Latest News

കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോൾ ക്ഷമ പോകും കോപം കൂടും; മാധ്യമങ്ങളെ തെറി വിളിച്ചു തുടങ്ങും; ഭരണ അധികാര ആരോഹണ- അവരോഹണങ്ങള്‍: ജെ.എസ്.അടൂര്‍ എഴുതുന്നു

Malayalilife
കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോൾ  ക്ഷമ പോകും കോപം കൂടും; മാധ്യമങ്ങളെ തെറി വിളിച്ചു തുടങ്ങും; ഭരണ അധികാര ആരോഹണ- അവരോഹണങ്ങള്‍: ജെ.എസ്.അടൂര്‍ എഴുതുന്നു

രണ അധികാര ആരോഹണ- അവരോഹണങ്ങള്‍

ഏ താണ്ട് മുപ്പതു കൊല്ലമായി പഠിക്കുന്ന വിഷയമാണ് ഭരണ -അധികാര പ്രകിയയും അവയെ എങ്ങനെ ആരൊക്കെ പ്രഭാവം ചിലത്തുന്നു എന്നും. ഏതാണ്ട് ഇരുപതുകൊല്ലമായി ജോലിയുടെ ഭാഗമായും ഒരു പാര്‍ട്ടിസിപ്പെന്റ് ഒബ്‌സര്‍വേര്‍ ആയും സര്‍ക്കാരുകളെ അടുത്തു നിന്നുപഠിക്കുവാന്‍ അവസരം കിട്ടിയിട്ടുണ്ട്. പല രാജ്യങ്ങളില്‍. ഇന്ത്യയിലും കേരളത്തിലും

അതില്‍ നിന്ന് മനസ്സിലായ കാര്യങ്ങള്‍ :

ആരോഹണം

1) ഹണി മൂണ്‍ പീരീഡ് (ആദ്യ ആറു മാസം )

ഭരണത്തില്‍ കയറിയതിന്റെ സന്തോഷം. പ്രത്യാശ വാഗ്ദാനങ്ങള്‍. ഭരണത്തിലും അധികാരത്തിലും ചില മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കും. നിയമനങ്ങള്‍ എല്ലാം സമവായത്തില്‍. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഊര്‍ജം.

വലിയ വണ്ടി, കൂടുതല്‍ പൊലീസ് സന്നാഹം ഒന്നും ഇല്ല. പത്രങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പരസ്യം ഇഷ്്ടം പോലെ. മാധ്യമക്കാര്‍ സര്‍ക്കാരിനെയും മന്ത്രിമാരെയും വാഴ്‌ത്തും. എല്ലാരും സന്തോഷത്തില്‍

2) അക്കോമഡെഷന്‍ പീരീഡ്

പഴയ സര്‍ക്കാരിന് ഉദ്ഘാടനം ചെയ്യാന്‍ പറ്റാത്തത് എല്ലാം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു സന്തോഷിക്കും. സര്‍ക്കാര്‍ അധികാര സന്നാഹങ്ങള്‍ സജീവമാകും. വേണ്ടപെട്ടവരെ കോര്‍പ്പറേഷന്‍ /കമ്മീഷന്‍, പേര്‍സണല്‍ സ്റ്റാഫ്, ഉപദേശിമാര്‍ അങ്ങനെ അക്കോമ്മഡേറ്റ് ചെയ്യും.

പാര്‍ട്ടിക്കാരും പത്രക്കാരും ഹാപ്പി.

3). ഭരണ ഘട്ടം (രണ്ടാം കൊല്ലം )

രണ്ടാം കൊല്ലത്തെ ബജറ്റ് തൊട്ടാണ് യഥാര്‍ത്ഥത്തില്‍ ഭരണം സജീവമാകുന്നത്. പുതിയ പോളിസികള്‍, പുതിയ പ്രൊജക്റ്റ്, നാട്ടില്‍ എല്ലാം ഓടി നടന്ന് ഉദ്ഘാടനം. പുതു പുത്തന്‍ കാറുകള്‍. കൂടുതല്‍ പൊലീസ് അകമ്ബടി. അധികാരം സന്നാഹങ്ങള്‍. വിദേശ യാത്രകള്‍.

4). അധികാര ശുക്ര ദിശ ( മൂന്നാം കൊല്ലം )

രണ്ടര കൊല്ലം കഴിയുമ്ബോഴേക്കും സ്തുതി പാഠകരും മന്ത്രിമാര്‍ക്ക് ചുറ്റും കൂടി അവര്‍ക്ക് സ്തുതി ഗീതം പാടി തുടങും. മന്ത്രി അധികാരികളുടെ ഈഗോ ബലൂണ്‍ വീര്‍ത്തു തുടങും. അരഗന്‌സ് അത് തുടര്‍ന്ന് ക്ഷമ കുറയും. അധികാര അഹങ്കാരം കൂടും.

ഈ ഘട്ടത്തില്‍ പവര്‍ പാരസൈറ്റുകള്‍ പയ്യാരം പറഞ്ഞു കൂടും. പി ആര്‍ കൂടും. അധികാര ഇതിക്കണ്ണികള്‍ കൂടും. ഭരണ അധികാരം ആസ്വദിക്കും. വിദേശ യാത്രകള്‍ കൂടും. ആളുകള്‍ പിന്നെ അവരെ കാണുന്നത് ടി വി യില്‍ ആയിരിക്കും

പണ്ട് കൂടെ ഉണ്ടുറങ്ങിവരും ഇലക്ഷന്‍ ഫണ്ട് കൊടുത്തവരും വിളിച്ചാല്‍ 'മിനിസ്റ്റര്‍ ബിസി 'ആണെന്നു ഗണ്‍മനോ, പി ഏ യൊ വിളിച്ചു പറയും. പുതിയ പണക്കാരും ഇഷ്ടക്കാരും കൂടും. ഡീലൂകള്‍ നടത്തും . പുതിയ ദല്ലാള്‍മാര്‍ വിവിധ വേഷങ്ങളി ലും അവതരങ്ങളിലും ഭരണ അകത്തളങ്ങളില്‍ കയറും.

മൊത്തത്തില്‍ അധികാരം അര്‍മാദ അഹങ്കാരങ്ങള്‍ കൂടുന്നത് 2.5 വര്‍ഷം മുതല്‍ 4 വര്‍ഷം വരെയാണ്..
ആ സമയത്ത് പി ആര്‍, സോഷ്യല്‍ മീഡിയ ടീം ക്യാപ്സൂള്‍ എല്ലാം സുലഭം.

അപ്പോഴേക്കും ഇനിയും ഭരിച്ചു സുഖിക്കണം എന്ന ആഗ്രഹം അദമ്യമാകും.

അവരോഹണം

5) ശനി പ്രതിരോധം ദിശ

അധികാര അര്‍മാദ അഹങ്കാര ഘട്ടത്തില്‍ അധികാര മാളിക മുകളില്‍ കയറി വിരാജിച്ചു ' ഞാന്‍ ആരാ മോന്‍ ' എന്ന് സ്വയവും പത്ര മാധ്യമങ്ങള്‍ ചാണക്യന്‍ എന്നും മഹാന്‍ എന്നും വിളിച്ചു തുടങ്ങിയാല്‍ പിന്നെ ശനിയുടെ ആരംഭമാണ്.

അപ്പോഴേക്കും മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറിയിരിക്കും. ഭരണ അധികാര അകത്തളങ്ങളില്‍ ഉണ്ടായ രഹസ്യ ഡീലുകള്‍ അങ്ങാടിയില്‍ പട്ടാകും. കാല്‍ വിദ്യയും മുക്കാല്‍ തട്ടിപ്പും മാധ്യമങ്ങള്‍ വിളിച്ചു കൂവും

കാര്യങ്ങള്‍ കൈവിട്ടു പോകുമ്ബോള്‍ ക്ഷമ പോകും കോപം കൂടും മാധ്യമങ്ങളെ തെറി വിളിച്ചു സള്‍ക്കു ചെയ്യും. വീണത് വിദ്യയാക്കും. രാപ്പകല്‍ ക്യാപ്സൂള്‍ ഫാക്റ്ററികള്‍ സജീവമാകും.

ബലിയാടുകളെ ചൂണ്ടിക്കാണിച്ചു തടി തപ്പാന്‍ നോക്കും.മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടു പിടിക്കും. തമ്മില്‍ ഭേദം തൊമ്മന്‍ കഥ പറയും.

പിന്നെ തിരഞ്ഞെടുപ്പില്‍ വെള്ളം കുടിച്ചു വിശ്രമിച്ചു ആശ്വസിക്കാം.

അധികാരമെന്ന അഗ്‌നി

അധികാരം ഏറ്റവും കുറച്ചു മോഡേറേറ്റായി ഉപയോഗിക്കുന്നവരാണ് അതിനെ മെരുക്കുന്നത്. തീയെ മെരുക്കുന്നത് പോലെ.

ഏത് അധികാരവും തീ പോലെയാണ് ദൂരെ നിന്ന് നോക്കുമ്ബോള്‍ മനോഹരം. അത് ആഹാരം പാചകം ചെയ്യാനും, അത് പോലെ ശൈത്യത്തില്‍ ചൂട് ഏകാനും നല്ലതാണ്. തീയില്ലാതെ മനുഷ്യന് ജീവിക്കാന്‍ സാധ്യമല്ല.

അതില്‍ കൂടുതല്‍ ആകര്‍ഷിച്ചു അതിനെ വച്ചു അമിട്ട് പൊട്ടിച്ചാലും പൂത്തിരി കത്തിച്ചാലും എല്ലാവരും കൈ കോട്ടും. കരിമരുന്ന് പ്രയോഗം കലയാണ്.

പക്ഷെ തീയെ സൂക്ഷില്ലെങ്കില്‍ കൈ പൊള്ളും. ചിലപ്പോള്‍ കത്തിപോകും. ചിലപ്പോള്‍ എല്ലാം നശിപ്പിക്കും. ചുട്ട് ചാമ്ബലാക്കും. പൊടി പോലും കാണില്ല.

അധികമായാല്‍ അമൃതും വിഷം

ഏതൊരു ഭരണ അധികാരിയുടെയും ഏറ്റവും നല്ല നേതൃത്വ ഗുണം ഒരു ഒപ്റ്റിമം കഴിഞ്ഞാല്‍ തിരിഞ്ഞു കൊത്തും. ഒരാളുടെ ഏറ്റവും നല്ല ഗുണങ്ങള്‍ അളവില്‍ കൂടി യാല്‍ ആപത്താകും. മരുന്ന്കള്‍ ഓവര്‍ ഡോസ് ആയാല്‍ ടോക്‌സിക്ക് ആകും.

ഏറ്റവും നല്ല കമാന്‍ഡ് കണ്‍ട്രോള്‍ എഫിഷന്‍സി മിടുക്ക് കൂടി കണ്‍വെയര്‍ ബെല്‍റ്റില്‍ ഒന്ന് പൊട്ടിയാല്‍ എഫിഷ്യന്‍സി വിനയാകും.

എത്ര നല്ല അമൃതു പോലുള്ള ആളാണെങ്കിലും വിശ്വസിച്ചു മോഡറേഷന്‍ വിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.

അധികാരം വിനിയോഗം ആരംഭ ശൂരത്വമോ അവസാന ലാപ്പിലെ സ്പ്രിംറ്റോ അല്ല. അത് മാരത്തോണാണ്.

മാരത്തോണിന്റ അവസാന ലാപ്പില്‍ അതിവേഗം ഓടാന്‍ ശ്രമിച്ചാല്‍ പഴതൊലിയില്‍ ചവിട്ടിയാലും ഫിനിഷിങ് പോയിന്റിന് മുമ്ബ് മൂക്കിടിച്ചു വീഴാം

അടി തെറ്റി വീണ ആനകളുടെ കഥയാണ് അധികാരം ആരോഹ- അവരോഹണങ്ങളുടെ കഥ.

ഇന്ത്യയിലും. ലോകത്തിലെ പല രാജ്യ ങ്ങളിലും. കേരളത്തിലും.

കണ്ണുള്ളവര്‍ കാണട്ടെ. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ജെ എസ് അടൂര്‍

J S adoor note about all power tends to corrupt and absolutely power corrupts absolutely

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക