‍ അവഗണിക്കാന്‍ പറ്റാത്തയൊന്നു അയാളുടെ കൂടെപിറപ്പാണ്.

കണ്ടന്റ് കാര്യത്തില്‍ അസാധാരണമാണെന്ന് അദ്ദേഹതിന്റെ കോളങ്ങളും പുസ്തകങ്ങളും വായിച്ചപ്പോള്‍ തോന്നിയില്ല. ഫോമില്‍ ഉള്ളത്ര മികവ് കണ്ടെന്റില്‍ തോന്നിയിട്ടില്ല. ഉദാഹരണത്തിനു അമിതാവ് ഘോഷ് എഴുതുന്ന ലവലില്‍ ശശി തരൂര്‍ ഇത് വരെ എഴുതികണ്ടില്ല അദ്ദേഹത്തെക്കാള്‍ . ഇന്ത്യക്കാരായ മികച്ച അക്കാദമിക് ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ എഴുത്തുകാരുണ്ട്. പക്ഷെ അവരാരും യൂ എന്‍ യൂ എസ് ജി ആയിരിന്നില്ല എന്നതാണ് തരൂരിന്റ സെല്ലിങ് പിച്ച്‌. എന്തുകൊണ്ടാണ് ചെറുപ്പക്കാരും മിഡില്‍ ക്ളാസ്സും മീഡിയയയും തരൂരിനെ ഇഷ്ട്ടപ്പെടുന്നത്? ഒന്നാമത്. അദ്ദേഹം ഒരു സക്‌സ്ഫുള്‍ മോഡല്‍ ആയതു കൊണ്ടാണ്. പഠനത്തിലും എക്‌സ്ട്രാകരികുലറില്‍ എല്ലാം വളരെ മികച്ച നിലവാരത്തോടെ വളര്‍ന്ന സുന്ദര സുമുഖന്‍. തൊട്ടമേഖലയില്‍ എല്ലാം വിജയിച്ചയാള്‍. യു എന്നില്‍ നിന്ന് നേരെ വന്നു ലോകസഭയില്‍ വിജയിച്ചു അവിടെ ഡിബേറ്റില്‍ തിളങ്ങുന്നയാള്‍.

Everyone likes a winner. ഇത് വരെ തിരെഞ്ഞെടുത്ത മേഖലയില്‍ എല്ലാം വിജയിച്ച സുന്ദര സുമുഖന്‍ എന്നതാണു ശശി തരൂര്‍ ഒരു സക്‌സഫുള്‍ സെലിബ്രിറ്റിയാക്കുന്നത്. ആ ഇമേജ് എങ്ങനെ ഒരു കമ്മ്യുണിക്കേഷന്‍ പ്രോഡക്റ്റ് ആകണം എന്ന് അദ്ദേഹത്തിനു അറിയാം. അദ്ദേഹം ഒരേ സമയം കമ്മ്യൂണിക്കേഷന്‍ പ്രോട്ടോഗനിസ്റ്റും കമ്മ്യൂണിക്കേഷന്‍ പ്രോഡക്റ്റുമാണ് . അതു എങ്ങനെ star value ആക്കണം എന്ന് അറിയാം എന്നതാണ് അദ്ദേഹതിന്റെ പോപ്പുലാരിറ്റിയുടെ ബേസ്. ശശി തരൂര്‍ യൂ എന്‍ നു പകരം ബോളിവുഡ്ഡില്‍ പോയാലും വിജയിക്കുമായിരുന്നു.. കാരണം selling proposition നന്നായി അറിയാവുന്നയാളാണ്.

ശശി തരൂരിന്റ രാഷ്ട്രീയ ഗുണങ്ങള്‍ ഏതൊക്കെ?

1. രാഷ്ട്രീയം ഒരു കമ്മ്യൂണിക്കീറ്റിവ് ആക്ഷനാണ്. എങ്ങനെ ആളുകളുമായി നേരിട്ടും മീഡിയ മാനേജ്‌മെന്റ് വഴിയും സംവേദിക്കാമെന്നത് അദ്ദേഹത്തിന്റെ കഴിവാണ്.

2. രാഷ്ട്രീയത്തില്‍ വേണ്ട റസലിയന്‍സ് അദ്ദേഹത്തിനു നന്നായുണ്ട്. അദ്ദേഹതിന്റെ ഭാര്യയുടെ മരണവുമായി ബന്ധപെട്ടു മാധ്യമങ്ങളും അധികാരികളും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത എല്‍ ഡി എഫ് മൊക്കെ അദ്ദേഹത്തെ രാഷ്ട്രീയമായി തീര്‍ക്കാന്‍ ഉപയോഗിച്ചു. ശശി തരൂര്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ പിടിച്ചു നിന്നു. അതിനെ തരണം ചെയ്ത resilience എന്നത് രാഷ്ട്രീയത്തില്‍ അവശ്യമായ ഒന്നാണ്.

3. പ്രായോഗിക രാഷ്ട്രീയമറിയാം. അദ്ദേഹത്തിന്റെ സോഫിസ്റ്റേക്കഡ് ആവരണത്തിനു അപ്പുറം ആരെ എങ്ങനെ എപ്പോള്‍ തനിക്ക് അനുകൂലമായി ഉപയോഗിക്കണം എന്നറിയാം. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ കഴിഞ്ഞ മുപ്പതു കൊല്ലമായി വളര്‍ന്നു വന്ന അവനവിനിസ്റ്റ് പ്രായോഗിക രാഷ്ട്രീയം വഴങ്ങുമെന്നും അറിയാം.

4. നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് രാഷ്ട്രീയത്തിനാവശ്യം. അതു നന്നായി അറിയാം. എല്ലാ പാര്‍ട്ടികളിലും എല്ലാ മാധ്യമങ്ങളിലും പല കോര്‍പ്പേറെറ്റുകളിലും സമുദായ സംഘടനകളിലും സാമൂഹിക സംഘടകളിലും അദ്ദേഹം ബന്ധങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടു നന്നായി നെറ്റ്‌വര്‍ക്ക് ചെയ്യുന്നു.

5. കാര്യങ്ങള്‍ അഞ്ചും പത്തും കൊല്ലം മുന്നില്‍ കണ്ട് ചെസ്സ് നീക്കുന്നത് പോലെ യൂ ഏന്‍ കരിയറിലും രാഷ്ട്രീയത്തിലും എങ്ങനെ ആരെകൊണ്ടു തനിക്കു അനുകൂലമാക്കാം എന്ന് മുന്നില്‍ കണ്ട് കരു നീക്കുന്ന പഴയ ചെസ്സ് കളിക്കാരന്‍.
ശശി തരൂര്‍ കേരളത്തില്‍ പ്രത്യക്ഷപെട്ടത് ദി വീക്കില്‍ കവര്‍പേജ് പ്രൊഫൈലില്‍ കൂടിയും മനോരമ, മാതൃഭൂമി കവറേജില്‍ കൂടിയാണ്. ടെക്നോ പാര്‍ക്കില്‍ ഒരു സോഫ്റ്റ്സ്‌കില്‍ കമ്ബനി തുടങ്ങിയാണ് തിരുവനന്തപുരത്തു താമസമാക്കിയത്.
ശശി യൂ എന്‍ എസ് ജി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നു എല്ലാവര്‍ക്കും അദ്ദേഹത്തിനുമറിയാമായിരുന്നു. പക്ഷെ അദ്ദേഹം ഒരു selling proposition നുണ്ടാക്കി കേന്ദ്രസര്‍ക്കാരിനെപോലും കന്‍വി ന്‍സ് ചെയ്തു. സര്‍ക്കാര്‍ ചെലവില്‍ ഫസ്റ്റ്ക്‌ളസ്സില്‍ ലോകം കറങ്ങി കാമ്ബയിന്‍ ചെയ്തു. നിര്‍ലോഭം മീഡിയ കവറേജ് കിട്ടി. കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. യു എന്‍ എസ് ജി തിരെഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുമാറ്റമാക്കി.

6. രാഷ്ട്രീയത്തിലും കരിയറിലും രാഷ്ട്രീയ കരിയറിലും വിജയിച്ചവര്‍ എല്ലാം conformist കളാണ്. ശശി തരൂര്‍ യു എന്‍ കരിയറിലും രാഷ്ട്രീയ കരിയര്‍ ചുവട് മാറ്റത്തിലും പവര്‍ കണ്‍ഫെമിസ്റ്റ് ആയിരുന്നു. വിമര്‍ശിക്കുമ്ബോഴൊ എഴുതുമ്ബോഴോ കോണ്‍ഫെമിസ്റ്റ് അതിര്‍ വരമ്ബിന് അകത്തു നിന്ന് അദ്ദേഹം കളിതട്ടുകളിക്കുകയുള്ളൂ.
നല്ല കളിതട്ട് രാഷ്ട്രീയകളിയേ അദ്ദേഹം കളിക്കുകയുള്ളൂ

6. രാഷ്ട്രീയത്തില്‍ സ്വന്തമായി പിന്തുണയും ജനങ്ങളുടെ കോന്‍സ്റ്റിറ്റുവന്‍സിയും വേണം. തിരുവനന്തപുരത്തു ശശി തരൂര്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഒരു മള്‍ട്ടി പ്രോങ്ഡ് ഗ്രാസ് റൂട്ട് നെറ്റ്‌വര്‍ക്ക് രൂപപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലായിടത്തും ഏറ്റവും കൂടുതല്‍ പ്രസംഗിക്കാന്‍ ഡിമാന്‍ഡ് ഉള്ള നേതാവായി. അയാളെ കാണാനും കേള്‍ക്കാനും ജനങ്ങള്‍ തിങ്ങി കൂടി.ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും അദ്ദേഹത്തിനു നെറ്റ്‌വര്‍ക്ക് ഉണ്ട്.

7. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുന്നയാളാണ്. Walking an extra mile എന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. അല്ലെങ്കില്‍ എം ഏ തീസിസ് കുറച്ചു കൂടി വിപുലമാക്കി 23 വയസ്സിന് മുമ്ബ് പി എഛ് ഡി തീര്‍ക്കുന്നവര്‍ ലോകത്തു തന്നെ വിരളം.

24 വയസ്സില്‍ യു എന്നില്‍ ജൂനിയര്‍ ഓഫിസര്‍ ആയി കയറി അമ്ബത് വയസ്സില്‍ യൂ എസ് ജി ആയവര്‍ യു എന്നില്‍ ചുരുക്കം. അതു പോലെ യു എന്‍ ജോലിയോടൊപ്പം നോവലും അനേകം പുസ്തകങ്ങളും കോളങ്ങളും എഴുതിയവര്‍ അധികം ഇല്ല.
അയാള്‍ ഒരു ദിവസം 12-16-18 മണിക്കൂര്‍ പണിഎടുക്കാന്‍ തയ്യാര്‍ ആണന്നുള്ളതാണു വിജയ ഫോര്‍മുല. ജന്മ ഗുണവും( ബുദ്ധിയും സൗന്ദര്യവും)കര്‍മ്മഗുണവുമുള്ള ചുരുക്കും ചിലരില്‍ ഒരാള്‍ എന്നതാണ് അയാളെ വേറിട്ടതക്കുന്നത്.

8. ശശി തരൂര്‍ സെക്കുലര്‍ ലിബറല്‍ രാഷ്ട്രീയമുള്ളയാളാണ്. അതു കൊണ്ടു തന്നെ അദ്ദേഹം ബിജെപി യിലോ സി പി എം ലോ പൊകില്ല. കേജരിവാളിനെക്കാള്‍ സെലിബ്രിറ്റിയായ ശശി തരൂര്‍ അയാളെ നേതാവായി അംഗീകരിച്ചു അങ്ങോട്ട് പോവില്ല

ശശി തരൂര്‍ എന്തിനാണ് എഐ സി സി തിരെഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സിഗ്‌നലിങ് നടത്തുന്നത്.?

ഇപ്പോഴത്തെ കൊണ്‌ഗ്രെസ്സ് പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ കണ്‍സന്‍സ് ക്യാന്‍ഡിഡേറ്റ് അല്ലെങ്കില്‍ അദ്ദേഹം അവസാന നിമിഷം പിന്മാറും. അതു വരെ മീഡിയയില്‍ നിറഞ്ഞു നില്‍ക്കും. ശശി തരൂരിനെ ഇനിയും കോണ്‍ഗ്രസിന് തീര്‍ത്തും അവഗണിക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ ഏ ഐ സി സി തിരെഞ്ഞെടുപ്പ് അദ്ദേഹത്തിനു അനുകൂലമാക്കാന്‍ അദ്ദേഹതിന്നു അറിയാം. കോണ്‍ഗ്രസില്‍ പലര്‍ക്കും ശശി തരൂരിനോടുള്ളത് grudging admiration നാണ് . അതു അവര്‍ക്കും അറിയാം. തരൂരിന്നും അറിയാം.

തരൂരിനെ കൊണ്‌ഗ്രെസ്സ് ബുദ്ധി പൂര്‍വ്വം ഉപയോഗിച്ചാല്‍ കോണ്‍ഗ്രെസ്സിനും തരൂരിനും കൊള്ളാം. രാഷ്ട്രീയം മാരത്തോണ്‍ ആണെന്ന ബാലപാഠം തരൂരിന് അറിയാം. അതു കൊണ്ടു തരൂര്‍ പെട്ടെന്ന് കോണ്‍ഗ്രസില്‍ നിന്ന് പോകും എന്നൊക്ക പറയുന്നവര്‍ തല്ക്കാലം നിരാശപ്പെടും. തരൂരിനെ അവഗണിച്ചു കോണ്‍ഗ്രസില്‍ നിന്ന് തള്ളിയാലും കോണ്‍ഗ്രസിന് അതു കേരളത്തില്‍ നഷ്ട്ടങ്ങള്‍ വരുത്തും. കൊണ്‌ഗ്രെസ്സ് ഇമേജ് അന്താരാഷ്ട്ര തലത്തിലും നാഷണല്‍ തലത്തിലും ബാധിക്കും..
അതു കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാം. അതു കൊണ്ടു ശശി തരൂര്‍ കൈവിട്ടകളിക്കൊന്നും പോകില്ല. പോയ ചരിത്രം ഇത് വരെ ഇല്ല. മീഡിയയില്‍ നിറഞ്ഞു നില്‍ക്കണമെന്നു മറ്റാരെക്കാളും അദ്ദേഹതിന്നു അറിയാം.
ശശി തരൂര്‍ പഠനത്തിലും കരിയറിലും ഇത് വരെയും വിജയിച്ചു മാത്രമെയുള്ളൂ. ജയിക്കാനായി ജനിച്ചവന്‍ ഞാന്‍ എന്നാണ് അദ്ദേഹത്തിന്റെ ഇത് വരെയുള്ള സമീപനം. അതോര്‍പ്പിക്കുന്നത് മുപ്പതു കൊല്ലം മുമ്ബ് എന്റെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന ഒരു പോസ്റ്റരാണ്
Quitters never win.
Winners never quit.
ശശി തരൂരിന്റ കാര്യത്തിലും അതാണ് പറയാനുള്ളത്.
ജെ എസ്
 

Read more topics: # js adoor note about sasi tharoor
js adoor note about sasi tharoor

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES