സെ പ്റ്റംബര്‍ 17ാം തീയതി ശ്രീ ഉമ്മന്‍ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചരിത്രത്തിലും കേരള ചരിത്രത്തിലും എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചു അമ്ബതുകൊല്ലം അസംബ്ലിയില്‍ തികച്ചു മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, തൊഴില്‍ മന്ത്രി ഒക്കെയായ ആരും കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇത്ര മാത്രം അനുഭവ പരിചയവും ജനകീയതയം ഉള്ള നേതാക്കള്‍ അധികമില്ല.
നേതൃത്വ നിപുണ വിശകലനത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ നേതൃത്വ ഗുണങ്ങളാണ് വിലയിരുത്തുന്നത്. പതിവ്‌പോലെ പോസിറ്റീവ് നേതൃത്വ ഗുണങ്ങളാണ് ഗണിക്കുന്നത്. പതിവ് പോലെ രാഷ്ട്രീയ പാര്‍ട്ടി ലെന്‍സിലൂടെയല്ല കാണുന്നത്. നേതൃത്വ വിശകലനത്തിന്റെ ഭാഗമായി ലോകത്തു പല രാജ്യങ്ങളിലുമുള്ള നേതാക്കളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് 2003 ലാണ്. ഏതാണ്ട് 25 കൊല്ലമായുള്ള പരിചയം. അതില്‍ തന്നെ പതിനഞ്ചു കൊല്ലം വളരെ അടുത്തുള്ള വ്യക്തി പരിചയം. വളരെ അടുത്തു നിന്ന് വീക്ഷിക്കാന്‍ അവസരം കിട്ടിയ നേതാവ്. സ്‌നേഹാദരങ്ങള്‍ ഉള്ളയൊരാള്‍.
ചാരക്കേസ് വ്യാജമായിരുന്നെന്ന് ഉറപ്പായിരുന്നു; സര്‍ക്കാര്‍ അതു കൈകാര്യം ചെയ്ത രീതിയെയാണ് വിമര്‍ശിച്ചത്; കോണ്‍ഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങള്‍ കരുണാകരന്‍ കൈക്കൊണ്ടു; അതുകൊണ്ട് അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്; അതു കോണ്‍ഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്; ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ല; ലീഡറെ ചാരനായി കണ്ടിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി; മുന്‍ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്ബോള്‍ ഉമ്മന്‍ ചാണ്ടിക്കു സമാനമായ നിയമ സഭ അനുഭവങ്ങള്‍ ഉള്ള ഒരു നേതാവ് കോണ്‍ഗ്രസ് പാര്‍ട്ടിയിലോ മറ്റുഏതെങ്കിലും പാര്‍ട്ടികളിലോ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണ്. ഒരു തിരഞ്ഞെടുപ്പില്‍ പോലും തോല്‍ക്കാതെ, ഒരേ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു, നിയമ സഭാ സാമാജികനായി അമ്ബതുകൊല്ലം തികച്ചു, രണ്ടു പ്രാവശ്യം മുഖ്യ മന്ത്രിയായവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇപ്പോള്‍. ഉണ്ടോയെന്നു സംശയം. ചിലര്‍ പല പ്രാവശ്യം മുഖ്യമന്ത്രി ആയിട്ടുണ്ട്. പക്ഷേ അമ്ബതുകൊല്ലം ഒരേ മണ്ഡലത്തില്‍ നിന്നും ജയിച്ചു രണ്ടു പ്രാവശ്യം മുഖ്യ മന്ത്രി ആയവര്‍ ഉണ്ടോയെന്ന് സംശയമാണ്. ശ്രീ കെ എം മാണി അമ്ബതുകൊല്ലം തികച്ചു. ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായി. പക്ഷേ മുഖ്യ മന്ത്രി ആയില്ല. ആ റിക്കാര്‍ഡ് ശ്രീ ഉമ്മന്‍ ചാണ്ടിക്കാണ്.
അദ്ദേഹത്തില്‍ കാണുന്ന പോസിറ്റീവ് നേതൃത്വ ഗുണങ്ങള്‍ എന്തൊക്കെയാണ്?
1)ഏറ്റവും കൂടുതല്‍ എമ്ബതിയും സഹാനുഭൂതിയും പ്രവര്‍ത്തനത്തിലുടെനീളമുള്ള നേതാവാണ്. സാധാരണ ഗതിയില്‍. ഏറ്റവും പ്രയാസവും സങ്കടം ഉള്ളവരെയായിരിക്കും ഏറ്റവും കൂടുതല്‍ സഹായിക്കാന്‍ പരിഗണിക്കുക. പലപ്പോഴും കാണാന്‍ നൂറോ ഇരുന്നൂറോ പേരുണ്ടെങ്കില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന ഏറ്റവും പ്രയാസമുണ്ടെന്നു തോന്നുന്നവരെ ആയിരിക്കും ആദ്യം കാണുക. മുഖ്യമന്ത്രി ആകുന്നതിന് മുമ്ബേ അങ്ങനെ ചെയ്യുന്ന നേതാവിനെയാണ് കണ്ടിട്ടുള്ളത്.
2)കൂടുതല്‍ ക്ഷമയും സഹിഷ്ണുതയും. മുഖത്ത് നോക്കി വിമര്‍ശിച്ചാലും അതു ക്ഷമയോട് കേട്ട് ചിരിക്കാനുള്ള മനോഭാവമുള്ളവര്‍ കുറവാണ്. വിയോജിപ്പുകളോട് അസഹിഷ്ണുത പുലര്‍ത്താറില്ല എന്നാണ് അനുഭവങ്ങള്‍. പലപ്പോഴും നേരിട്ട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ അതു സഹിഷ്ണുതയോടെ കേള്‍ക്കും. ചിലത് ഉള്‍ക്കൊള്ളും. ചിലതിനോട് 'അതു ചെയ്യാന്‍ പ്രയാസമാണ് എന്ന് പറയും. പക്ഷേ വിയോജിപ്പുകളോട് ഒരിക്കലും അലോസരം കാണിക്കുന്നത് വിരളം.
3)സമവായ തീരുമാന നേതൃത്വ ശൈലിയാണ്. പലര്‍ പറയുന്നത് കേട്ട്, എല്ലാവരെയും വിശ്വാസത്തില്‍ എടുത്തു തീരുമാനിക്കുന്ന രീതിയാണ് . അതു കാരണം പലപ്പോഴും തീരുമാങ്ങള്‍ വൈകും.
4) വളരെ perceptive ആണ് ഒരു കാര്യം മൂന്ന് മിനിറ്റ് പറഞ്ഞാല്‍ പെട്ടന്ന് ബാക്കിയുള്ളത് ഗ്രഹിക്കുവാനുള്ള കഴിവ് വളരെ ഉയര്‍ന്ന തലത്തിലാണ്. അതു അറുപതുകൊല്ലത്തെ നേതൃത്വ അനുഭവത്തില്‍ നിന്നുള്ളതാണ് എന്നതാണ് തോന്നിയിട്ടുള്ളത്. തൊഴില്‍ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി പിന്നെ മുഖ്യ ന്ത്രി, പ്രതിപക്ഷ നേതാവ്, അമ്ബതുകൊല്ലം നിയമ സാമാജികന്‍ എന്ന നിലയില്‍ വിപുലമായ പരിചയവും നേതൃത്വ പാടവും ജനകീയ അംഗീകാരവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
5) നേതൃത്വ ശൈലിയിലെ ഒരു പ്രധാന ഘടകം റെസലിയന്‍സാണ്. എത്ര വിമര്‍ശനം നേരിട്ടാലും അക്രമം നേരിട്ടാലും അക്ഷോഭ്യനായി നിന്ന് വാക്കുകള്‍കൊണ്ട് അക്രമിക്കാതെ പിടിച്ചു നിന്ന് അതിജീവിക്കുവാനുള്ള കഴിവ് അധികം പേര്‍ക്കില്ല. അത് അടിസ്ഥാനതലത്തില്‍ ആഴത്തില്‍ വേരോടി വളര്‍ന്ന കാതലുള്ള മരം പോലെയൊന്നാണ്. മഴയേയും കാറ്റിനെയും അതിജീവിക്കുവാനുള്ള കഴിവ്. Resilience വളരെ വലിയ തോതിലുള്ള നേതാവാണ്.
6) അടിമുടി ജനകീയനാണ്. അതു ഗ്രാസ്‌റൂട്‌സ് രാഷ്ട്രീയത്തിന്റ ഭാഗമാണ്. ജനങ്ങളുടെ ഇടയില്‍ അക്ഷരര്‍ത്ഥത്തില്‍ അഭിരമിക്കുന്ന ഒരാള്‍. ആദ്യം എങ്ങനെയാണ് വിവരങ്ങള്‍ അറിയുന്നത് എന്ന് ചോദിച്ചു. അദ്ദേഹം അന്ന് എന്നോട് പറഞ്ഞ വാചകമാണ് ' ജനങ്ങളാണ് എന്റെ പുസ്തകം ' എന്നാണ്. അതിന് പറഞ്ഞ കാരണം സാധാരണ ജനങ്ങളോടും വിദ്യാഭ്യാസവും വിവരവും ഉള്ളവരോടുമുള്ള നിരന്തര സമ്ബര്‍ക്കത്തില്‍ നിന്നാണ് ആശയങ്ങളും പുതിയ അറിവുകളും സ്വരൂപിക്കുന്നത് എന്നാണ്.
7)വ്യക്തി ബന്ധങ്ങള്‍ക്ക് വലിയ സ്ഥാനം ജീവിതത്തില്‍ നല്‍കുന്നയാളാണ്. എത്ര തിരക്കിനിടയിലും വ്യക്തി ബന്ധങ്ങളെ കാത്തു സൂക്ഷിക്കണം എന്ന് വലിയ നിര്‍ബന്ധമുള്ളയാളാണ്. വ്യക്തി ബന്ധമുള്ളവരോട് വളരെ സ്‌നേഹാദരങ്ങളോടെ പെരുമാറുന്നത്. ഒരുപക്ഷെ അതായിരിക്കാം വെയിലത്തു മഴയത്തു അദ്ദേഹത്തോട് പ്രതി ബദ്ധതയുള്ള ഒരു വലിയ നെറ്റ് വര്‍ക്ക് അദ്ദേഹത്തിന് ഉണ്ട്. അത് പഞ്ചായത്ത് തലം മുതല്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വിവിധ മേഖലയുമായുള്ളവരുമായുള്ള നെറ്റ് വര്‍ക്കാണ്. അവരുടെ ഓരോരുത്തരുടെയും വീട്ടുകാര്യങ്ങളും അവരുടെ ഗുണ ദോഷങ്ങള്‍ എല്ലാം മറക്കാതെ അറിയാവുന്ന നേതാക്കളില്‍ ഒരാള്‍. ഒരുപക്ഷെ അങ്ങനെ ഓരോരുത്തരുമായൂള്ള ഹൃദയംഗ ബന്ധമുള്ളതുകൊണ്ടായിരിക്കും എല്ലാ തിരഞ്ഞെടുപ്പിലും പുതുപ്പള്ളിയില്‍ ഉള്ളവര്‍ എന്നും തിരഞ്ഞെടുത്തത്.
8)ഭരണ തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തിയും അനുഭവ പരിചയവുമുള്ള നേതാവാണ്. അമ്ബത് വര്‍ഷത്തെ നിയമ സഭാ സാമാജികനും പല പ്രാവശ്യം മന്ത്രിയുമായതു കൊണ്ട് സര്‍ക്കാര്‍ സംവിധാങ്ങളെ അടിമുടി അറിയാവുന്ന ഒരാള്‍. പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ളയോരാളെയാണ് അറിയാവുന്നത്.
9).എല്ലാം കാര്യങ്ങളിലും ഒരു പ്രോബ്ലം സോള്‍വിങ് സമീപനമുള്ളയൊരാള്‍. ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിന് വിവിധ ആശയങ്ങള്‍ പലരോടും തേടി പ്രശ്‌ന പരിഹാരം തേടാന്‍ ശ്രമിക്കുന്ന നേതാവാണ്. ആരോട് എന്ത് വിദഗ്ദ്ധ അഭിപ്രായം ചോദിക്കണം എന്ന ടാലെന്റ്‌റ് പൂള്‍ നെറ്റ്‌വര്‍ക്കിങ് ഉപയോഗിക്കുന്നയൊരാള്‍.
10).അദ്ദേഹത്തിന്റെത് ഒരു മള്‍ട്ടി -ടാസ്‌ക് മാനേജ്മെന്റ് ശൈലിയാണ്. അതു പോലെ ഡയറക്റ്റ് ഹാന്‍ഡ്സ് ഓണ്‍ പ്രവര്‍ത്തന രീതിയാണ്. അങ്ങനെയുള്ള ശൈലി ഫോക്കസ്ഡ് ടാസ്‌ക് മാസ്റ്റര്‍ സമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് സാമാന്യ ബുദ്ധിയും പ്രായോഗിക രാഷ്ട്രീയ ഭരണ സമീപനവും കൊണ്ട് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നയാള്‍. ഉമ്മന്‍ ചാണ്ടിയെ എത്രയൊക്കെ പ്രകോപിച്ചാലും വളരെ സഭ്യമായ ഭാഷയില്‍ മാന്യമായി പ്രതികരിക്കുന്ന ഒരാളെളെയാണ് കണ്ടിട്ടുള്ളത്. തികഞ്ഞ രാഷ്ട്രീയ എതിരാളികളോട് പോലും സഭ്യമായ ഭാഷയിലാണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയമായും വ്യക്തിപരമായും എത്ര അക്രമിച്ചാലും തിരിച്ചു അക്ഷോഭ്യനായി പ്രതികരിക്കുന്നവര്‍ കുറവാണ്
ഒരു തരത്തില്‍ വളരെ സോഫ്റ്റ് എന്ന് തോന്നുന്ന ഉമ്മന്‍ ചാണ്ടി ഉള്ളില്‍ വളരെ നിശ്ചയ ദാര്‍ഢ്യമുള്ളയാളാണ്.. ഒരു കാര്യം മനസ്സില്‍ തീരുമാനിച്ചു ഉറപ്പിച്ചാല്‍ അതു ചെയ്യുവാനുള്ള ഇച്ഛ ശക്തിയുള്ളയാളാണ്.
കൂടെ നില്‍ക്കുന്നവരോട് കരുതലുള്ളയുള്ളയാള്‍. ജയത്തിലും പരാജയത്തിലും സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്‍ക്കുന്നയൊരാള്‍. അതു കൊണ്ടു തന്നെ ഒരുപാടു പേര്‍ പാര്‍ട്ടി വെത്യാസമേന്യ സ്‌നേഹാദാരാങ്ങളോട് കൂടെ നില്‍ക്കുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ്. ദൈവ വിശ്വാസി ആയിരിക്കുമ്ബോള്‍ തന്നെ തികച്ചും സെക്യു്‌ലര്‍ മനസ്ഥിതിയുള്ള നേതാവാണ്. ഉമ്മന്‍ ചാണ്ടിയുടെത് അക്കോമഡേറ്റിവ് നേതൃത്വ ശൈലിയാണ്.അതുപോലെ രാവിലെ ആറുമുതല്‍ രാത്രി പന്ത്രണ്ടു വരെ പതിനെട്ടു മണിക്കൂര്‍ വിശ്രമമില്ലാതെ ജോലിചെയ്യാന്‍ പ്രാപ്തിയുള്ളയൊരാള്‍. നേരത്തെ പറഞ്ഞത് പോലെ പല നല്ല നേതൃത്വ ഗുണങ്ങളും ഒരു പരിധിയില്‍ കവിഞ്ഞാല്‍ വിപരീത ഫലങ്ങള്‍ ഉളവാക്കും.
മിക്കവാറും നല്ല നേതാക്കളില്‍ ഉള്ള മൂന്നു ഗുണങ്ങള്‍. IQ+EQ+NQ ആണ്. കൂര്‍മ്മ ബുദ്ധി, സാമൂഹിക വൈകാരിക പ്രാപ്തി, നെറ്റ്‌വര്‍ക്ക് മാനേജ്മെന്റ് എന്നിവയാണ്. അതു മൂന്നും കൂടെയുള്ളവരാണ് മിക്കവാറും നേതൃത്വ റോളുകളില്‍ വിജയിക്കുന്നത്.
ജനകീയതയും ക്ഷമയും സഹാനുഭൂതിയും കാരുണ്യ മനസ്ഥിതിയും ഭരണ പരിചയവുമെല്ലാമാണ് ഉമ്മന്‍ ചാണ്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ വ്യത്യസ്തനായ നേതാവാക്കുന്നത്.